Follow the News Bengaluru channel on WhatsApp

വസ്തുതര്‍ക്കം: പൂജാരിയെ ചുട്ടുകൊന്നു

ജയ്പൂര്‍: വസ്തുതര്‍ക്കത്തിന്റ പേരില്‍ രാജസ്ഥാനില്‍ ഒരു കൂട്ടം ആളുകള്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ ചുട്ടുകൊന്നു. കരൗളി ജില്ലയില്‍ ഒരു ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ബാബുലാല്‍ വൈഷ്ണവിനെ(50) യാണ് ആളുകള്‍ ആക്രമിക്കുകയും, ചുട്ടുകൊല്ലുകയും ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ ബാബുലാലിനെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. ബാബുലാലിന്റ മരണമൊഴി എടുത്ത പോലീസ് ഗ്രാമത്തിലുള്ള കൈലാഷ് മീണ, ശങ്കര്‍, നമോ മീണ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു.

ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പരിധിയിലുള്ള 5.2 ഏക്കര്‍ സ്ഥലം ക്ഷേത്രം ഭാരവാഹികള്‍ കൃഷി ചെയ്യാനായി ബാബുലാലിന് കൊടുത്തിരുന്നു. പകരം ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ മുടക്കം കൂടാതെ നടത്തണം എന്നായിരുന്നു കരാര്‍. ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങള്‍ കൃഷി ചെയ്തു വരുമാനമുണ്ടാക്കാന്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് കൊടുക്കുക രാജസ്ഥാനില്‍ പതിവാണ്. പകരം ക്ഷേത്ര സംരക്ഷണവും അവിടുത്തെ നിത്യ ചടങ്ങുകളും പൂജാരിമാരുടെ ബാധ്യതയാണ്.

എന്നാല്‍ ക്ഷേത്ര ഭാരവാഹികള്‍ ബാബുലാലിന് അനുവദിച്ച സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പ്രദേശത്തെ പ്രബല സമുദായമായ മീണ വിഭാഗത്തിലെ ആളുകള്‍ എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം ഗ്രാമത്തിലെ പൗര പ്രമുഖരുടെ അടുത്ത് എത്തുകയും അവര്‍ ബാബുലാലിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു.

തുടര്‍ന്ന് തര്‍ക്ക സ്ഥലം ബാബുലാല്‍ ജെസിബി വെച്ച് നിരപ്പാക്കുകയും തര്‍ക്ക സ്ഥലത്തോടനുബന്ധിച്ചുള്ള തന്റെ സ്ഥലത്ത് വീട് വെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാത്രമല്ല തര്‍ക്കസ്ഥലം തന്റേതാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊയ്‌തെടുത്ത ചോള കതിരുകള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായി കൈലാഷ് മീണയുള്‍പ്പെടയുള്ള ആറു പേര്‍ ബാബുലാല്‍ നിരപ്പാക്കിയ തര്‍ക്കസ്ഥലത്ത് വീട് വെക്കാന്‍ ശ്രമിക്കുകയും, തടഞ്ഞ ബാബുലാലിന്‍റെ ദേഹത്ത് ചോളക്കതിരുകള്‍ വിതറി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.