കര്‍ണാടകയിലെ പ്രതിദിന കോവിഡ് പരിശോധന ലക്ഷത്തിലേക്ക്; ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്

ബെംഗളൂരു : കര്‍ണാടകയിലെ പ്രതിദിന കോവിഡ് പരിശോധന ലക്ഷത്തിലേക്കടുക്കുന്നു. ഇന്നലെ സംസ്ഥാനത്ത് നടത്തിയ പരിശോധനകള്‍ 92059 ആണ്. ഒക്ടോബര്‍ ഒന്നാം തീയതി 96588 എണ്ണമായിരുന്നു. 1850146 ആന്റിജന്‍ പരിശോധനകളും 3239584 ആര്‍ടി പിസി ആര്‍ പരിശോധനകളുമടക്കം ഇതു വരെ 5089730 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.

ജനസാന്ദ്രത കുടിയ പ്രദേശങ്ങളിലെ കോവിഡ് വ്യാപന സാധ്യത പരിഗണിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. രോഗബാധ തിരിച്ചറിയപ്പെടാത്ത ഒരുപാട് പേര്‍ ഇത്തരം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു. ചേരി പ്രദേശങ്ങള്‍, തൊഴിലാളി ക്യാമ്പുകള്‍, ഫാക്ടറികള്‍, ചന്തകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധനകള്‍ നടത്തുകയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.