Follow the News Bengaluru channel on WhatsApp

പിന്നോട്ട് നീങ്ങിയ കാറിന്റെ ഡോറിനും മരത്തിനും ഇടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു :പിന്നോട്ട് നീങ്ങിയ കാറിന്റെ ഡോറിനും മരത്തിനും ഇടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ബിഇഎല്‍ റോഡിലെ ആര്‍കെ ഗാര്‍ഡനിലായിരുന്നു അപകടം. ബെംഗളൂരു സദാശിവ നഗര്‍ സ്വദേശിനി നന്ദിനി റാവു ആണ് മരിച്ചത്. നന്ദിനി സഞ്ചരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങവെ അബദ്ധത്തില്‍ കാര്‍ സ്റ്റാര്‍ട്ടാവുകയും പിന്നോട്ടേക്ക് നീങ്ങിയ കാറിന്റെ ഡോറില്‍ കുടുങ്ങിയ നന്ദിനി ഡോറിനും മരത്തിനുമിടയില്‍ ഞെരിഞ്ഞമരുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്റ് ബ്രേക്ക് ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഹാന്റ് ബ്രേക്ക് ഇടാതെ റിവേഴ്‌സ് ഗിയറിലാണ് കാര്‍ നിര്‍ത്തിയിരുന്നത്. സദാശിവ നഗര്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.