രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികാര കൊലപാതകങ്ങള്‍ നടക്കുന്നത് ബെംഗളൂരുവിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍

ബെംഗളൂരു: പ്രതികാരത്തിന്‍റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് ബെംഗളൂരുവിലാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ 106 പേരാണ് പ്രതികാരത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയായത്. രണ്ടാമത് ഡല്‍ഹിയാണ്. 87 പേരാണ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

ടൈംസ് ഓഫ് ഇന്ത്യ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇത്തരം കൊലപാതകങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനവും വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് നടക്കുന്നത്. മാത്രമല്ല ഇത് ആസൂത്രിതവും, പരസ്പരം അറിയുന്നവര്‍ തമ്മിലായിരിക്കും.

സ്ഥലത്തിന്റെയും, സ്വത്തിന്റെയും, സ്ത്രീകളുടെയും പേരിലാണ് മിക്കവാറും ഇത്തരം കൊലപാതകങ്ങള്‍ നടക്കാറ്. ഇവര്‍ ഏറിയ പങ്കും ഒരേ കുടുംബത്തില്‍ ഉള്ളവരൊ, ഒരേ പ്രദേശത്ത് താമസിക്കുന്ന സുഹൃത്തുക്കളോ ആയിരിക്കും. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പ്രതികളെ പിടികൂടാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് മുന്‍ ഡിജിപി ഡി.വി. ഗുരുപ്രസാദിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പ്രതികാരേഛയോടല്ലാതെ നടക്കുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ തെളിവുകളുടെ പിന്‍ബലം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അവിഹിത ബന്ധങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന നഗരം ചെന്നൈ ആണെന്ന് പറയുന്ന റിപ്പോര്‍ട്ട് രാജ്യത്ത് ഓരോ നാല് മിനുട്ടിലും സ്ത്രീകള്‍ അവരുടെ ഭര്‍തൃവീട്ടുകാരുടേയോ, ഭര്‍ത്താവിന്റയോ ക്രൂരതയ്ക്ക് ഇരയാകുന്നതായും, ഓരോ പതിനാറ് മിനുട്ടിലും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നതായും വ്യക്തമാക്കുന്നു.

അതേ സമയം വ്യക്തിപരമായ/ സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക നല്‍കുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ ഹെബ്ബഗോഡിയില്‍ കവര്‍ച്ചക്ക് ഇരയായ യുവതിയെ കഴുത്ത് മുറിച്ച് കൊല ചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തരം പൈശാചിക കൃത്യങ്ങളാണ് പോലിസിന് വെല്ലുവിളിയാകുന്നത്. പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.