Follow the News Bengaluru channel on WhatsApp

സ്‌കൂള്‍ കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമില്ലെന്ന് മന്ത്രി

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനങ്ങള്‍ എടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം വന്നത്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രി ബി ശ്രീരാമുലു, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍ എന്നിവര്‍ സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ ഭൂരിപക്ഷ അംഗങ്ങളും സ്‌കൂള്‍ തുറക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപകടമാണ് എന്നാണ് വിലയിരുത്തിയത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കാണ് സര്‍ക്കാറിന്റെ മുന്‍ഗണന. വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകു എന്നും മന്ത്രി പറഞ്ഞു.
അതേ സമയം പത്താം ക്ലാസിലേയും, പന്ത്രണ്ടാം ക്ലാസിലേയും പൊതു പരീക്ഷകള്‍ ഉള്ളതിനാല്‍ സ്‌കൂളുകള്‍ തുറക്കാതിരിക്കുന്നത് ഉചിതമല്ലന്ന് വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.