Follow the News Bengaluru channel on WhatsApp

സഞ്ജുവിനും കൂട്ടര്‍ക്കും കടിഞ്ഞാണിട്ട് ബൗളിംഗ് മികവില്‍ കൊല്‍ക്കത്തയ്ക്ക് വിജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 12 രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 

സ്പോര്‍ട്സ് ഡെസ്ക് / സുജിത് രാമന്‍

ദുബായ്: ആദ്യ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മ വിശ്വാസവുമായി മൂന്നാം മത്സരത്തിനിറങ്ങിയ രാജസ്ഥാന് തോല്‍വി. 37 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്തയുമായി നടന്ന മത്സരത്തില്‍ രുചിച്ചത്.

ടോസ് നേടിയ റോയല്‍സ് ക്യാപ്റ്റന്‍ സ്മിത്ത് കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 34 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ഗില്ലും 23 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഒയിന്‍ മോര്‍ഗനുമാണ് നൈറ്റ് റൈഡേഴ്‌സിന് പൊരുതേണ്ട സ്‌കോര്‍ സമ്മാനിച്ചത്. റസലും 24(14) നിധീഷ് റാണയും 22(17) പിന്തുണച്ചെങ്കിലും പെട്ടെന്ന് കൂടാരം കയറി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന് 1(3) കാര്യമായൊന്നും ചെയ്യാന്‍ പറ്റിയില്ല. രാജസ്ഥാന് വേണ്ടി ജൊഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി. രജ്പൂത്, ഉനദ്കട്, കറന്‍, തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

175 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍ ബട്‌ലറിന്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ശിവം മാവിയുടെ പന്തില്‍ പുറത്തായി. പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. റോബിന്‍ ഉത്തപ്പയും റയാന്‍ പരാഗും നിലയുറപ്പിക്കും മുന്‍പെ രണ്ടുപേരെയും നാഗര്‍ക്കോട്ടി മടക്കി. തുടര്‍ന്ന് കൂറ്റനടികളിലൂടെ വിജയത്തിലേക്കെത്തിക്കും എന്ന് രാജസ്ഥാന് പ്രതീക്ഷയുണ്ടായിരുന്ന തെവാട്ടിയയെയും ആര്‍ച്ചറെയും വരുണ്‍ പുറത്താക്കിയതോടെ കൊല്‍ക്കത്ത വിജയത്തോടടുത്തു. 36 പന്തില്‍ 54 റണ്‍സെടുത്ത ടോം കറന്റെ ബാറ്റിംഗാണ് രാജസ്ഥാന് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശിവം മാവി, നാഗര്‍ക്കോട്ടി, വരുണ്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും നരൈന്‍, കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവ ഓരോ വിക്കറ്റ് വീതവും നേടി.
4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 174/6 (20)
ബാറ്റിംഗ്

  • ശുഭ്മാന്‍ ഗില്‍ – 47(34) – 4×5, 6×1
    c & b ആര്‍ച്ചര്‍
  • സുനില്‍ നരൈന്‍ – 15(14) – 4×2, 6×1
    b ഉനദ്കട്
  • നിധീഷ് റാണ – 22(17) – 4×2, 6×1
    c പരാഗ് b തെവാട്ടിയ
  • ആന്ദ്രേ റസ്സല്‍ – 24(14) – 4×0, 6×3
    c ഉനദ്കട് b രജ്പൂത്
  • ദിനേശ് കാര്‍ത്തിക് – 1(3)
    c ബട്‌ലര്‍ b ആര്‍ച്ചര്‍
  • ഓയിന്‍ മോര്‍ഗന്‍ – 34(23) – 4×1, 6×2
    നോട്ട് ഔട്ട്
  • പാറ്റ് കമ്മിന്‍സ് – 12(10) – 4×1, 6×0
    c സാംസണ്‍ b കറണ്‍
  • കെ എല്‍ നാഗര്‍ക്കോട്ടി – 8(5) – 4×1, 6×0
    നോട്ട് ഔട്ട്
  • ശിവം മാവി
    കുല്‍ദീപ് യാദവ്
  • വരുണ്‍ ചക്രവര്‍ത്തി

ബൗളിംഗ്

  • ജൊഫ്ര ആര്‍ച്ചര്‍ – 18/2 (4)
  • അങ്കിത് രജ്പൂത് – 39/1 (4)
  • ജയ്‌ദേവ് ഉനദ്കട് – 14/1 (2)
  • ടോം കറണ്‍ – 37/1 (4)
  • ശ്രേയസ് ഗോപാല്‍ – 43/0 (4)
  • റിയാന്‍ പരാഗ് – 14/0 (1)
  • രാഹുല്‍ തെവാട്ടിയ – 6/1 (1)

രാജസ്ഥാന്‍ റോയല്‍സ് – 137/9 (20)
ബാറ്റിംഗ്

  • ജോസ് ബട്‌ളര്‍ – 21(16) – 4×1, 6×2
    c വരുണ്‍ b ശിവം മാവി
  • സ്റ്റീവന്‍ സ്മിത്ത് – 3(7)
    c കാര്‍ത്തിക് b കമ്മിന്‍സ്
  • സഞ്ചു സാംസണ്‍ – 8(9) – 4×1, 6×0
    c നരൈന്‍ b ശിവം മാവി
  • റോബിന്‍ ഉത്തപ്പ – 2(7)
    c ശിവം മാവി b നാഗര്‍ക്കോട്ടി
  • റിയാന്‍ പരാഗ് – 1(6)
    c ശുഭ്മാന്‍ ഗില്‍ b നാഗര്‍ക്കോട്ടി
  • രാഹുല്‍ തെവാട്ടിയ – 14(10) – 4×0, 6×1
    b വരുണ്‍
  • ടോം കറണ്‍ – 54(36) – 4×2, 6×3
    നോട്ട് ഔട്ട്
  • ശ്രേയസ് ഗോപാല്‍ – 5(7) – 4×0, 6×0
    c കാര്‍ത്തിക് b നരൈന്‍
  • ജൊഫ്ര ആര്‍ച്ച – 6(4) – 4×0, 6×1
    c നാഗര്‍ക്കോട്ടി b വരുണ്‍
  • ജയ്‌ദേവ് ഉനദ്കട് – 9(13) – 4×0, 6×0
    c നാഗര്‍ക്കോട്ടി b കുല്‍ദീപ് യാദവ്
  • അങ്കിത് രജ്പൂത് – 7(5) – 4×0, 6×1
    നോട്ട് ഔട്ട്

ബൗളിംഗ്

  • സുനില്‍ നരൈന്‍ – 40/1 (4)
  • പാറ്റ് കമ്മിന്‍സ് – 13/1 (3)
  • ശിവം മാവി – 20/2 (4)
  • കെ എല്‍ നാഗര്‍ക്കോട്ടി – 13/2 (2)
  • വരുണ്‍ ചക്രവര്‍ത്തി – 25/2 (4)
  • കുല്‍ദീപ് യാദവ് – 20/1 (3)

പോയിന്റ് നില

ഡ്രീം 13 ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (01.10.2020)

കിംഗ്‌സ് XI പഞ്ചാബ് vs മുംബൈ ഇന്‍ഡ്യന്‍സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.