Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ വൈകും

ബെംഗളൂരു : അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇളവുകളില്‍ സിനിമ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും ഒക്ടോബര്‍ 15 മുതല്‍ തുറക്കാന്‍ അനുവാദമുണ്ടങ്കിലും കര്‍ണാടകയില്‍ വൈകും. കന്നഡ രാജ്യോത്സവ ദിനമായ മായ നവംബര്‍ ഒന്നിന് തിയറ്ററുകള്‍ തുറക്കാമെന്നാണ് എക്‌സിബിറ്റേര്‍സ് അസോസിയേഷന്റെ നിലപാട്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ കന്നഡ ചിത്രങ്ങള്‍ റിലീസിനായി തയ്യാറായിട്ടില്ല. പല ചിത്രങ്ങളുടെ ചിത്രീകരണ പ്രവര്‍ത്തികള്‍ കോവിഡ് മൂലം നീണ്ടു പോയിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍ ഇല്ലെന്നും നവംബര്‍ ഒന്നിന് തിയറ്ററുകള്‍ തുറന്നാല്‍ തന്നെ അത്യ ഭാഷ ചിത്രങ്ങളെയായിരിക്കും ആശ്രയിക്കേണ്ടി വരികയെന്നും ഭാരവാഹികള്‍ പറഞ്ഞു.
സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ കന്നഡ ചിത്രങ്ങള്‍ റിലീസിനായി തയ്യാറായിട്ടില്ല. നവംബര്‍ ഒന്ന് മുതല്‍ തിയറ്ററുകള്‍ തുറന്നാല്‍ തന്നെ 50 ശതമാനം ആളെ വെച്ചു കൊണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന കാര്യത്തിലും ആശങ്കയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിയറ്ററുകളിലെത്തുന്നവരുടെ സുരക്ഷയ്ക്കാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനോടൊപ്പം സിനിമാ വ്യവസായത്തെ സംരക്ഷിക്കണമെന്നും എക്‌സിബിഷന്‍ പ്രസിഡണ്ട് കെ വി ചന്ദ്രശേഖര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.