Follow the News Bengaluru channel on WhatsApp

റോയല്‍ പോരാട്ടത്തില്‍ കിംഗ് കോഹ്‌ലി തിളങ്ങി, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 15 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 8 വിക്കറ്റിന്റെ വിജയം.

ബാറ്റിംഗില്‍ മികച്ച ഫോം തുടരുന്ന ദേവ്ദത്ത് പടിക്കലും 63(45), ഫോമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും 72*(53) ബൗളിംഗില്‍ ചഹാലിന്റെയും (24/3) മികച്ച പ്രകടനങ്ങളാണ് ബാംഗ്ലൂരിന് മിന്നുന്ന ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍154 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലര്‍ 22(12) നന്നായി തുടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സ്മിത്തും 5(5), സഞ്ചുവും 4(3) പെട്ടെന്ന് മടങ്ങി. പിന്നീട് ക്രീസില്‍ എത്തിയ റോബിന്‍ ഉത്തപ്പയും 17(22), മഹിപാല്‍ ലോംറോറുമാണ് 47(39) രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. കന്നി ഐ പി എല്‍ മത്സരം കളിക്കുന്ന മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തെവാട്ടിയയും 24(12), ജൊഫ്ര ആര്‍ച്ചറും 16(10) കൂടി നേടിയ സിക്‌സടുകളാണ് രാജസ്ഥാന്‍ സ്‌കോര്‍ 154 ല്‍ എങ്കിലും എത്തിച്ചത്. ബാംഗ്ലൂരിന് വേണ്ടി ചഹാല്‍ മൂന്നും, ഉദന രണ്ടും, സൈനി ഒരു വിക്കറ്റ് വീതവും വീഴ്ത്തി. വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത വാഷിംസ്ടണ്‍ സുന്ദര്‍ നന്നായി ബൗള്‍ ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ആരണ്‍ ഫിഞ്ചിനെ 8(7) നഷ്ടമായി. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നീട് ഒത്തു ചേര്‍ന്ന ദേവ്ദത്ത് – കോഹ്ലി സഖ്യം രണ്ടാം വിക്കറ്റില്‍ നേടിയ 99 റണ്‍സാണ് ബാംഗ്ലൂരിന് ആധികാരിക ജയം നല്‍കിയത്. നാലാം ഐ പി എല്‍ മത്സരം കളിക്കുന്ന ദേവ്ദത്തിന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറിയാണിത്. 44 പന്ത് നേരിട്ട ദേവ്ദത്ത് 66 റണ്‍സ് നേടി. ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ വിരാട്ട് കോഹ്ലി 72*(53) ഈ സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടി. വിജയത്തിനരികെ, ബാംഗ്ലൂര്‍ സ്‌കോര്‍ 124ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പുറത്തായി. തുടര്‍ന്ന് വന്ന എ ബി ഡിവില്ല്യേഴ്‌സുമായി 12(10) ചേര്‍ന്ന് കോഹ്ലി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ ബാംഗ്ലൂരിന്റെ ചഹാലാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്: രാജസ്ഥാന്‍ റോയല്‍സ് 154/6 (20)

ബാറ്റിംഗ്

  • ജോസ് ബട്‌ലര്‍ – 22(12) – 4×3, 6×1
    c ദേവ്ദത്ത് b സൈനി
  • സ്റ്റീവന്‍ സ്മിത്ത് – 5(5) – 4×1, 6×0
    b ഉദന
  • സഞ്ചു സാംസണ്‍ – 4(3) – 4×1, 6×0
    c & b ചഹാല്‍
  • റോബിന്‍ ഉത്തപ്പ – 17(22) – 4×1, 6×0
    c ഉദന b ചഹാല്‍
  • മഹിപാല്‍ ലോം റോര്‍ – 47(39) – 4×1, 6×3
    c ദേവ്ദത്ത് b ചഹാല്‍
  • റിയാന്‍ പരാഗ് – 16(18) – 4×1, 6×0
    c ഫിഞ്ച് b ഉദന
  • രാഹുല്‍ തെവാട്ടിയ – 24(12) – 4×0, 6×3
    നോട്ട് ഔട്ട്
  • ജൊഫ്ര ആര്‍ച്ച – 16(10) – 4×1, 6×1
    നോട്ട് ഔട്ട്
  • ടോം കറന്‍
  • ശ്രേയസ് ഗോപാല്‍
  • ജയ്‌ദേവ് ഉനദ്കട്

എക്‌സ്ട്രാസ് – 3

ബൗളിംഗ്

  • ഇസുറു ഉദന – 41/2 (4)
  • വാഷിങ്ങ്ടണ്‍ സുന്ദര്‍- 20/0 (4)
  • നവ്ദീപ് സൈനി – 37/1 (4)
  • യുസ്വേന്ദ്ര ചഹാല്‍ – 24/3 (4)
  • ആഡം സാമ്പ – 27/0 (3)
  • ശിവം ദുബെ – 4/0 (1)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : 158/2 (19.1)

ബാറ്റിംഗ്

  • ദേവ്ദത്ത് പടിക്കല്‍ – 63(45) – 4×6, 6×1
    b ആര്‍ച്ചര്‍
  • ആരണ്‍ ഫിഞ്ച് – 8(7) – 4×2, 1×0
    lbw b ഗോപാല്‍
  • വിരാട്ട് കോഹ്ലി – 72(53) – 4×7, 6×2
    നോട്ട് ഔട്ട്
  • എബി ഡിവില്ല്യേര്‍സ്സ് – 12(10) – 4×1, 6×0
    നോട്ട് ഔട്ട്
  • ശിവം ദുബെ
  • ഗുര്‍ക്കീരത് സിംഗ്
  • വാഷിങ്ങ്ടണ്‍ സുന്ദര്‍
  • ഇസുറു ഉദന
  • നവ്ദീപ് സൈനി
  • യുസ്വേന്ദ്ര ചഹാല്‍
  • ആഡം സാമ്പ

എക്‌സ്ട്രാസ് – 3

ബൗളിംഗ്

  • ജൊഫ്ര ആര്‍ച്ചര്‍ – 18/1 (4)
  • ജയ്‌ദേവ് ഉനദ്കട് – 31/0 (3)
  • ശ്രേയസ് ഗോപാല്‍ – 27/1 (4)
  • ടോം കറന്‍ – 40/0 (3.1)
  • രാഹുല്‍ തെവാട്ടിയ – 28/0 (4)
  • റിയാന്‍ പരാഗ് – 13/0 (1)

പോയിന്റ്‌ ടേബിള്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.