Follow the News Bengaluru channel on WhatsApp

ഹിറ്റ്മാനും പൊള്ളാര്‍ഡും തിളങ്ങി, പഞ്ചാബിന് മൂന്നാം തോല്‍വി

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 13 കിംഗ്‌സ് XI പഞ്ചാബ് vs മുംബൈ ഇന്‍ഡ്യന്‍സ്

സ്പോട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 48 റണ്‍സ് വിജയം സ്വന്തമാക്കി മുംബൈ ഇന്‍ഡ്യന്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ മുംബൈ ഇന്‍ഡ്യന്‍സിനെ ബാറ്റിംഗിനയച്ചു.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ ഡി കോക്കിനെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ന്റെ ഇന്നിങ്ങ്‌സ് കളിച്ച രോഹിത് ശര്‍മയും (45 പന്തില്‍ 70) അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക്ക് പാണ്ഡ്യയും (11 പന്തില്‍ 30) പൊള്ളാര്‍ഡും (20 പന്തില്‍ 47) ചേര്‍ന്ന് മുംബൈക്ക് മികച്ച സ്‌കോര്‍ നല്‍കി. 54 പന്തില്‍ 80 റണ്‍സെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തില്‍ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ മനം കവര്‍ന്ന ഇഷാന്‍ കിഷാന്‍ 28(32) വളരെ പതിയെയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ 19ആം ഓവറില്‍ 19 റണ്‍സാണ് പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് നേടിയത്. 20ആം ഓവരിലെ അവസന മൂന്ന് പന്തും ഗൗതമിനെ പൊള്ളാര്‍ഡ് സിക്‌സറിനു പറത്തി മുംബൈയുടെ സ്‌കോര്‍ 191ല്‍ എത്തിച്ചു.

192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണു മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും നല്‍കിയത്. 25 റണ്‍സെടുത്ത അഗര്‍വാളിനെ ബുംറയും റണ്ണെന്നുമെടുക്കാത്ത കരുണ്‍ നായരെ ക്രുണാല്‍ പാണ്ട്യയും പുറത്താക്കി. പതിവില്‍ വിപരീതമായി കൂറ്റനടികള്‍ക്ക് മുതിരാതെ ബാറ്റ് ചെയ്ത കെ എല്‍ രാഹുലിനെ ചഹാര്‍ മടക്കിയപ്പോള്‍ മുംബൈ വിജയം മിക്കവാറും ഉറപ്പിച്ചു. പിന്നീടുള്ള കടമ്പ നിക്കൊളാസ് പൂരനും മാക്‌സ് വെലും ആയിരുന്നു. ഇരുവരുടെയും വിക്കറ്റ് യഥാക്രമം പാറ്റിന്‍സണും ചഹാറും പുരത്താക്കിയതോടെ മുംബൈ വിജയം ഉറപ്പിച്ചു. അവസാന ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കിംഗ്‌സ് ഇലവന്റെ ഇന്നിംഗ്‌സ് 143 റണ്‍സില്‍ അവസാനിച്ചു.  മുംബൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊള്ളാര്‍ഡാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:
മുംബൈ ഇന്‍ഡ്യന്‍സ്  191/4 (20)

ബാറ്റിംഗ്

  • ക്വിണ്ടന്‍ ഡി കോക്ക് – 0(5)
    b കോട്ട്രെല്‍
  • രോഹിത് ശര്‍മ്മ – 70(45) – 4×8, 6×3
    c നിഷാം b ഷമി
  • സൂര്യകുമാര്‍ യാദവ് – 10(7) – 4×2, 6×0
    റണ്‍ ഔട്ട് (ഷമി)
  • ഇഷാന്‍ കിഷന്‍ – 28(32) – 4×1, 6×1
    c നായര്‍ b ഗൗതം
  • കിറോണ്‍ പൊള്ളാര്‍ഡ് – 47(20) – 4×3, 6×4
    നോട്ട് ഔട്ട്
  • ഹര്‍ദിക് പാണ്ട്യ – 30(11) – 4×3, 6×2
    നോട്ട് ഔട്ട് ,
  • എക്‌സ്ട്രാസ് – 6
  • ക്രുണാല്‍ പാണ്ട്യ
  • ജെയിംസ് പാറ്റിന്‍സണ്‍
  • രാഹുല്‍ ചഹാര്‍
  • ട്രെന്റ് ബോള്‍ട്ട്
  • ജസ്പ്രിത് ബുംറ

ബൗളിംഗ്

  • ഷെല്‍ഡണ്‍ കോട്ട്രെല്‍ – 20/1 (4)
  • മുഹമ്മദ് ഷമി – 36/1 (4)
  • രവി ബിഷ്ണോയ് – 37/0 (4)
  • കൃഷ്ണപ്പ ഗൗതം – 45/1 (4)
  • ജെയ്ംസ് നിഷാം – 52/0 (4)

കിംഗ്‌സ് XI പഞ്ചാബ് ;143/8 (20)
ബാറ്റിംഗ്

  • കെ എല്‍ രാഹുല്‍ – 17(19) – 4×3, 6×0
    b ചഹാര്‍
  • മായങ്ക് അഗര്‍വാള്‍ – 25(18) – 4×3, 6×0
    b ബുംറ
  • കരുണ്‍ നായര്‍ – 0(3)
    b ക്രുണാല്‍ പാണ്ട്യ
  • നിക്കൊളാസ് പൂരന്‍ – 44(27) – 4×3, 6×2
    c ഡി കോക്ക് b പാറ്റിന്‍സണ്‍
  • ഗ്ലെന്‍ മാക്‌സ് വെല്‍ – 11(18) – 4×0, 6×0
    c ബോള്‍ട്ട് b ചഹാര്‍
  • ജെയ്ംസ് നിഷാം – 7(7) 4×0 6×0
    c യാദവ് b ബുംറ
  • സര്‍ഫറാസ് ഖാന്‍ – 7(8) 4×1 6×0
    lbw പാറ്റിന്‍സണ്‍
  • കൃഷ്ണപ്പ ഗൗതം – 22(13) 4×2 6×1
    നോട്ട് ഔട്ട്
  • രവി ബിഷ്ണോയ് – 1(5)
    c യാദവ് b ബോള്‍ട്ട്
  • മുഹമ്മദ് ഷമി – 2(2)
    നോട്ട് ഔട്ട്
  • എക്‌സ്ട്രാസ് – 7

ബൗളിംഗ്

  • ട്രെന്റ് ബോള്‍ട്ട്- 42/1 (4)
  • ജെയിംസ് പാറ്റിന്‍സണ്‍ – 28/2 (4)
  • ക്രുണാല്‍ പാണ്ട്യ – 27/1 (4)
  • ജസ്പ്രിത് ബുംറ – 18/2 (4)
  • രാഹുല്‍ ചഹാര്‍ – 26/2 (4)

പോയിന്റ്‌ നില

ഡ്രീം 14 ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (02.10.2020)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് vs
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.