Follow the News Bengaluru channel on WhatsApp

പരീക്ഷ ഹാളില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നു എന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ റദ്ദ് ചെയ്ത സിബിഎസ്ഇ നടപടി കര്‍ണാടക ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: പരീക്ഷ ഹാളില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നു എന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ റദ്ദ് ചെയ്ത സിബിഎസ്ഇ നടപടി കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. ഇളം മനസ്സുകളുടെ തെറ്റുകള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടാനാവില്ലെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കൃഷ്ണ ഡി. ദീക്ഷിത് പറഞ്ഞു.

ജെ.പി. നഗര്‍ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ശുചി മിശ്രയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിന് നടത്തിയ ബയോളജി പരീക്ഷ എഴുതാന്‍ ഹാളിലേക്ക് പോകവെ അശ്രദ്ധയോടെ തന്റെ മൊബൈല്‍ ഫോണ്‍ കൂടെ കൊണ്ടു പോയത്. എന്നാല്‍ പരീക്ഷ തുടങ്ങുന്നതിനു അഞ്ച് മിനുട്ട് മുമ്പ് മൊബൈല്‍ ഫോണ്‍ യഥാ സ്ഥാനത്ത് വെച്ചതായി ശുചി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അവര്‍ നാലംഗ കമ്മിറ്റി രൂപീകരിക്കുകയും ശുചിയുടേയും, അവളുടെ രക്ഷിതാക്കളുടേയും മൊഴി എടുക്കുകയും ചെയ്തു. കൂടാതെ പരീക്ഷ സൂപ്രണ്ടിന്റെയും, പരീക്ഷാ നിരീക്ഷകന്റയും റിപ്പോര്‍ട്ടുകള്‍ തേടി. ഇതെല്ലാം പരിശോധിച്ച കമ്മിറ്റി, ശുചി മൊബൈല്‍ ഫോണ്‍ പരീക്ഷാ സമയത്ത് ഹാളിലേക്ക് കൊണ്ടുവന്നത് മൂലം പരീക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന് കണ്ടെത്തുകയും, അത് കുറ്റകരമായ അനാസ്ഥ യാണെന്ന് വിലയിരുത്തുകയും ചെയ്തു. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ശുചിയുടെ ബയോളജി പരീക്ഷ സിബിഎസ്ഇ റദ്ദ് ചെയ്യുകയും ചെയ്തു.

മാത്രമല്ല സെപ്റ്റംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള ശുചിയുടെ അവകാശവും സിബിഎസ്ഇ നിഷേധിച്ചു. എല്ലാ പരീക്ഷയും ആദ്യം മുതല്‍ പുതിയ സിലബസ് പ്രകാരം ശുചി എഴുതണമെന്നും ബോര്‍ഡ് വിധിച്ചു. ഇതിനെതിരെയാണ് ശുചി ഹൈക്കോടതിയെ സമീപിച്ചത്.

സിബിഎസ്ഇ യുടെ നടപടി തള്ളിയ കോടതി, ശുചി മൊബൈല്‍ ഫോണ്‍ പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോയത് മന: പൂര്‍വ്വമല്ലെന്ന് വിലയിരുത്തി. ഏതൊരു വിദ്യാര്‍ത്ഥിക്കും പരീക്ഷാ സമയത്തുണ്ടാകുന്ന ആകാംക്ഷയും, ഉത്ക്കണ്ഠയും അധികൃതര്‍ മനസ്സിലാക്കണമെന്നും, അത്തരം തെറ്റുകള്‍ക്ക് താക്കീത് നല്‍കുകയുമാണ് ഒരു മാതൃക അധ്യാപകന്‍ ചെയ്യേണ്ടിയിരുന്നത് എന്ന് കോടതി പറഞ്ഞു. അതിന് ഉദ്ദേശിച്ച ഫലവും കിട്ടുമായിരുന്നു. മറിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്ന അങ്ങേയറ്റത്തെ നടപടികളായ പരീക്ഷ റദ്ദ് ചെയ്യുക പോലുള്ള ശിക്ഷാ വിധികള്‍ ആവശ്യത്തില്‍ കൂടുതലാണെന്നും അത് കോടതിയുടെ മന: സാക്ഷിക്ക് എതിരാണെന്നും ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു. പരാതിക്കാരി ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്നും, ഇതൊരു മുന്നറിയിപ്പായി കാണണമെന്നും കോടതി പറഞ്ഞു.

റദ്ദ് ചെയ്ത പരീക്ഷ പഴയ സിലബസ് അനുസരിച്ച് എഴുതാനുള്ള അവസരം വിദ്യാര്‍ത്ഥിക്ക് ഡിസംബര്‍ 31 നകം സിബിഎസ്ഇ ഒരുക്കി കൊടുക്കണമെന്നും കോടതി വിധിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.