Follow the News Bengaluru channel on WhatsApp

കൈവിട്ട മത്സരം കൊല്‍ക്കത്ത ബൗളര്‍മാര്‍ തിരിച്ചു പിടിച്ചു, ചെന്നൈക്ക് 10 റണ്‍സ് തോല്‍വി

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 21 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് / ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബി: വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കൊല്‍ക്കത്ത ബൗളര്‍മ്മാര്‍ വരിഞ്ഞു മുറുക്കി 10 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സിന് എല്ലാവരും പുറത്തായി. സുനില്‍ നരൈന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ ത്രിപാട്ടിയാണ് 81(51) കൊല്‍ക്കത്തയുടെ താരം. തുടക്കത്തിലെ മികച്ച ഷോട്ടുകള്‍ കളിച്ച ത്രിപാട്ടിയാണ് കൊല്‍ക്കത്തയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്. സുനില്‍ നരൈനും 17(9) കമ്മിന്‍സിനും 17(9) മാത്രമെ ത്രിപാട്ടിക്ക് പിന്തുണ നല്‍കാന്‍ സാധിചുള്ളൂ. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 11(12) തുടക്കത്തില്‍ തന്നെ കൂടാരം കയറി. നിധീഷ് റാണ 9(10), ഓയിന്‍ മോര്‍ഗന്‍ 7(10), ആന്ദ്രേ റസ്സല്‍ 2(4), ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 12(11) എന്നിങ്ങനെയാണ് മറ്റു മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ സമ്പാദ്യം. റസ്സല്‍ ഇന്നും നിറം മങ്ങി കൊല്‍ക്കത്ത ആരാധകരെ നിരാശപ്പെടുത്തി. കൊല്‍ക്കത്തയുടെ വാലറ്റം ആരും രണ്ടക്കം കണ്ടില്ല. ചെന്നൈക്ക് വേണ്ടി ബ്രാവൊ മൂന്നും സാം കറന്‍, താക്കുര്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. നാല് ക്യാച്ചും ഒരു റണ്‍ ഔട്ടിന് പങ്കാളിയാവുകയും ചെയ്ത ധോണി തന്റെ ‘ക്ലാസ്’ വീണ്ടും തെളിയിച്ചു.

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍മ്മാരായ ഷെയ്ന്‍ വാട്‌സനും 50(40) ഫാഫ് ഡുപ്ലേസിസും 17(10) ശ്രദ്ധയോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ഡുപ്ലേസിസിനെ ശിവം മാവി വിക്കറ്റ് കീപ്പര്‍ കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ അംബാട്ടി റായിഡുമായി 30(27) ചേര്‍ന്ന് വാട്‌സണ്‍ ചെന്നൈയെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അര്‍ഹിച്ച വിജയം നഷ്ടപ്പെടുത്തി. വാട്‌സനും അംബാട്ടി റായിഡുവും പുറത്തായ ശേഷം ക്രീസില്‍ ഒത്തു ചേര്‍ന്ന ധോണിയും 11(12) സാം കറനും 17(11) പെട്ടെന്ന് തന്നെ മടങ്ങിയതോടെ, തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈ സമര്‍ദ്ദത്തിലായി. അവസാന ഓവറുകളില്‍ കേദാര്‍ യാദവുമായി 7(12) ചേര്‍ന്ന് രവീന്ദ്ര ജഡേജ 21(8) ഒരു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെന്നൈ സ്‌കോര്‍ 20 ഓവറില്‍ 157 റണ്‍സിന് അവസാനിച്ചു. കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ രാഹുല്‍ ത്രിപാട്ടിയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 (20)

ബാറ്റിംഗ്

  • രാഹുല്‍ ത്രിപാട്ടി – 81(51) – 4×8, 6×3
    c വാട്‌സണ്‍ b ബ്രാവൊ
  • ശുഭ്മാന്‍ ഗില്‍ – 11(12) – 4×1, 6×0
    c ധോണി b താക്കുര്‍
  • നിധീഷ് റാണ – 9(10) – 4×1, 6×0
    c ജഡേജ b ശര്‍മ്മ
  • സുനില്‍ നരൈന്‍ – 17(9) – 4×1, 6×1
    c ഡു പ്ലെസിസ് b ശര്‍മ
  • ഓയിന്‍ മോര്‍ഗന്‍ – 7(10) – 4×1, 6×0
    c ധോണി b കറന്‍
  • ആന്ദ്രേ റസ്സല്‍ – 2(4)
    c ധോണി b താക്കുര്‍
  • ദിനേശ് കാര്‍ത്തിക് – 12(11) – 4×1, 6×0
    c താക്കുര്‍ b കറന്‍
  • പാറ്റ് കമ്മിന്‍സ് – 17(9) – 4×1, 6×1
    നോട്ട് ഔട്ട്
  • കെ എല്‍ നാഗര്‍ക്കോട്ടി – 0(2)
    c ഡു പ്ലെസിസ് b ബ്രാവൊ
  • ശിവം മാവി – 0(1)
    c ധോണി b ബ്രാവൊ
  • വരുണ്‍ ചക്രവര്‍ത്തി – 1(1)
    റണ്‍ ഔട്ട് (ജഡേഹ / ധോണി)

എക്‌സ്ട്രാസ് – 10

ബൗളിംഗ്

  • ദീപക് ചഹാര്‍ – 47/0 (4)
  • സാം കറന്‍ – 26/2 (4)
  • ശര്‍ദ്ദുല്‍ താക്കുര്‍ – 28/2 (4)
  • കരണ്‍ ശര്‍മ്മ – 25/2 (4)
  • ഡ്വെയ്ന്‍ ബ്രാവൊ – 37/3 (4)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  157/5 (20)

ബാറ്റിംഗ്

  • ഷെയ്ന്‍ വാട്‌സണ്‍ – 50(40) – 4×4, 6×1
    lbw b നരൈന്‍
  • ഫാഫ് ഡു പ്ലെസിസ് – 17(10) – 4×3, 6×0
    c കാര്‍ത്തിക് b ശിവം മാവി
  • അംബാട്ടി റായിഡു – 30(27) 4×3, 6×0
    c ശുഭ്മാന്‍ ഗില്‍ b നാഗര്‍ക്കോട്ടി
  • എം എസ് ധോണി – 11(12) – 4×1, 6×0
    b വരുണ്‍
  • സാം കറണ്‍ – 17(11) – 4×1, 6×1
    c മോര്‍ഗന്‍ b റസ്സല്‍
  • കേദാര്‍ യാദവ് – 7(12) – 4×1, 6×0
    നോട്ട് ഔട്ട്
  • രവീന്ദ്ര ജഡേജ – 21(8) 4×3, 6×1
    നോട്ട് ഔട്ട്
  • ഡ്വെയ്ന്‍ ബ്രാവൊ
  • ശര്‍ദ്ദുല്‍ താക്കുര്‍
  • ദീപക് ചഹാര്‍
  • കരണ്‍ ശര്‍മ്മ

എക്‌സ്ട്രാസ് – 4

ബൗളിംഗ്

  • പാറ്റ് കമ്മിന്‍സ് – 25/0 (4)
  • ശിവം മാവി – 32/1 (3)
  • വരുണ്‍ ചക്രവര്‍ത്തി – 28/1 (4)
  • കെ എല്‍ നാഗര്‍ക്കോട്ടി – 21/1 (3)
  • സുനില്‍ നരൈന്‍ – 31/0 (4)
  • ആന്ദ്രേ റസ്സല്‍ – 18/1 (2)

ഡ്രീം 11 ഐ പി എല്‍ 2020
ഇന്നത്തെ മത്സരം (08.10.2020)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് /കിംഗ്‌സ് XI പഞ്ചാബ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.