കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് വിജയം നേടി ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് വിജയം നേടി ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഓപ്പണര്‍മാരായ വാട്സണും ഡ്യൂപ്ലസിസും പുറത്താകാതെ മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചതോടെ ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച രണ്ടാമത്തെ പത്ത് വിക്കറ്റ് ജയം നേടുന്ന ടീമെന്ന നേട്ടവും ചെന്നൈക്ക് സ്വന്തമായി. പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്ക് ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ന്‍ വാട്സണും മികച്ച ഇന്നിംഗ്‌സുകള്‍ പുറത്തിടുത്ത് അനായാസം കരകയറ്റുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറുകള്‍ കരുതലോടെ കളിച്ച ഇരുവരും മധ്യ ഓവറുകളില്‍ ആക്രമ കാരികളായി. ആറ് സിക്‌സും 11 ഫോറും അടക്കം വാട്‌സണ്‍ 53 പന്തില്‍ നിന്ന് 83 റണ്‍സെടുത്തു. ഒരു സിക്‌സും 10 ഫോറും അടക്കം ഡുപ്ലെസി 53 പന്തില്‍ നിന്ന് 87 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടപ്പെടാതെ 17.4 ഓവറിലാണ് ചെന്നൈ ലക്ഷ്യം കണ്ടത്.

നേരത്തെ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ഇന്നിംഗ്‌സാണ് വലിയ സംഖ്യയിലേക്ക് പഞ്ചാബിന്റെ ഇന്നിംഗ്‌സ് എത്തിച്ചത്. 52 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം രാഹുല്‍ 63 റണ്‍സെടുത്തു. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ധേവണിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. എന്നാല്‍ ഈ ക്യാച്ചിലൂടെ ഐപിഎല്ലില്‍ ധോണിക്ക് മറ്റൊരു നേട്ടം സ്വന്തമായി. ചെന്നൈക്കായി ധോണിയുടെ 100-ാം ക്യാച്ചായിരുന്നു ഇത്. പഞ്ചാബിനായി മികച്ച തുടക്കമാണ് മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. 8.1 ഓവറില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പിയുഷ് ചൗളയാണ് പുറത്താക്കിയത്. പിന്നാലെ മന്‍ദീപ് സിങ് തകര്‍ത്തടിച്ച് തന്നെ തുടങ്ങി. 16 പന്തില്‍ രണ്ടു സിക്സ് സഹിതം 27 റണ്‍സെടുത്ത താരത്തെ 12-ാം ഓവറില്‍ ജഡേജ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് രാഹുലിനൊപ്പം ചേര്‍ന്ന നിക്കോളാസ് പുരാന്‍ 17 പന്തുകളില്‍ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീട് പുരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്സ്വെല്‍ (11), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു.

പോയിന്റ്‌ ടേബിള്‍ 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.