Follow the News Bengaluru channel on WhatsApp

ഐഫോണ്‍ പകുതി വിലക്ക് എന്ന് ഓഫര്‍; ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിരവധി പേര്‍ക്ക് പണം നഷ്ടമായി

കൊച്ചി: ഐഫോണ്‍ പകുതി വിലക്ക് എന്ന ഓണ്‍ലൈന്‍ ഓഫര്‍ കണ്ട് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് 28000 രൂപ നഷ്ടമായി. എറണാകുളം പിറവം സ്വദേശി ബിനോയ് ജോണ്‍ ആണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിക്കപ്പെട്ടത്.

ഐഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ആഗസ്ത് മുപ്പതിനാണ് ബിനോയ് ജോണ്‍ തട്ടിപ്പിനിരയായത്. ഐസിഡിഎസ് എക്‌സ്പ്രസ് എന്ന കമ്പനിയാണ് യു.കെയില്‍ നിന്ന് പകുതി വിലക്ക് ഐഫോണ്‍ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് ബിനോയ് ജോണ്‍ പറയുന്നു. തുടര്‍ന്ന് സൈറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു. പിന്നീട് അവര്‍ പറഞ്ഞ അക്കൌണ്ടിലേക്ക് 28000 രൂപ അയച്ച് കൊടുക്കുകയും ചെയ്തു. ഐ ഫോണ്‍ ലഭിക്കാതായപ്പോള്‍ വീണ്ടും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ കൂടി അടക്കണമെന്ന് അവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് ജോണിന് താന്‍ തട്ടിപ്പിനിരയായി എന്ന കാര്യം ബോധ്യപ്പെട്ടത്. സമാനമായ രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ബിനോയ് ജോണ്‍ പറയുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.