Follow the News Bengaluru channel on WhatsApp

ലോകത്തെ നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിമാചല്‍ പ്രദേശില്‍ ഉദ്ഘാടനം ചെയ്തു; ഹിമാചല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് ഇന്ന് ഒരുക്കുന്ന വിരുന്നില്‍ ശ്രദ്ധേയമായി നാല്‍പതിനായിരം രൂപ വിലയുള്ള ഗുച്ചി കൂണും

ലോകത്തെ നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഹിമാചല്‍ പ്രദേശില്‍ ഉദ്ഘാടനം ചെയ്തു. ഹിമാചല്‍ പ്രദേശിലെ ലേ – മനാലി ഹൈവേയിലെ റോഹ്താങ് ചുരത്തില്‍ അടല്‍ തുരങ്കപാതയാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. ഹിമാലയന്‍ മലനിരകളില്‍ പതിനായിരം അടിക്കുമേലെ ഉയരത്തിലാണ് തന്ത്ര പ്രധാനമായ തുരങ്ക പാത സ്ഥിതി ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 10 വര്‍ഷമെടുത്താണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  തുരങ്കപാത യാഥാര്‍ഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂര്‍ കുറയുകയും ചെയ്യും.

അതേ സമയം പ്രധാനമന്ത്രിക്ക് ഇന്ന് ഒരുക്കുന്ന വിരുന്നിലെ ഭക്ഷണവിഭവമായ ഗുച്ചി കൂണ്‍ വാര്‍ത്തകളില്‍ ഇടം തേടി. ഹിമാലയത്തില്‍നിന്നുള്ള തനത് സവിശേഷമായ ഭക്ഷ്യവസ്തുക്കളടങ്ങിയ വിരുന്നാണ് ഹിമാചല്‍ സര്‍ക്കാര്‍ മോദിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് . ഹിമാലയന്‍ മലനിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍ കൊണ്ടുള്ള വിഭവമാണ് ഇതില്‍ പ്രധാനം. സമുദ്രനിരപ്പില്‍നിന്ന 6000 അടി മുകളില്‍ കാണപ്പെടുന്ന ഈ കൂണുകള്‍ വളരെ പോഷക ഗുണമുള്ളതാണ് . ഹിമാചലിലെയും ജമ്മുവിലെയും മലനിരകളില്‍ മാത്രമാണ് ഈ കൂണ്‍ ലഭിക്കുന്നത്. കിലോക്ക് നാല്പതിനായിരം രൂപക്കു മേല്‍ വില വരും. നരേന്ദ്ര മോദിക്ക് കൂണ്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണത്തോടുള്ള താല്പര്യം പ്രസിദ്ധമാണ് . ഇരുമ്പ്, വൈറ്റമിന്‍ ഡി, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈബര്‍ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍ എന്നാണ് അറിയപ്പെടുന്നത്.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചു, റോത്തങ് തുരങ്കം, മോഡി റാലികളില്‍
പങ്കെടുക്കുന്ന ലഹൗല്‍ താഴ്‌വരയിലെ സിസു, സൊലാങ് നുല്ലാ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തിപെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.