നീതിക്കായി ഒരു തിരിനാളം; ഹത്രാസ് സംഭവത്തില്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചു

ബെംഗളൂരു : യു പിയിലെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യോഗിപ്പോലീസിന്റെ ഫാസിസ്റ്റു നടപടികളില്‍ പ്രതിഷേധിച്ചും കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ചു ഓണ്‍ലൈന്‍ പ്രതിഷേധ യോഗം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് യു പി യില്‍ ഭീകരവാഴ്ച നടത്തുന്നത്. ദളിതര്‍ക്കും,ന്യൂനപക്ഷങ്ങള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളും പീഡനങ്ങളും നടത്തുന്നവരെ സംരക്ഷിക്കുന്ന രീതിയാണ് രാജ്യം ഭരിക്കുന്ന സംഘ് പരിവാറുകള്‍ നടപ്പിലാക്കുന്നത്.നീതിന്യായ വ്യവസ്ഥിതികള്‍ തകര്‍ക്കപ്പെട്ടു. രാജ്യത്തു അരങ്ങേറുന്ന ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്താല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് സംസ്ഥാനപ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഗോപിനാഥ് ചാലുപുറത്തു ,അരുണ്‍ കുമാര്‍ ,ജോമോന്‍ ,ലിന്റോകുരിയന്‍, വര്‍ഗീസ്ചെറിയാന്‍, സിജോതോമസ്, നിജോമോന്‍, ജോബി.പി.എഫ് ,ശിവദാസ്, ബിനു ജോസഫ്, രാജന്‍, സജിജേക്കബ്, നന്ദകുമാര്‍, സിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.