Follow the News Bengaluru channel on WhatsApp

രാജ്യത്ത് ആദ്യമായി കോവിഡ് ഭേദമായ ഒരാള്‍ വീണ്ടും കോവിഡ് ബാധിച്ചു മരിച്ചു; സംഭവം കര്‍ണാടകയിലെ യാദഗിരിയില്‍, മരിച്ചത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് 

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സ തേടി രോഗം മുക്തി നേടിയ ആള്‍ വീണ്ടും കോവിഡ് ബാധിച്ച് മരിച്ചു. യാദ്ഗിരി ജില്ലയിലെ കൗളൂര്‍ ഗ്രാമത്തിലാണ് സംഭവം. ബീദറിലെ ബസവ കല്യാണ്‍ സ്വദേശിനിയും കൗളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സുമായ ഗീതാ മോഹന്‍ (32) ആണ് മരിച്ചത്.

രാജ്യത്ത് ആദ്യമായിട്ടാണ് കോവിഡ് ഭേദമായ ഒരാള്‍ വീണ്ടും കോവിഡ് ബാധിച്ച് മരിക്കുന്നത്. സെപ്തംബര്‍ ആദ്യ വാരത്തിലാണ് ഗീതക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഭേദമായതിനെ തുടര്‍ന്ന് സെപ്തംബര്‍ 19 മുതല്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങിയ ഗീതക്ക് ഇരുപത്തിയൊമ്പതാം തീയതി വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീത തീവ്രമായ ശ്വാസതടസത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് മരിച്ചു.

ഗീതയുടെ ഭര്‍ത്താവ് മോഹന്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഗീതയുടെ വേര്‍പാടില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമുലു അനുശോചിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.