Follow the News Bengaluru channel on WhatsApp

പ്രതിദിന കോവിഡ് നിരക്കില്‍ കര്‍ണാടകയെ പിന്നിലാക്കി കേരളം മുന്നില്‍; ഇന്നു മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനമാകെ നിരോധനാജ്ഞ

ബെംഗളൂരു : പ്രതിദിന കോവിഡ് രോഗ നിരക്കില്‍ കര്‍ണാടകയെ പിന്നിലാക്കി കേരളം. ഇന്നലെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9258 ആണ്. കര്‍ണാടകയിലെ മുപ്പത് ജില്ലകളിലായി 8793 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് കേരളം കര്‍ണാടകയെ പിന്തള്ളി മുന്നിലെത്തുന്നത്.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്നലെ റിപോര്‍ട്ട് ചെയ്തത്. നാല് ജില്ലകളില്‍ ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് (1146) തിരുവനന്തപുരം (1096), എറണാകുളം (1042) മലപ്പുറം (1016) എന്നീ ജില്ലകളിലാണ് ഏറ്റവും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63175 പരിശോധനകളാണ് കേരളത്തിലെ 14 ജില്ലകളിലായി നടത്തിയത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92059 പരിശോധനകളാണ് നടത്തിയത്.

കർണാടക

  • ഇതു വരെ രോഗം ബാധിച്ചവർ : 620630
  • രോഗമുക്തി നേടിയവർ: 499506
  • മരണം: 911 9
  • ചികിത്സയിലുള്ളവർ : 111986

കേരളം

  • ഇതു വരെ രോഗം ബാധിച്ചവർ : 213499
  • രോഗമുക്തി നേടിയവർ: 135144
  • മരണം: 791
  • ചികിത്സയിലുള്ളവർ : 77482

അതേ സമയം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. എല്ലാ ജില്ലകളിലും കളക്ടര്‍ മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഒക്ടാബര്‍ 31 വരെയാണ് നിരോധനാജ്ഞ. കാസറഗോഡ് ഒക്ടോബര്‍ 9 വരെയായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഗതാഗത്തിന് നിയന്ത്രണങ്ങളുണ്ടാവില്ല. 144 പ്രഖ്യാപിച്ചതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കിയുണ്ട്. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹത്തിന് 20 പേര്‍ക്ക് മാത്രമേ അനുമതിയുളളൂ. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.