കോവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ല; മയക്കുമരുന്ന് വില്‍പ്പനക്കിടെ കോളേജ് അധ്യാപകന്‍ പോലീസ് പിടിയില്‍

ബെംഗളൂരു : കോവിഡ് പ്രതിസന്ധി മൂലം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മയക്കുമരുന്ന് വില്‍പ്പന നടത്തിയ കോളേജ് അധ്യപകനും കൂട്ടാളികളും പോലീസ് പിടിയിലായി. തെലങ്കാന സങ്കറെഡ്ഡി സ്വദേശിയും കൃഷ്ണപുരയില്‍ ഐടി ഐ കോളേജ് അധ്യാപകനുമായ കിരണ്‍  ആണ് പിടിയിലായത്. ഒപ്പം കൂട്ടാളികളായ  സങ്കെറെഡ്ഡി സ്വദേശി മഹിപാല്‍, അനേക്കല്‍ അടിഗര കല്ലഹള്ളി സ്വദേശി അസ്‌കര്‍ ഖാന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ നിന്നും എത്തിക്കുന്ന മയക്ക് മരുന്ന് ബെംഗളൂരുവിലെ ചെറുകിട വില്‍പ്പനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും ഇവര്‍ നേരിട്ട് വില്‍പ്പന നടത്തി വരികയായിരുന്നു.

സെപ്തംബര്‍ 26 ന് ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഗ്രൗണ്ടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ജെ പി നഗര്‍  പോലീസ് പിടികൂടിയ വിശ്വനാഥ് എന്ന ആളെ ചോദ്യം ചെയ്തപ്പോഴാണ് അസ്‌ക്കറിനെ കുറിച്ച് വിവരം ലഭിക്കുന്നത്. അസ്‌ക്കറിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വകാര്യ ഐടി ഐ കോളേജില്‍ അധ്യാപകരായ കിരണിനേയും.കിരണിന്റെ നാട്ടുകാരനായ മഹിപാലിനേയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നും 70 ലക്ഷം രൂപ വിലമതിക്കുന്ന 128 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. തനിക്ക് കഴിഞ്ഞ അഞ്ചാറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെത്തിയതെന്നും കിരണ്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.