ചെന്നൈ രാജാക്കന്മാർക്കെതിരെ കോഹ്‌ലി പടയ്ക്ക്‌ രാജകീയ ജയം.

ഡ്രീം 11 ഐ പി എൽ 2020 മാച്ച്‌ 25 റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ v/s ചെന്നൈ സൂപ്പർ കിംഗ്സ്‌

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്‌: ‌ബാറ്റിംഗിൽ ക്യാപ്റ്റൻ കോഹ്‌ലിയും ബൗളിംഗിൽ ക്രിസ്‌ മോറിസും വാഷിങ്ങ്ടൺ സുന്ദറും നവ്ദീപ്‌ സൈനിയും തിളങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് 37 റൺസിന്റെ ആധികാരിക വിജയം.

ടോസ്‌ നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ബാറ്റിംഗ്‌ തിരെഞ്ഞെടുത്തു. വിരാട്ട്‌ കോഹ്‌ലിയുടെ 90*(52) മികവിൽ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ്‌ നഷ്ടത്തിൽ 169 എടുത്തു. തുടക്കത്തിൽ തന്നെ ഓപ്പണർ ആരൺ ഫിഞ്ചിനെ 2(9) നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ കോഹ്‌ലിയും ഓപ്പണർ ദേവ്ദത്ത്‌ പടിക്കലും 33(34) ചേർന്ന കൂട്ടുകെട്ട്‌ നേടിയ 53 റൺസ്‌ ബാംഗ്ലൂർ സ്കോർ മുൻപോട്ട്‌ നീക്കി. ശ്രദ്ധയോടെയാണ് ഇരുവരും ചെന്നൈ ബൗളർമാരെ നേരിട്ടത്. പതിനൊന്നാം ഓവറിൽ ശർദ്ദുൽ താക്കുർ ഈ കൂട്ട്‌കെട്ട്‌ പൊളിച്ചു, ഇതേ ഓവറിൽ തന്നെ അപകടകാരിയായ എബി ഡിവില്ല്യേഴ്‌സ്സിന്റെ വിക്കറ്റും ചെന്നൈ നേടി. പിന്നീട്‌ കോഹ്‌ലിയുമായി ചേർന്ന വാഷിങ്ങ്ടൺ സുന്ദറും 10(10) അവസാന ഓവറുകലിൽ നന്നായി ബാറ്റു വീശിയ ശിവം ദുബെയും 22(14) ബാംഗ്ലൂരിന്‌ മികച്ച ഒരു ടോട്ടൽ നൽകി. ഈ മത്സരത്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലി ഐപിഎല്ലിൽ 6000 റൺസ്‌ എന്ന നാഴികക്കല്ല് പിന്നിട്ടു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. രണ്ട്‌ ഓപ്പണർമാരേയും പുറത്താക്കി വാഷിങ്ങ്ടൺ സുന്ദർ ചെന്നൈക്ക്‌ ക്ഷീണമുണ്ടാക്കി. ഷെയ്ൻ വാട്സണെ 14(18) ക്ലീൻ ബൗൾഡ്‌ ചെയ്ത സുന്ദർ ഫാഫ്‌ ഡു പ്ലെസിനെ 8(10) മോറിസിന്റെ കൈകളിൽ എത്തിച്ചു. പിന്നീട്‌ ഒത്തു ചേർന്ന അംബാട്ടി റായിഡു 42(40) നാരായൺ ജഗദീശൻ‌ 33(28) സഖ്യം ചെന്നൈ സ്കോർ ചലിപ്പിച്ചു. പതിനഞ്ചാം ഓവറിൽ സ്കോർ 89ൽ നിൽക്കെ ജഗദീശനെ മോറിസ്‌ റൺ ഔട്ടാക്കി ഈ സഖ്യത്തെ വേർപിരിച്ചു. തുടർന്നെത്തിയ ക്യാപ്റ്റൻ ധോണി 10(6) നന്നായി തുടങ്ങിയെങ്കിലും നിലയുറപ്പിക്കും മുൻപ്‌ പുറത്തായി. ചഹാലിനായിരുന്നു വിക്കറ്റ്‌. സാം കറൻ വന്നതും പോയതും ഒരുമിച്ചായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ മോറിസിന്‌ വിക്കറ്റു നൽകി മടങ്ങി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെയും 7(6) ഡ്വെയ്ൻ ബ്രാവൊ‌യെയും 7(5) മോരിസ്‌ മടക്കിയതോടെ ബാംഗ്ലൂർ ജയം ഏകദേശം ഉറപ്പിച്ചു. ദീപക്‌ ചഹാറും 5(5) ശർദ്ദുൽ താക്കുറും 1(1) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനു വേണ്ടി ക്രിസ്‌ മോറിസ് മൂന്നും വാഷിങ്ങ്ടൺ സുന്ദർ രണ്ടും ഇസുറു ഉദന യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ്‌ വീതവും വീഴ്ത്തി. 52 പന്തിൽ 90 റൺസ്‌ നേടി പുരത്താകാതെ നിന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലിയാണ്‌ കളിയിലെ താരം.

സ്കോർ ബോർഡ്‌:

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ
169/4 (20)

ബാറ്റിംഗ്‌

 • ദേവ്ദത്ത്‌ പടിക്കൽ – 33(34) – 4×2, 6×1
  c ഡു പ്ലെസിസ് ‌b താക്കുർ
 • ആരൺ ഫിഞ്ച്‌ – 2(9)
  b ചഹാർ
 • വിരാട്ട്‌ കോഹ്‌ലി – 90(52) – 4×4, 6×4
  നോട്ട്‌ ഔട്ട്
 • എബി ഡിവില്ല്യേഴ്‌സ്സ് – 0(2)
  c ധോണി‌ ‌b താക്കുർ
 • വാഷിങ്ങ്ടൺ സുന്ദർ – 10(10) – 4×0, 6×1
  c ധോണി ‌‌b കറൻ
 • ശിവം ദുബെ – 22(14) – 4×2, 6×1
  നോട്ട്‌ ഔട്ട്
 • ഗുർക്കീരത്‌ സിംഗ്‌
 • ക്രിസ്‌ മോറിസ്‌
 • ഇസുറു ഉദന
 • നവ്ദീപ്‌ സൈനി
 • യുസ്‌വേന്ദ്ര ചഹാൽ

എക്സ്ട്രാസ്‌ – 12

ബൗളിംഗ്

 • ദീപക്‌ ചഹാർ – 10/1 (3)
 • സാം കറൻ – 48/1 (4)
 • ശർദ്ദുൽ താക്കുർ‌‌ – 40/2 (4)
 • ഡ്വെയ്ൻ ബ്രാവൊ‌ – 29/0 (3)
 • കരൺ ശർമ്മ – 34/0 (4)
 • രവീന്ദ്ര ജഡേജ – 7/0 (2)

ചെന്നൈ സൂപ്പർ കിംഗ്സ്‌
132/8 (20)

ബാറ്റിംഗ്‌

 • ഷെയ്ൻ വാട്സൺ – 14(18) – 4×3, 6×0
  b വാഷിങ്ങ്ടൺ സുന്ദർ
 • ഫാഫ്‌ ഡു പ്ലെസിസ്‌ – 8(10) – 4×0, 6×0
  c മോറിസ് b വാഷിങ്ങ്ടൺ സുന്ദർ
 • അംബാട്ടി റായിഡു – 42(40) – 4×4, 6×0
  b ഉദന
 • നാരായൺ ജഗദീശൻ‌ – 33(28) – 4×4, 6×0
  റൺ‌ ഔട്ട്‌ (മോറിസ്)
 • എം എസ്‌ ധോണി – 10(6) – 4×0, 6×1
  c ഗുർക്കീരത്‌ സിംഗ് b ചഹാൽ
 • സാം കറൺ – 0(1)
  c ഡിവില്ല്യേഴ്‌സ്സ് b മോറിസ്
 • രവീന്ദ്ര ജഡേജ – 7(6) 4×1, 6×0
  c ഗുർക്കീരത്‌ സിംഗ് b മോറിസ്
 • ഡ്വെയ്ൻ ബ്രാവൊ‌ – 7(5) 4×0, 6×0
  c പടിക്കൽ b മോറിസ്
 • ദീപക്‌ ചഹാർ – 5(5) 4×0, 6×0
  നോട്ട്‌ ഔട്ട്
 • ശർദ്ദുൽ താക്കുർ – 1(1)
  നോട്ട്‌ ഔട്ട്
 • കരൺ ശർമ്മ

 

എക്സ്ട്രാസ്‌ – 5

ബൗളിംഗ്

 • ക്രിസ്‌ മോറിസ്‌ – 19/3 (4)
 • നവ്ദീപ്‌ സൈനി – 18/0 (4)
 • ഇസുറു ഉദന – 30/1 (4)
 • വാഷിങ്ങ്ടൺ സുന്ദർ- 16/2 (3)
 • യുസ്‌വേന്ദ്ര ചഹാൽ – 35/1 (4)
 • ശിവം ദുബെ‌ – 14/0 (1)

ഡ്രീം 11 ഐ പി എൽ 2020

ഇന്നത്തെ മത്സരം (11.10.2020)

സൺ റൈസേഴ്സ്‌ ഹൈദരാബാദ്‌‌‌ ‌
v/s
രാജസ്ഥാൻ റോയൽസ്

മുംബൈ ഇൻഡ്യൻസ്‌
v/s
ഡൽഹി ക്യാപിറ്റൽസ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.