Follow the News Bengaluru channel on WhatsApp

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 17 ആപ്പുകള്‍ നീക്കം ചെയ്തു

പ്ലേ സ്റ്റോറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. 17 ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് വീണ്ടും നീക്കം ചെയ്തത്. കാലിഫോർണിയ ആസ്ഥാനമായ ഐടി സുരക്ഷാ സ്ഥാപന൦ ‘എസ്‌കലര്‍’ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഗൂഗിള്‍ ഈ ആപ്പുകള്‍ നീക്കം ചെയ്തത്. ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗിളിന്‍റെ നടപടി. മെറ്റിക്കുലസ് സ്‌കാനര്‍, പേപ്പര്‍ ഡോക് സ്‌കാനര്‍, ബ്ലൂ സ്‌കാനര്‍, സ്‌റ്റൈല്‍ ഫോട്ടോ കൊളാഷ്, ഹമ്മിംഗ്‌ബേര്‍ഡ് പി ഡി എഫ് സി തുടങ്ങിയ 17 ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ആൻഡ്രോയിഡ് ഫോണുകളിൽ ഇത്തരം 17 ആപ്പുകള്‍ ഇനി ലഭ്യമല്ല.

പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കിയ ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിര്‍ദ്ദേശം.

അല്ലാത്തപക്ഷം, പ്രീമിയം പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ജോക്കര്‍ മാല്‍വെയര്‍  സബ്‌സ്‌ക്രൈബ് ചെയ്യുകയും അത് വഴി ഉപഭോക്താവിന് പണം നഷ്ടമാകുകയും ചെയ്യും. ഇതുകൂടാതെ, കോൺടാക്റ്റുകളും എസ്.എം.എസുകളും ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഇത് ഡാറ്റാ ചോര്‍ത്തുകയും ചെയ്യും. ആൻഡ്രോയിഡ് ഉപകരണങ്ങളെ നിരന്തരം വേട്ടയാടുന്ന ഏറ്റവും പ്രധാനപ്പെട്ട മാല്‍വെയര്‍ ഇനമാണ്‌ ജോക്കർ.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുംനീക്കം ചെയ്ത ആപ്പുകള്‍
 

⏩Meticulous Scanner

⏩Desire Translate

⏩Talent Photo Editor – Blur focus

⏩Care Message

⏩All Good PDF Scanner

⏩Mint Leaf Message – Your Private Message

⏩Unique Keyboard – Fancy Fonts & Free Emoticons

⏩Tangram App Lock

⏩Direct Messenger

⏩Part Message

⏩Paper Doc Scanner

⏩Blue Scanner

⏩Private SMS

⏩One Sentence Translator – Multifunctional Translator

⏩Style Photo Collage

⏩Hummingbird PDF Converter – Photo to PDF

⏩All Good PDF Scanner


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.