കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഗാന്ധിജയന്തി ആചരണവും ഭാരതത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന വനിതകള്‍ക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ മനീഷയും സംഘടിപ്പിച്ചു

ബെംഗളൂരു : കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആചരണവും ഭാരതത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന വനിതകള്‍ക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ മനീഷയും സംഘടിപ്പിച്ചു. ഇരയാവുന്ന പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യങ്ങള്‍ക്ക് എതിരായി, കണ്ണുകെട്ടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പീഡനത്തിനിരയായ ഹത്രസിലെ മനീഷ വാല്മീകി എന്ന പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ ആയി പുറപ്പെട്ട കോണ്‍ഗ്രസിന്റെ സമുന്നത നേതാവ്  രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും, വഴി തടയുകയും,മര്‍ദ്ദിക്കുകയും, അറസ്റ്റ് ചെയ്തതില്‍ പ്രവാസി കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.

കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ബാട്രായാണപുര നിയോജകമണ്ഡലം പ്രസിഡന്റ് കെ സി ഐപ്പ് അധ്യക്ഷത വഹിച്ച യോഗം കെപിസി ജനറല്‍ സെക്രട്ടറി വിനു തോമസ് ഉദ്ഘാടനം ചെയ്തു. ബെംഗളൂരു നോര്‍ത്ത് ഡിസിസി സെക്രട്ടറിമാരായ ജെയ്‌സണ്‍ ലൂക്കോസ്, ബെംഗളൂരു സൗത്ത്ഡി സിസി സെക്രട്ടറി അലെക്‌സ് ജോസഫ്, കെപിസി ട്രഷറര്‍ സുമേജ് മാത്യു, എസ് കെ കെ എസ് മുന്‍ പ്രസിഡന്റ് രാജന്‍ ജേക്കബ്, യു എന്‍ എ കര്‍ണാടക കോഡിനേറ്റര്‍ അനില്‍ പാപ്പച്ചന്‍, ഐ എന്‍ എ കര്‍ണാടക വര്‍ക്കിംഗ് പ്രസിഡന്റ് ജസ്റ്റിന്‍ കെ എല്‍, കെഎംസിസി പ്രതിനിധി സിയാദ് എസ് കെ കെ എസ് പീനിയ സോണ്‍ ചെയര്‍മാന്‍ ഡോ.ബെന്‍സന്‍, കെ പിസി വനിതാ വിഭാഗം കണ്‍വീനര്‍ ലിസാ സുമോജ്, കേരള സമാജം ഈസ്റ്റ് സോണ്‍ നേതാക്കളായ സോമരജാന്‍, രാജീവ്, എസ് കെ കെ എസ് നോര്‍ത്ത് സോണ്‍ നേതാക്കളായ ആനന്ദന്‍, മാത്യു ജോണ്‍ എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.