Follow the News Bengaluru channel on WhatsApp

റബദയും അക്‌സര്‍ പട്ടേലും ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്ത്തി, ഡല്‍ഹിക്ക് 59 റണ്‍സ് വിജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 19 ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് വിജയം. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ ഒതുങ്ങി.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോഹ്ലി ഡല്‍ഹിയെ ബാറ്റിംഗിനയച്ചു. മികച്ച തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായും 42(23) ശിഖര്‍ ധവാനും 32(28) ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത്. ടീം സ്‌കോര്‍ 64ല്‍ നില്‍ക്കെ പൃഥ്വി ഷായെ മുംബൈക്ക് നഷ്ടമായി, മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. ധവാനെ, ഇസുറു ഉദനയുടെ പന്തില്‍ ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മോയിന്‍ അലി ക്യാച്ചെടുത്ത് പുറത്താക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 13 പന്തില്‍ 11 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. പതിവുപോലെ ഋഷഭ് പന്തിന്റെ 37(25) ഇന്നിംഗ്‌സ് മുപ്പതുങ്ങളില്‍ ഒതുങ്ങി. മാര്‍ക്കസ് സ്റ്റോയ്‌നിസ് ആണ് ക്യാപിറ്റല്‍സിന്റെ സ്‌കോറിംഗിന് ആക്കം കൂട്ടിയത്. 26 പന്തില്‍ 53 റണ്‍സ് നേടിയ സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച ടോട്ടറ്റല്‍ സമ്മാനിച്ചത്. ഹെറ്റ്‌മെയര്‍ 7 പന്തില്‍ 111 റണ്‍സുമായി പുറത്താകാതെ നിന്നു.

197 മറികടക്കാന്‍ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സൂപ്പര്‍ ഹീറൊ ദേവ്ദത്ത് പടിക്കല്‍ 4(6) പെട്ടെന്ന് പുറത്തായി. മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍ കോഹ്ലി നല്ല രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. 39 പന്തില്‍ 43 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ബാംഗ്ളൂരിന്റെ ടോപ് സ്‌കോറര്‍. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ് : ഡല്‍ഹി ക്യാപിറ്റല്‍സ്  196/4 (20)

ബാറ്റിംഗ്

  • പൃഥ്വി ഷാ – 42(23) – 4×5 6×2
    c ഡിവില്ല്യേഴ്സ്സ് b മുഹമ്മദ് സിറാജ്
  • ശിഖര്‍ ധവാന്‍ – 32(28) – 4×3, 6×0
    c അലി b ഉദന
  • ശ്രേയസ് അയ്യര്‍ – 11(13) – 4×1, 6×0
    c പടിക്കല്‍ b അലി
  • ഋഷഭ് പന്ത് – 37(25) – 4×3, 6×2
    b മുഹമ്മദ് സിറാജ്
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 53(26) – 4×6, 6×2
    നോട്ട് ഔട്ട്
  • ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ – 11(7) 4×0, 6×1
    നോട്ട് ഔട്ട്
  • അക്‌സര്‍ പട്ടേല്‍
  • രവിചന്ദ്ര അശ്വിന്‍
  • കാഗിസോ റബാദ
  • ആന്റിച്ച് നോര്‍ട്ട്‌ജെ
  • ഹര്‍ഷല്‍ പട്ടേല്‍

എക്‌സ്ട്രാസ് – 10

ബൗളിംഗ്

  • ഇസുറു ഉദന – 40/1 (4)
  • വാഷിങ്ങ്ടണ്‍ സുന്ദര്‍- 20/0 (4)
  • നവ്ദീപ് സൈനി – 48/0 (3)
  • യുസ്വേന്ദ്ര ചഹാല്‍ – 29/0 (3)
  • മുഹമ്മദ് സിറാജ് – 34/2 (4)
  • മോയിന്‍ അലി – 21/1 (2)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  : 137/9 (20)

ബാറ്റിംഗ്

  • ദേവ്ദത്ത് പടിക്കല്‍ – 4(6) – 4×0, 6×0
    c സ്റ്റോയ്നിസ് b അശ്വിന്‍
  • ആരണ്‍ ഫിഞ്ച് – 13(14) – 4×1, 1×0
    c പന്ത് b അക്‌സര്‍ പട്ടേല്‍
  • വിരാട്ട് കോഹ്ലി – 43(39) – 4×2, 6×1
    c പന്ത് b റബാദ
  • എബി ഡിവില്ല്യേര്‍സ്സ് – 9(6) – 4×2, 6×0
    c ധവാന്‍ b നോര്‍ട്ട്‌ജെ
  • മോയിന്‍ അലി – 11(13) – 4×1, 6×0
    c ഹെറ്റ്‌മെയര്‍ b അക്‌സര്‍ പട്ടേല്‍
  • വാഷിങ്ങ്ടണ്‍ സുന്ദര്‍ – 17(11) – 4×3, 6×0
    c അശ്വിന്‍ b റബാദ
  • ശിവം ദുബെ – 11(12) – 4×0, 6×1
    b റബാദ
  • ഇസുറു ഉദന – 1(3)
    c അയ്യര്‍ b റബാദ
  • നവ്ദീപ് സൈനി – 12(12) – 4×1, 6×0
    നോട്ട് ഔട്ട്
  • മുഹമ്മദ് സിറാജ് – 5(4) – 4×1, 6×0
    b നോര്‍ട്ട്‌ജെ
  • യുസ്വേന്ദ്ര ചഹാല്‍ – 0(0)
    നോട്ട് ഔട്ട്

എക്‌സ്ട്രാസ് – 11

ബൗളിംഗ്

  • കാഗിസൊ റബാദ – 24/4 (4)
  • ആന്റിച്ച് നോര്‍ട്‌ജെ – 22/2 (4)
  • രവിചന്ദ്ര അശ്വിന്‍ – 26/1 (4)
  • അക്‌സര്‍ പട്ടേല്‍- 18/2 (4)
  • ഹര്‍ഷല്‍ പട്ടേല്‍ – 343/0 (4)

ഡ്രീം 11ഐ പി എൽ 2020
ഇന്നത്തെ മത്സരം (06.10.2020)

മുംബൈ ഇൻഡ്യൻസ്‌ ‌ – രാജസ്ഥാൻ റോയൽസ്

പോയിന്റ്‌ ടേബിള്‍ 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.