Follow the News Bengaluru channel on WhatsApp

വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒന്നിക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബെംഗളൂരു : ഭാരതത്തില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വസികളും ഒന്നിക്കണമെന്ന് ഉമ്മന്‍ചാണ്ടി. കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീഡിയോകോളിലൂടെയുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ആഭ്യന്തര മന്ത്രി.രാമലിങ്കറെഡി മുഖ്യാതിഥിയായ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന്‍ ഉപഹാരം ഏറ്റുവാങ്ങി. പുതുപ്പള്ളിക്കാരുടെ സ്‌നേഹമാണ് അസംബ്ലിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന്, ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേരളത്തിന് വെളിയില്‍ ഇതുപോലൊരു പ്രോഗ്രാം ആദ്യമായി നടത്താന്‍ മുന്‍കൈ എടുത്ത കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്ത അദ്ദേഹം അഭിനന്ദിച്ചു.

അദേഹത്തിന്റെ ലാളിത്യവും, ജനപിന്തുണയും മറ്റുള്ളവര്‍ക് മാതൃകയാണ് എന്ന് രാമലിംഗറെഡി സൂചിപ്പിച്ചു. പ്രസിഡന്റ്  സത്യന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്റ് തോമസ് ഇടവക വികാരി ഫാദര്‍ സിറിയക് മഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി, ബി ബി എം പി കോര്‍പ്പറേറ്റര്‍ മഞ്ജുനാധ്, കെപിസി ജനറല്‍ സെക്രട്ടറി വിനു തോമസ്, കെ എം സി സി ജനറല്‍ സെക്രട്ടറി എം കെ നൗഷാദ്, കേരള സമാജം പ്രസിഡന്റ്  സി പി രാധാകൃഷ്ണന്‍, എം എം എ ജനറല്‍ സെക്രട്ടറി സിറാജ്, എസ് കെ കെ എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ബിജു കോലംകുഴി, എസ് എന്‍ ഡി പി ശാഖ പ്രസിഡന്റ് അടൂര്‍ രാധാകൃഷ്ണന്‍, കെ കെ റ്റി എഫ് പ്രധിനിധി മെറ്റി ഗ്രേസ് , കെ പി സി ബാംഗ്ലൂര്‍ സൗത്ത് പ്രസിഡന്റ് ഷിബു ശിവദാസ്, ബാംഗ്ലൂര്‍ നോര്‍ത്ത് ഡിസിസി സെക്രട്ടറി ജെയ്‌സണ്‍ ലൂക്കോസ്,ബാംഗ്ലൂര്‍ സൗത്ത് ഡി സി സി സെക്രട്ടറി അലക്‌സ് ജോസഫ്, കെ പി സി ട്രഷറര്‍ സുമോദ് മാത്യു, ഡിസിസി മെമ്പര്‍ കുഞ്ഞിക്കണ്ണന്‍,ബാംഗ്ലൂര്‍ മലയാളീ ഫോറം വൈസ് പ്രസിഡന്റ് അരുണ്‍ ജോര്‍ജ്, ബീധരഹള്ളി ബ്ലോക്ക് സെക്രട്ടറി ജസ്റ്റിന്‍ കെ എല്‍, കെ പി സി സൗത്ത് മണ്ഡലം പ്രസിഡന്റ് ആന്റോ എന്നിവര്‍ സംസാരിച്ചു.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ പി സി യുടെ ഓണ്‍ലൈന്‍ പഠന സഹായ വിതരണം  രാമലിംഗ റെഡ്ഢിയും ശ്രീ ചാണ്ടി ഉമ്മനും ചേര്‍ന്ന് നിര്‍വഹിച്ചു മെറ്റി ഗ്രേസ്,  അടൂര്‍ രാധാകൃഷ്ണന്‍,  ജോഷി കെ ജോസഫ്. വി റ്റി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.