”ധോണി ഫിനിഷിംഗ്” നടന്നില്ല, ചെന്നൈക്ക് 7 റണ്‍സ് തോല്‍വി

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 14-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് vs സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴു റണ്‍സ് തോല്‍വി. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ക്യാപ്റ്റന്‍ വാര്‍ണര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. ആദ്യ ഓവറില്‍ തന്നെ ജോണി ബെയ്‌സ്റ്റോയെ 0(3) നഷ്ടമായി, ദീപക് ചഹാറിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 28(29) മനീഷ് പാണ്ഡെയും 29(21) ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടു പോയെങ്കിലും എട്ടാം ഓവറില്‍ മനീഷ് പാണ്ഡെയും പതിനൊന്നാം ഓവറില്‍ ഡേവിഡ് വാര്‍ണറും വീണു. പിന്നീട് ഒത്തു ചേര്‍ന്ന ഇന്‍ഡ്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് – യുവ താരം അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. വളരെ നന്നായി ബാറ്റ് ചെയ്ത പ്രിയം ഗാര്‍ഗ് 51*(26) തന്റെ ആദ്യ ഐ പി എല്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ചെന്നൈ ഫീല്‍ഡര്‍മാര്‍ നല്‍കിയ രണ്ട് ലൈഫ് മുതലാക്കിയ അഭിഷേക് ശര്‍മ 24 പന്തില്‍31 റണ്‍സ് നേടി പുരത്തായി. അബ്ദുല്‍ സമദ് 6 പന്തില്‍ 8 റണ്‍സ് നേടി പുരത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി ദീപക് ചഹാര്‍ രണ്ടും ശര്‍ദ്ദുല്‍ താക്കുര്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ഷെയ്ന്‍ വാട്ട്‌സണെ 1(6) ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി. പിന്നാലെ ചെന്നൈയുടെ ആദ്യ മത്സരത്തിലെ ഹീറോ അമ്പാട്ടി റായുഡു ഒമ്പത് പന്തില്‍ എട്ടു റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് ഫാഫ് ഡുപ്ലെസി 22(19) റണ്‍ ഔട്ടായി മടങ്ങിയതോടെ ചെന്നൈ കടുത്ത പ്രതിരോധത്തിലായി. പിന്നാലെ വെറും മൂന്നു റണ്‍സെടുത്ത് കേദാര്‍ ജാദവും മടങ്ങി. പിന്നീട് ഒത്തു ചേര്‍ന്ന ജഡേജ – ധോണി സഖ്യം ചെന്നൈക്ക് വിജയം സമ്മാനിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ പതിനെട്ടാം ഓവറില്‍ അവസാനിച്ചു. 35 പന്തില്‍ 50 റണ്‍സ് നേടിയ ജഡേജയെ നടരാജന്‍ പുറത്താക്കി. 72 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ജഡേജ – ധോണി കൂട്ട്‌കെട്ട് നേടിയത്. പിന്നീട് വന്ന സാം കറന്‍ കൂറ്റനടിയിലൂടെ ഒരു ശ്രമം നടത്തിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍സ് വേണമായിരുന്ന ചെന്നൈക്ക് ബെസ്റ്റ് ഫിനിഷര്‍ ധോണി സ്‌ട്രൈക്ക് ചെയ്യുന്നതും, അവസാന ഓവര്‍ ബൗള്‍ ചെയ്ത അബ്ദുള്‍ സമദ് എറിഞ്ഞ ആദ്യ പന്ത് വൈഡും നാല് ബൈ റണ്‍ കിട്ടിയതും വിജയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് കൃത്യതയോടെ പന്തെറിഞ്ഞ അബ്ദുള്‍ സമദ് ഹൈദെരാബാദിന് 7 റണ്‍സ് ജയം സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ ഐ പി എല്‍ മത്സരം കളിക്കുന്ന താരം എന്ന റെക്കോര്‍ഡുമായി ബാറ്റ് ചെയ്ത ധോണി 36 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദെരാബാദിന് വേണ്ടി നടരാജന്‍ രണ്ടും ഭുവനേഷ്വര്‍ കുമാര്‍, അബ്ദുള്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും 4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ട് കൊടുത്ത റാഷിദ് ഖാന്‍ നനായി ബൗള്‍ ചെയ്തു. ഭുവനേഷ്വര്‍ കുമാര്‍ ബൗളിംഗിനിടെ പരിക്ക് പറ്റി പുറത്തു പോയിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച പ്രിയം ഗാര്‍ഗാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:
സണ്‍ റൈസേഴ്‌സ് ഹൈദെരാബാദ് 164/5 (20)

ബാറ്റിംഗ്

  • ഡേവിഡ് വാര്‍ണര്‍ – 28(29) – 4×3, 6×0
    c ഡു പ്ലെസിസ് b ചൗള
  • ജോണി ബെയ്‌സ്റ്റോ – 0(3)
    b ചഹാര്‍
  • മനീഷ പാണ്ടെ – 29(21) – 4×5, 6×0
    c കറണ്‍ b താക്കുര്‍
  • കെയിന്‍ വില്യംസണ്‍ – 9(13) -4×1, 6×0
    റണ്‍ ഔട്ട് (റായിഡു / ധോണി)
  • പ്രിയം ഗാര്‍ഗ് -51(26) -4×6, 6×1
    നോട്ട് ഔട്ട്
  • അഭിഷേക് ശര്‍മ്മ – 31(24) – 4×4, 6×1
    c ധോണി b ചഹാര്‍
  • അബ്ദുല്‍ സമദ് – 8(6) – 4×0, 6×0
    നോട്ട് ഔട്ട്
  • റാഷിദ് ഖാന്‍
  • ഭുവനേശ്വര്‍ കുമാര്‍
  • ടി നടരാജന്‍
  • ഖലീല്‍ അഹമ്മദ്

എക്‌സ്ട്രാസ് – 8

ബൗളിംഗ്

  • ദീപക് ചഹാര്‍ – 31/2 (4)
  • സാം കറണ്‍ – 37/0 (3)
  • ശര്‍ദ്ദുല്‍ താക്കുര്‍ – 32/1 (4)
  • ഡ്വെയ്ന്‍ ബ്രാവൊ – 28/0 (4)
  • പീയുഷ് ചൗള – 20/1 (3)
  • രവീന്ദ്ര ജഡേജ – 16/0 (2)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  157/5 (20)
ബാറ്റിംഗ്

  • ഫാഫ് ഡു പ്ലെസിസ് – 22(19) – 4×4, 6×0
    റണ്‍ ഔട്ട് (ഗാര്‍ഗ്ഗ് / ബെയ്ര്‍‌സ്റ്റോ)
  • ഷെയ്ന്‍ വാട്‌സണ്‍ – 1(6) –
    b കുമാര്‍
  • അംബാട്ടി റായിഡു – 8(9 ) 4×1, 6×0
    b നടരാജന്‍
  • കേദാര്‍ യാദവ് – 3(10)
    c വാര്‍ണര്‍ b അബ്ദുല്‍ സമദ്
  • എം എസ് ധോണി – 47(36) – 4×4, 6×1
    നോട്ട് ഔട്ട്
  • രവീന്ദ്ര ജഡേജ – 50(35) 4×5, 6×2
    c അബ്ദുള്‍ സമദ് b നടരാജന്‍
  • സാം കറണ്‍ – 15(5) 4×0 6×2
    നോട്ട് ഔട്ട്
  • ഡ്വെയ്ന്‍ ബ്രാവൊ
  • ശര്‍ദ്ദുല്‍ താക്കുര്‍
  • പീയുഷ് ചൗള
  • ദീപക് ചഹാര്‍

എക്‌സ്ട്രാസ് – 11

ബൗളിംഗ്

  • ഭുവനേശ്വര്‍ കുമാര്‍ – 20/1 (3.1)
  • ഖലീല്‍ അഹമ്മദ് – 34/0 (3.5)
  • ടി നടരാജന്‍ – 43/2 (4)
  • അഭിഷേക് ശര്‍മ്മ – 4/0 (1)
  • റാഷിദ് ഖാന്‍ – 12/0 (4)
  • അബ്ദുള്‍ സമദ് – 41/1 (4)

ഡ്രീം 11ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (03.10.2020)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs
രാജസ്ഥാന്‍ റോയല്‍സ്

പോയിൻ്റ്സ് ടേബിൾ:

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.