ഡി കെ ശിവകുമാറിന്റേയും ഡികെ സുരേഷിന്റേയും വീടുകളിലെ റെയ്ഡ് രാത്രി ഏഴുമണിവരെ നീണ്ടു; 74.93 കോടി രൂപയുടെ അനധികൃത സ്വത്തുക്കളെന്ന് സിബിഐ

ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഡി കെ ശിവകുമാറിന്റേയും സഹോദരനും എംപിയുമായ ഡി കെ സുരേഷിന്റേയും വീടുകളില്‍ ഇന്നലെ സിബിഐ നടത്തിയ പരിശോധനകള്‍ രാത്രി ഏഴു മണിയോടെ അവസാനിച്ചു. ഇരുവരുടേയും ബെംഗളൂരു, കനകപുര എന്നിവിടങ്ങളിലെ വീടുകളിലും ബന്ധുക്കള്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ വീടുകളിലുമാണ് 13 മണിക്കൂര്‍ നീണ്ട പരിശോധന നടന്നത്. കര്‍ണാടകയിലെ ഒമ്പതും ഡല്‍ഹിയിലെ നാലും മുംബൈയിലെ ഒരു കേന്ദ്രത്തിലുമായി നടന്ന റെയ്ഡില്‍ 57 ലക്ഷം രൂപയും ബാങ്ക് ഇടപാട്, വസ്തു ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ഡി കെയും ബന്ധുക്കളും 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായുള്ള ഇ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ അന്വേഷണം.

ഞായറാഴ്ച വൈകിട്ട് സിബിഐ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് വാറന്റ് നേടിയ സിബിഐ സംഘം തിങ്കളാഴ്ച രാവിലെ 14 കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് ആരംഭിക്കുകയായിരുന്നു. സി ബി ഐ എസ് പി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ 60 ഉദ്യോഗസ്തരാണ് പരിശോധനയില്‍ പങ്കാളികളായത്.

അതേ സമയം ഡി കെ ശിവകുമാറിനെതിരെയുള്ള സിബിഐ നീക്കത്തില്‍ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. സിബിഐ റെയ്ഡ് സംസ്ഥാന മറ്റു പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.ഉപ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ബിജെപി പക പോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. റെയ്ഡ് ബിജെപിയുടെ കുടില തന്ത്രമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ ജെവാല ആരോപിച്ചു. യെദിയൂരപ്പ സര്‍ക്കാറിലെ അഴിമതി കാണാതെ സിബിഐ അവരുടെ കൈയിലെ കളി പാവയായി മാറുകയാണെന്നും സുര്‍ജെവാല പറഞ്ഞു.

അതേ സമയം സിബിഐ റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്നാണ് ബിജെപി നേതൃത്വം. ഇ ഡി യിലും ആദായ നികുതി വകുപ്പിലും നിലവില്‍ ഡി കെ ശിവകുമാറിനെതിരെ കേസുള്ളതാണെന്നും അതിനാല്‍ തന്നെ ഇപ്പോഴത്തെ റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും ഉപമുഖ്യമന്ത്രി ഡോ. സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.