കർണാടക ടൂറിസം മന്ത്രി സി ടി രവി രാജിവച്ചു
ബെംഗളൂരു : യെദിയൂരപ്പ മന്ത്രിസഭയിലെ ടൂറിസം സാംസ്ക്കാരിക മന്ത്രി സി ടി രവി രാജിവെച്ചു. അദ്ദേഹത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്നാണ് രാജി. ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി യെദിയൂരപ്പക്ക് രാജി സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സംഘടനാ ചുമതല ഏറ്റെടുക്കും
നിലവില്‍ കര്‍ണാടക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും മൂന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിമാരുമടക്കം 28 പേരാണ് ഉള്ളത്. രവിയുടെ ഒഴിവിലേക്ക് ആരെ നിയമിക്കും എന്നത് ദുഷ്കരമായ ദൗത്യമായി തീരാനാണ് സാധ്യത. ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബിജെപിയിലെത്തി മന്ത്രി സ്ഥാനം കാത്തിരിക്കുന്നവര്‍ ഏറെയുള്ളതിനാല്‍ രവിക്ക് പകരം ആളെ നിയമിക്കുക എന്നത് അത്ര എളുപ്പമല്ല എന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.