Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കോവിഡ് രൂക്ഷമായി തുടരുന്നു: മുന്‍കരുതലുമായി മലയാളി സംഘടനകള്‍

ബെംഗളൂരു : നഗരത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അയ്യായിരത്തോട് അടുക്കവേ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുമായി മലയാളി സംഘടനകള്‍ രംഗത്ത്. ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവില്‍ നിന്നാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ പല പ്രധാന ഹോസ്പിറ്റലിലും ബെഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്. രോഗികള്‍ ബെഡ് മുന്‍കൂട്ടി ബുക്ക് ചെയ്തു വീട്ടില്‍ കഴിയുകയും, ബെഡ് കാലിയാകുന്ന മുറക്ക് മാത്രം അഡ്മിറ്റാവാന്‍ കഴിയുന്ന സ്ഥിതയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ ഉള്ളതെന്ന് മലയാളം മിഷന്‍ സെക്രട്ടറി ടോമി ആലുങ്ങല്‍ പറഞ്ഞു.

ഗുരുതരമായ സ്ഥിതി വിശേഷം കണക്കിലെടുത്തു വിവിധ സാമൂഹ്യ, സംഘടനാ നേതാക്കള്‍ കൂടുതല്‍ ആര്‍ജവത്തോടുകൂടി ഇടപെടുന്നുണ്ട് . രോഗം പിടിപെടാതെ നോക്കാനും സുരക്ഷ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനുള്ള അവബോധം സൃഷ്ടിക്കാനും സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ശുചിത്വം പാലിക്കുക, പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നി പൊതു നിര്‍ദേശങ്ങള്‍ കൂടുതല്‍ ശക്തമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാ സംഘടനകളും ശ്രദ്ധിക്കുന്നുണ്ട്.

കോവിഡ് കാലത്തു ബെംഗളൂരു മലയാളികള്‍ക്ക് പൂര്‍ണ പിന്തുണയുമായി കേരള സമാജം കര്‍മ്മനിരതമായ പ്രവര്‍ത്തനം തുടുരുന്നുവെന്നു കേരള സമാജം ജോയിന്റ് സെക്രട്ടറിയും ബാംഗ്ലൂര്‍ നോര്‍ത്ത് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പറുമായാ ജയ്ജോ ജോസഫ് പറഞ്ഞു. ആവശ്യമുള്ളവര്‍ക്കു ആംബുലെന്‍സ്, മെഡിക്കല്‍ സഹായം എന്നിവ നല്‍കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബാംഗളൂരിലെ മലയാളികളും വിവിധ സംഘടനകളും പരസ്പരം സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയൊരു ഇടവേളക്കു ശേഷം പൊടുന്നനെ രണ്ടു മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതും മലയാളികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട് . നെലമംഗല അഷ്‌നികുണ്ടേ മാരുതി ലേഔട്ട് കെ എസ് ബെന്നി (55 ), ശ്രീരാമപുരയില്‍ താമസിക്കുന്ന എന്‍സി ഗംഗാധരന്‍ (68) എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരണപ്പെട്ടത്. ഇരുവരും കേരളത്തിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്.

രോഗബാധിതരായവരെ ആശുപതിയില്‍ എത്തിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കു ചെറിയ രീതിയിലുള്ള സഹായങ്ങള്‍ നല്‍കുക, കോവിഡ് രോഗികളുടെ മൃതസംസ്‌കാര ചടങ്ങു നടത്തുക തുടങ്ങിയ മേഖലയില്‍ സജീവമായി കെഎംസിസി പ്രവര്‍ത്തിച്ചുവരുന്നു. ഇതുവരെ ബെംഗളൂരുവില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട വിവിധ ജനവിഭാഗങ്ങളിലുള്ള 150 ഓളം പേരുടെ മൃത സംസ്‌കാര ചടങ്ങുകളില്‍ സഹായിക്കാന്‍ കഴിഞ്ഞുവെന്ന് പ്രസിഡന്റ് കെ .എം . നൗഷാദ് പറഞ്ഞു.

സിറോ മലബാര്‍ കാത്തോലിക്ക സഭയുടെ ബെംഗളൂരുവിലെയും സമീപ ജില്ലകളിലെയും അമ്പതില്‍ പരം പള്ളികളില്‍,ജൂലൈ മാസം മുതല്‍ കോവിഡ് ജാഗ്രത സമിതി പ്രവര്‍ത്തിച്ചു വരുന്നു. രൂപത തലത്തില്‍ മെഡിക്കല്‍ , ആംബുലന്‍സ്, ക്വാറന്റൈന്‍, ഇന്‍ഷുറന്‍സ്, കോവിഡ് രോഗികളുടെ ശവ സംസ്‌കാരം, കൗണ്‍സിലിംഗ് , ഹോസ്പിറ്റല്‍ സഹായം തുടങ്ങിയ വിഷയങ്ങളില്‍ സഹായിക്കാന്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ദ്രത്ത് അറിയിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളിലെ രോഗികള്‍ക്ക് 500 രൂപ വിലമതിക്കുന്ന ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പദ്ധതി ബെംഗളൂരുവിലെ പ്രൊജക്റ്റ് വിഷന്‍ ആരംഭിച്ചു . ‘മദേഴ്‌സ് മീല്‍’ എന്ന ഈ പദ്ധതി വഴി 1400 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

രോഗ ബാധ സംശയിച്ചു വീടുകളില്‍ ക്വാറന്റൈന്‍ ഇരിയ്ക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഐസൊലേഷന്‍ സെന്റര്‍ ആരംഭിക്കുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന് ലോക കേരള സഭാംഗവും സുവര്‍ണ കര്‍ണാടക കേരള സമാജം ജനറല്‍ സെക്രട്ടറിയുമായ കെ.പി ശശിധരന്‍ പറഞ്ഞു. രോഗ ബാധിതരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനും, മെഡിക്കല്‍ സഹായങ്ങള്‍ നല്‍കാനും സംഘടന മുന്നിട്ടു പ്രവര്‍ത്തിക്കുന്നു.

ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4259 ആണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 241775 ആയി ഉയര്‍ന്നു. 187361 പേര്‍ രോഗ മുക്തി നേടി. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 51389 ആണ്. ഇന്നലെ 47 പേരാണ് മരിച്ചത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3024 ആണ്. ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനവും മരണ നിരക്ക് 1.25 ശതമാനവുമാണ്.

മലയാളം മിഷന്‍ നേതൃത്വം നല്‍കി, ബെംഗളൂരുവിലെ പ്രധാനപ്പെട്ട എല്ലാ മതസാമുദായിക, സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹെല്പ് ഡെസ്‌ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ ദുരന്തകാലത്തു അതാതു മേഖലയിലെ സംഘടനകളുടെ തനതായ പ്രവര്‍ത്തനങ്ങളും മലയാളികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.