കെഇഎ വെബിനാര്‍ നാളെ; കേന്ദ്ര സര്‍ക്കാറിന്റെ വീഡിയോ കോണ്‍ഫ്രന്‍സിംങ് സോഫ്റ്റ് വെയര്‍ ചലഞ്ചില്‍ വിജയിയായ ജോയി സെബാസ്റ്റ്യനുമായി സംവദിക്കാം

ബെംഗളൂരു : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു (കെഇഎ ) സംഘടിപ്പിക്കുന്ന വി കണ്‍സോള്‍ വെബിനാറില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഡിയോ കോണ്‍ഫ്രന്‍സിംങ് സോഫ്റ്റ് വെയര്‍ ചലഞ്ചില്‍ വിജയിയായ ടെക്‌നെന്‍ഷ്യയുടെ സ്ഥാപകനും സിഇഒയുമായ ജോയി സെബാസ്റ്റ്യന്‍ പങ്കെടുക്കുന്നു. നാളെ (ഞായര്‍ – 04-10 -2020 ) വൈകുന്നേരം 6.30 നാണ് പരിപാടി. ആഗോള ഗ്രാമത്തില്‍ നിന്നും ആഗോള ഉത്പനത്തിലേക്ക് എന്ന വിഷയത്തില്‍ ജോയി സെബാസ്റ്റ്യന്‍ സംസാരിക്കും.

ജോയി സെബാസ്റ്റ്യന്റെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടെക്‌നെഷ്യ സൂം, ഗൂഗിള്‍ മീറ്റ് എന്നിവക്ക് ബദലയായി വി കണ്‍സോള്‍ എന്ന വീഡിയോ ചാറ്റ് അപ്ലിക്കേഷന്‍ വികസിപ്പിത് രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു. സൂമില്‍ നിന്നും മറ്റു സോഫ്റ്റ് വെയറുകളില്‍ നിന്നും വ്യത്യസ്തമായ സാങ്കേതിക മികവ് പുലര്‍ത്തിയതാണ് വി കണ്‍സോളിനെ വിജയത്തിലെത്തിച്ചത്. സാധാരണ വെബിനാറുകളില്‍ നിന്നും വ്യത്യസ്തമായി വി കണ്‍സോള്‍ പ്ലാറ്റ് ഫോമില്‍ സംവദിക്കാന്‍ കെഇഎ ഇത്തവണ അവസരമൊരുക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : + 91 9590719394

ഫേസ്ബുക്ക് ലൈവ് : www.facebook.com/keabengaluru

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.