Follow the News Bengaluru channel on WhatsApp

റണ്‍ മഴ പെയ്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 16 ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത് രാമന്‍

ഷാര്‍ജ: ഐ.പി.എല്ലില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 438 റണ്‍സ് പിറന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സിന്റെ ഉജ്ജ്വല വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വി ഷായുടെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. ഓപ്പണര്‍മാരായ പൃഥ്വി ഷായും 66(41) ശിഖര്‍ ധവാനും 26(16) മികച്ച തുടക്കമാണ് നല്‍കിയത്. ആറാം ഓവറില്‍ ഡല്‍ഹി സ്‌കോര്‍ 56ല്‍ നില്‍ക്കെ ഡല്‍ഹിക്ക് ധവാനെ നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ എത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 88*(38) പൃഥ്വി ഷായും കൊല്‍ക്കത്ത ബൗളര്‍മ്മാരെ കണക്കിന് പ്രഹരിച്ചു. ഈ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ച്വറി നേടിയ പൃഥ്വി ഷാ ടീം സ്‌കോര്‍ 129ല്‍ എത്തി നില്‍ക്കെ നാഗര്‍ക്കോട്ടിക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീടെത്തിയ ഋഷഭ് പന്തും 38(17) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി മികച്ച റണ്‍ റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. പന്ത് പുറത്തായതിന് ശേഷം വന്ന സ്റ്റോയ്‌നിസ് വെറും ഒരു റണ്‍സിന് പുറത്തായി. ആറാമനായി ഇറങ്ങിയ ഹെറ്റ്‌മെയര്‍ ഒരു സിക്‌സറടക്കം 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ നോര്‍ട്ട്‌ജെ സുനില്‍ നരൈനെ 3(5) ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാമനായി ഇറങ്ങി ആക്രമിച്ച് കളിച്ച നിധീഷ് റാണയും 58(35) ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 28(22) കൊല്‍ക്കത്ത ഇന്നിംഗ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ ടീം സ്‌കോര്‍ 72ല്‍ എത്തിയപ്പോള്‍ ഗില്‍ വീണു. അമിത് മിശ്രയ്ക്കായിരുന്നു വിക്കറ്റ്. സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ റസ്സല്‍ നന്നായി തുടങ്ങിയങ്കിലും 8 പന്തില്‍ 13 റണ്‍സെടുത്ത് റബദയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ കാര്‍ത്തികും 6(8), കമ്മിന്‍സും 5(4) കാര്യമായ സംഭാവനയൊന്നും നല്‍കാതെ ക്രീസ് വിട്ടു. പിന്നീട് ഒത്തു ചേര്‍ന്ന മോര്‍ഗനും 44(18), ത്രിപാട്ടിയും 36(16) കൊല്‍ക്കത്തക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും കൂറ്റനടിക്ക് ശ്രമിച്ച് അവസാന നിമിഷത്തില്‍ ഇരുവരും പുറത്തായി. ഒരു ഘട്ടത്തില്‍ 13.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 122 എന്ന നിലയില്‍ നിന്നും 18.2 ഓവറില്‍ സ്‌കോര്‍ 200 വരെ എത്തിക്കാന്‍ ഇവര്‍ക്കായി. 38 പന്തില്‍ 88 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്: ഡല്‍ഹി ക്യാപിറ്റല്‍സ്
228/4 (20)

ബാറ്റിംഗ്

  • പൃഥ്വി ഷാ – 66(41) – 4×4, 6×4
    c ശുഭ്മാന്‍ ഗില്‍ b നാഗര്‍ക്കോട്ടി
  • ശിഖര്‍ ധവാന്‍ – 26(16) – 4×2, 6×2
    c മോര്‍ഗന്‍ b വരുണ്‍
  • ശ്രേയസ് അയ്യര്‍ – 88(38) – 4×7, 6×6
    നോട്ട് ഔട്ട്
  • ഋഷഭ് പന്ത് – 38(17) – 4×5, 6×1
    c ശിവം മാവി b റസ്സല്‍
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 1(3)
    c വരുണ്‍ b റസ്സല്‍
  • ഹെറ്റ്‌മെയര്‍ – 7(5) 4×0, 6×1
    നോട്ട് ഔട്ട്
  • രവിചന്ദ്ര അശ്വിന്‍
  • കാഗിസോ റബാദ
  • ആന്റിച്ച് നോര്‍ട്ട്‌ജെ
  • അമിത് മിശ്ര
  • ഹര്‍ഷല്‍ പട്ടേല്‍

എക്‌സ്ട്രാസ് – 2

ബൗളിംഗ്

  • പാറ്റ് കമ്മിന്‍സ് – 49/0 (4)
  • ശിവം മാവി – 40/0 (3)
  • വരുണ്‍ ചക്രവര്‍ത്തി – 49/1 (4)
  • സുനില്‍ നരൈന്‍ – 26/0 (2)
  • ആന്ദ്രേ റസ്സല്‍ – 29/2 (4)
  • കെ എല്‍ നാഗര്‍ക്കോട്ടി – 35/1 (3)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  210/8 (20)

ബാറ്റിംഗ്

  • ശുഭ്‌മാൻ ഗിൽ – 28(22) – 4×2, 6×1
    c പന്ത്‌ b മിശ്ര
  • സുനിൽ നരൈൻ – 3(5)
    b നോർട്ട്ജെ
  • നിധീഷ് റാണ – 58(35) – 4×4, 6×4
    c സബ്‌ (അക്സർ പട്ടേൽ)‌ b ഹർഷൽ പട്ടേൽ
  • ആന്ദ്രേ റസ്സൽ – 13(8) – 4×1, 6×1
    c നോർട്ട്ജെ b റബാദ
  • ദിനേശ് കാർത്തിക് – 6(8) – 4×0, 6×0
    c ധവാൻ b ഹർഷൽ പട്ടേൽ
  • ഓയിൻ മോർഗൻ – 44(18) – 4×1, 6×5
    c ‌ഹെറ്റ്മെയർ b നോർട്ട്ജെ
  • പാറ്റ് കമ്മിൻസ് – 5(4) – 4×1, 6×0
    c ഹർഷൽ പട്ടേൽ b നോർട്ട്ജെ
  • രാഹുൽ ത്രിപാട്ടി – 36(16) – 4×3, 6×3
    b സ്റ്റോയ്നിസ്‌
  • കെ എൽ നാഗർക്കോട്ടി – 3(3)
    നോട്ട്‌ ഔട്ട്
  • ശിവം മാവി – 1(3)
    നോട്ട്‌ ഔട്ട്
  • വരുണ്‍ ചക്രവര്‍ത്തി

എക്‌സ്ട്രാസ് – 13

ബൗളിംഗ്

  • കാഗിസൊ റബാദ – 51/1 (4)
  • ആന്റിച്ച് നോര്‍ട്‌ജെ – 33/3 (4)
  • രവിചന്ദ്ര അശ്വിന്‍ – 26/0 (2)
  • മാര്‍ക്കസ് സ്റ്റോയ്‌നിസ് – 46/1 (4)
  • ഹര്‍ഷല്‍ പട്ടേല്‍ – 34/2 (4)
  • അമിത് മിശ്ര – 14/1 (2)

പോയിന്‍റ് ടേബിള്‍

ഡ്രീം 11ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (04.10.2020)

1. മുംബൈ ഇന്‍ഡ്യന്‍സ് vs
സണ്‍ റൈസേഴ്‌സ് ഹൈദെരാബാദ്

2. കിംഗ്‌സ് XI പഞ്ചാബ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.