Follow the News Bengaluru channel on WhatsApp

ബെയ്‌സ്റ്റോയും വാര്‍ണറും അടിച്ചും, റാഷിദ് ഖാന്‍ എറിഞ്ഞും പഞ്ചാബിനെ തകര്‍ത്തു

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 22 സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് vs കിംഗ്‌സ് XI പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്: നിക്കൊളാസ് പൂരനൊഴികെയുള്ള ബാറ്റ്‌സ്മാന്മാര്‍ നിരുത്തരവാദമായി ബാറ്റ് ചെയ്ത മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം തോല്‍വി. ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യമാണ് പഞ്ചാബിന് മറികടക്കേണ്ടിയിരുന്നത്. കിംഗ്‌സ് XI ഇന്നിംഗ്‌സ് 132ല്‍ അവസാനിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിന് വളരെ നല്ല തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും 52(40) ജോണി ബെയ്‌സ്റ്റോയും 97(55) നല്‍കിയത്. ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ ഹൈദരാബാദ് സ്‌കോര്‍ 160ല്‍ എത്തിച്ചു. ഒരുഘട്ടത്തില്‍ കൂറ്റന്‍ സ്‌കോറില്‍ എത്തുമെന്ന് തോന്നിച്ച സണ്‍റൈസേഴ്‌സിന്റെ കുതിപ്പിന്, പതിനാറാം ഓവറില്‍ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കിയ രവി ബിഷ്ണോയ് ആണ് കടിഞ്ഞാണിട്ടത്. ആദ്യ പന്തില്‍ വാര്‍ണറെ മാക്‌സ് വെലിന്റെ കൈകളിലെത്തിച്ചു, നാലാം പന്തില്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ബെയ്‌സ്റ്റോയെ എല്‍ ബി ഡബ്ല്യുവില്‍ കുടുക്കി. തുടര്‍ന്ന് ഇറങ്ങിയ അബ്ദുല്‍ സമദും 8(7) മനീഷ് പാണ്ടെയും 1(2) പ്രിയം ഗാര്‍ഗും 0(1) നിലയുറപ്പിക്കും മുന്‍പെ മടങ്ങി. അഞ്ചാമനായി ഇറങ്ങിയ കെയിന്‍ വില്യംസണും 20(10) അഭിഷേക് ശര്‍മയും 12(6) അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തി. പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയ് മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീതവും വീഴ്തി.

202 റണ്‍സ് മറികടക്കാന്‍ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ 50 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പഞ്ചാബിന് നഷ്ടമായി. മായങ്ക് അഗര്‍വാള്‍ 9(6), സിമ്രാന്‍ സിംഗ് 11(8), ഓറഞ്ച് ക്യാപ് കൈവശമുള്ള ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 11(16) എന്നിവരാണ് തുടക്കത്തിലെ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ നിക്കൊളാസ് പൂരന്‍ ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ച പഞ്ചാബിന്റെ സ്‌കോര്‍ ധ്രുത ഗതിയില്‍ ഉയര്‍ത്തി. 17 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂരന് ചെറിയ രീതിയില്‍ പോലും പിന്തുണ നല്‍കാന്‍ പഞ്ചാബിന്റെ മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ഹിറ്റര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ 7(12) വീണ്ടും പരാജിതനായി മടങ്ങി. മദ്ധ്യ നിരയിലും വാലറ്റത്തും ആര്‍ക്കും രണ്ടക്കം കാണാന്‍ പറ്റിയില്ല. ഈ മത്സരത്തിലും പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച് 4 ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ തിളങ്ങി നിന്നു. നടരാജനും ഖലീല്‍ അഹമദും രണ്ടും അഭിഷേക് ശര്‍മ ഒരു വിക്കറ്റും നേടി. സണ്‍റൈസേഴ്‌സിന് വേണ്ടി 55 പന്തില്‍ 97 റണ്‍സ് നേടിയ ജോണി ബെയ്‌സ്റ്റോ ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

സണ്‍ റൈസേഴ്‌സ് ഹൈദെരാബാദ്
201/6 (20)

ബാറ്റിംഗ്

  • ഡേവിഡ് വാര്‍ണര്‍ – 52(40) – 4×5, 6×1
    c മാക്‌സ് വെല്‍ b രവി ബിഷ്ണോയ്
  • ജോണി ബെയ്‌സ്റ്റോ – 97(55) – 4×7, 6×6
    lbw b രവി ബിഷ്ണോയ്
  • അബ്ദുല്‍ സമദ്- 8(7) – 4×1, 6×10
    c അര്‍ഷ്ദീപ് സിംഗ് b രവി ബിഷ്ണോയ്
  • മനീഷ് പാണ്ടെ – 1(2)
    c & b അര്‍ഷ്ദീപ് സിംഗ്
  • കെയിന്‍ വില്യംസണ്‍ – 20(10) – 4×1, 6×1
    നോട്ട് ഔട്ട്
  • പ്രിയം ഗാര്‍ഗ് – 0(1)
    c പൂരന്‍ b അര്‍ഷ്ദീപ് സിംഗ്
  • അഭിഷേക് ശര്‍മ്മ – 12(6) – 4×1, 6×1
    c മാക്‌സ് വെല്‍ b മുഹമ്മദ് ഷമി
  • റാഷിദ് ഖാന്‍ 0(0)
    നോട്ട് ഔട്ട്
  • സന്ദീപ് ശര്‍മ
  • ഖലീല്‍ അഹ്മദ്
  • ടി നടരാജന്‍

എക്‌സ്ട്രാസ് – 11

ബൗളിംഗ്

  • ഷെല്‍ഡണ്‍ കോട്ട്രെല്‍ – 33/0 (3)
  • മുജീബ് ഉര്‍ റഹ്മാന്‍ – 39/0 (4)
  • മുഹമ്മദ് ഷമി – 40/1 (4)
  • ഗ്ലെന്‍ മാക്‌സ് വെല്‍ – 26/0 (2)
  • രവി ബിഷ്ണോയ് – 29/3 (3)
  • അര്‍ഷ്ദീപ് സിംഗ് – 33/2 (4)

കിംഗ്‌സ് XI പഞ്ചാബ്
132/8 (16.5)

ബാറ്റിംഗ്

  • കെ എല്‍ രാഹുല്‍ – 11(16) – 4×0, 6×0
    c വില്യംസണ്‍ b അഭിഷേക് ശര്‍മ്
  • മായങ്ക് അഗര്‍വാള്‍ – 9(6) – 4×1, 6×0
    റണ്‍ ഔട്ട് (വാര്‍ണര്‍ / അഹ്മദ്)
  • സിമ്രാന്‍ സിംഗ് – 11(8) – 4×2, 6×0
    c ഗാര്‍ഗ് b അഹ്മദ്
  • നിക്കൊളാസ് പൂരന്‍ – 77(37) – 4×5, 6×7
    c നടരാജന്‍ b റാഷിദ് ഖാന്‍
  • ഗ്ലെന്‍ മാക്‌സ് വെല്‍ – 7(12) – 4×0, 6×0
    റണ്‍ ഔട്ട് (ഗാര്‍ഗ്)
  • മന്ദീപ് സിംഗ് – 6(6) – 4×0, 6×0
    b റാഷിദ് ഖാന്‍
  • മുജീബ് ഉര്‍ റഹ്മാന്‍ – 1(3)
    c ബെയ്‌സ്റ്റോ b അഹ്മദ്
  • രവി ബിഷ്ണോയ് – 6(7) – 4×1 6×0
    നോട്ട് ഔട്ട്
  • മുഹമ്മദ് ഷമി – 0(1)
    b റാഷിദ് ഖാന്‍
  • ഷെല്‍ഡണ്‍ കോട്ട്രല്‍ – 0(2)
    b നടരാജന്‍
  • അര്‍ഷ്ദീപ് സിംഗ് – 0(3)
    c വാര്‍ണര്‍ b നടരാജന്‍

എക്‌സ്ട്രാസ് – 4

ബൗളിംഗ്

  • സന്ദീപ് ശര്‍മ – 27/0 (4)
  • ഖലീല്‍ അഹ്മദ് – 24/2 (3)
  • ടി നടരാജന്‍ – 24/2 (3.5)
  • അഭിഷേക് ശര്‍മ – 15/1 (1)
  • റാഷിദ് ഖാന്‍ – 12/3 (4)
  • അബ്ദുള്‍ സമദ് – 28/0 (1)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (09.10.2020)

രാജസ്ഥാന്‍ റോയല്‍സ്
v/s
ഡല്‍ഹി ക്യാപിറ്റല്‍സ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.