ഐ പി എല്‍ 2020 : രാജസ്ഥാനും മുംബൈക്കും ജയം

ഡ്രീം 11 ഐ പി എല്‍ 2020
മാച്ച് 26

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
v/s രാജസ്ഥാന്‍ റോയല്‍സ്


തെവാട്ടിയയുടെ മികവില്‍ രാജസ്ഥാന് തോല്‍വികളില്‍ നിന്ന് മോചനം, ഹൈദരാബാദിനെതിരെ 5 വിക്കറ്റ് ജയം

തോല്‍വിയുടെ വക്കിലായിരുന്ന രാജസ്ഥാന് ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന തെവാട്ടിയയും റിയാന്‍ പരാഗും അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം ഒരുക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 44 പന്തില്‍ 54 റണ്‍സ് നേടിയ മനീഷ് പാണ്ഡെയും 38 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച വെച്ചത്. ഓപ്പണര്‍ ജോണി ബെയ്‌സ്റ്റോ 19 പന്തില്‍16 റണ്‍സെടുത്ത് കാര്‍ത്തിക് ത്യാഗ്ഗിയുടെ പന്തില്‍ സഞ്ചു സാംസണ്‍ പിടിച്ച് പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വാര്‍ണര്‍ – മനീഷ് പാണ്ടെ സഖ്യം 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടിറങ്ങിയ കെയ്ന്‍ വില്യംസണ്‍ 12 പന്തില്‍ 22 റണ്‍സോടെ പുറത്താകാതെ നിന്നു. പ്രിയം ഗാര്‍ഗ് 8 പന്തില്‍ 15 റണ്‍സെടുത്ത് റണ്‍ ഔട്ടായി പുറത്തായി. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ജയ്‌ദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഹൈദരാബാദ് ബൗളര്‍മാര്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ആദ്യ ഓവറുകളില്‍ തന്നെ രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ടിന്റെ വേള്‍ഡ് കപ്പ് ഹീറോ ബെന്‍ സ്റ്റോക്ക്‌സ് 5 (6), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 5 (6), ജോസ് ബട്ട്‌ലര്‍ 16(13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി സ്മിത്തിനെ ശങ്കറും നടരാജനും ചേര്‍ന്ന് റണ്ണൗട്ടാക്കിയപ്പോള്‍ സ്റ്റോക്ക്‌സിനെയും ബട്ട്‌ലറെയും ഖലീല്‍ അഹമ്മദ് പുറത്താക്കി. നൂറാം ഐ പി എല്‍ മത്സരം കളിക്കുന്ന സഞ്ചു സാംസണും 26(25) റോബിന്‍ ഉത്തപ്പയും 18(15) സ്‌കോര്‍ ബോര്‍ഡ് നീക്കിയെങ്കിലും പാതി വഴിയില്‍ വീണു. സ്‌കോര്‍ 63ല്‍ എത്തിയപ്പോള്‍ ഉത്തപ്പയെ എല്‍ ബി ഡബ്ല്യുവില്‍ കുടുക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്ത്രണ്ടാം ഓവറില്‍ സഞ്ജുവിനെയും റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന റിയാന്‍ പരാഗ് – രാഹുല്‍ തെവാട്ടിയ സഖ്യമാണ് രാജസ്ഥാന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ആറാം വിക്കറ്റില്‍ വെറും 47 പന്തില്‍ നിന്ന് 85 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചു കൂട്ടിയത്. 26 പന്തില്‍ 42 റണ്‍സ് നേടി റിയാന്‍ പരാഗും 28 പന്തില്‍ 45 റണ്‍സ് നേടി രാഹുല്‍ തെവാട്ടിയയും പുറത്താകാതെ നിന്നു. ഹൈദരാബാദിനു വേണ്ടി ഖലീല്‍ അഹമദും റാഷിദ് ഖാനും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. രാജസ്ഥാന്റെ രാഹുല്‍ തെവാട്ടിയയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

സണ്‍ റൈസേഴ്‌സ് ഹൈദെരാബാദ്
158/4 (20)

ബാറ്റിംഗ്

 • ഡേവിഡ് വാര്‍ണര്‍ – 48(38) – 4×3, 6×2
  b ആര്‍ച്ചര്‍
 • ജോണി ബെയ്‌സ്റ്റോ – 16(19) – 4×0, 6×1
  c സാംസണ്‍ b കാര്‍ത്തിക് ത്യാഗി
 • മനീഷ് പാണ്ടെ – 54(44) – 4×2, 6×3
  c തെവാട്ടിയ b ഉനദ്കട്ട്
 • കെയിന്‍ വില്യംസണ്‍ – 22(12) – 4×0, 6×2
  നോട്ട് ഔട്ട് പ്
 • പ്രിയം ഗാര്‍ഗ് – 15(8) – 4×1, 6×1
  റണ്‍ ഔട്ട് (ആര്‍ച്ചര്‍ / ബട്‌ലര്‍)
 • വിജയ് ശങ്കര്‍
 • അഭിഷേക് ശര്‍മ്മ
 • റാഷിദ് ഖാന്‍
 • സന്ദീപ് ശര്‍മ
 • ഖലീല്‍ അഹ്മദ്
 • ടി നടരാജന്‍

എക്‌സ്ട്രാസ് – 3

ബൗളിംഗ്

 • ജൊഫ്ര ആര്‍ച്ചര്‍ – 25/1 (4)
 • ശ്രേയസ് ഗോപാല്‍ – 31/0 (4)
 • കാര്‍ത്തിക് ത്യാഗി – 29/1 (3)
 • ജയ്ദേവ് ഉനദ്കട്ട് – 31/1 (4)
 • രാഹുല്‍ തെവാട്ടിയ – 35/0 (4)
 • ബെന്‍ സ്റ്റോക്‌സ് – 7/0 (1)

രാജസ്ഥാന്‍ റോയല്‍സ്
163/5 (19.5)

ബാറ്റിംഗ്

 • ബെന്‍ സ്റ്റോക്‌സ് – 5(6) – 4×0, 6×1
  b അഹ്മദ്
 • ജോസ് ബട്‌ലര്‍ – 16(13) – 4×1, 6×1
  c ബെയ്‌സ്റ്റോ b അഹ്മദ്
 • സ്റ്റീവന്‍ സ്മിത്ത് – 5(6) – 4×0, 6×0
  റണ്‍ ഔട്ട് (ശങ്കര്‍ / നടരാജന്‍)
 • സഞ്ചു സാംസണ്‍ – 26(25) – 4×3, 6×0
  c ബെയ്‌സ്റ്റോ b റാഷിദ് ഖാന്‍
 • റോബിന്‍ ഉത്തപ്പ – 18(15) – 4×1, 6×1
  lbw b റാഷിദ് ഖാന്‍
 • റിയന്‍ പരാഗ് – 42(26) – 4×2, 6×2
  നോട്ട് ഔട്ട്
 • രാഹുല്‍ തെവാട്ടിയ – 45(28) – 4×4, 6×2
  നോട്ട് ഔട്ട്
 • ജൊഫ്ര ആര്‍ച്ചര്‍
 • ശ്രേയസ് ഗോപാല്‍
 • ജയ്ദേവ് ഉനദ്കട്ട്
 • കാര്‍ത്തിക് ത്യാഗി

എക്‌സ്ട്രാസ് – 6

ബൗളിംഗ്

 • സന്ദീപ് ശര്‍മ – 32/0 (4)
 • ഖലീല്‍ അഹ്മദ് – 37/2 (3.5)
 • ടി നടരാജന്‍ – 32/0 (4)
 • അഭിഷേക് ശര്‍മ – 11/0 (1)
 • റാഷിദ് ഖാന്‍ – 25/2 (4)
 • വിജയ് ശങ്കര്‍ – 22/0 (3)

 

ഡ്രീം 11 ഐ പി എല്‍ 2020
മാച്ച് 27

മുംബൈ ഇന്‍ഡ്യന്‍സ്
v/s ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹിക്കെതിരെ കരുത്ത് തെളിയിച്ച് മുംബൈ 5 വിക്കറ്റ് ജയം നേടി

പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹിയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല ജയം. ക്വിന്റണ്‍ ഡികോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ മുംബൈയ്ക്ക് സാധിച്ചു.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് ആദ്യ ഓവറില്‍ തന്നെ മൂന്നു പന്തില്‍ നാല് റണ്‍സെടുത്ത പൃഥ്വി ഷായെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഒരറ്റത്ത് നിര്‍ഭയനായി ബാറ്റ് വീശിയ ശിഖര്‍ ധവാന്‍ 52 പന്തില്‍ 69 റണ്‍സ് നേടി പുരത്താകാതെ നിന്നു. ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന അജിങ്ക്യ രഹാനെ മൂന്നാമനായി ഇറങ്ങി 15 പന്തില്‍ 15 റണ്‍സ് നേടി ക്രുണാല്‍ പാണ്ട്യക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പതിവു ഫോമില്‍ തന്നെ ബാറ്റ് ചെയ്തു. 33 പന്തില്‍ 42 റണ്‍സ് നേടിയ അയ്യരെ ക്രുണാല്‍ പാണ്ട്യയുടെ പന്തില്‍ ബോള്‍ട്ട് പിടിച്ച് പുറത്താക്കി. 13 പന്തില്‍ 8 റണ്‍സ് നേടിയ സ്റ്റോയ്നിസ് റണ്‍ ഔട്ടായി. ഋഷഭ് പന്തിന് പകരം ടീമില്‍ ആദ്യമായി ഇടം നേടിയ അലക്‌സ് കാരി 9 പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ക്രുണാല്‍ പാണ്ട്യ രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.

ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ 5(12) വിക്കറ്റ് മുംബൈക്ക് തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്വിണ്ടന്‍ ഡി കോക്ക് 53(36) സൂര്യകുമാര്‍ യാദവ് 53(32) സഖ്യം മുംബൈയുടെ വിജയത്തിന് അടിത്തറ പാകി. സ്‌കോര്‍ 77ല്‍ എത്തി നില്‍ക്കെ ഡി കോക്കിനെ മുംബൈക്ക് നഷ്ടമായി. പിന്നീട് യാദവുമായി ചേര്‍ന്ന് ഇഷാന്‍ കിഷന്‍ 28(15) മികച്ച റണ്‍ റേറ്റില്‍ തന്നെ മുംബൈ സ്‌കോര്‍ ഉയര്‍ത്തി. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ട്യ റണ്ണൊന്നുമെടുക്കാതെ സ്റ്റോയ്‌നിസിന് വിക്കറ്റ് നല്‍കി ക്രീസ് വിട്ടു. 14 പന്തില്‍ 11 റണ്‍സ് നേടിയ പൊള്ളാര്‍ഡും 7 പന്തില്‍ 12 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ട്യയും പുറത്താകാതെ നിന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. ഡല്‍ഹിക്ക് വേണ്ടി കാഗിസൊ റബാദ രണ്ടും അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മുംബൈ ഓപ്പണര്‍ ക്വിണ്ടന്‍ ഡി കോക്ക് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

ഡല്‍ഹി ക്യാപിറ്റല്‍സ്
162/4 (20)

ബാറ്റിംഗ്

 • പൃഥ്വി ഷാ – 4(3) – 4×1, 6×0
  c ക്രുണാല്‍ പാണ്ട്യ b ബോള്‍ട്ട്
 • ശിഖര്‍ ധവാന്‍ – 69(52) – 4×6, 6×1
  നോട്ട് ഔട്ട്
 • അജിങ്ക്യ രഹാനെ – 15(15) – 4×3, 6×0
  lbw b ക്രുണാല്‍ പാണ്ട്യ
 • ശ്രേയസ് അയ്യര്‍ – 42(33) – 4×5, 6×0
  c ബോള്‍ട്ട് b ക്രുണാല്‍ പാണ്ട്യ
 • മാര്‍ക്കസ് സ്റ്റോയ്നിസ് – 13(8) – 4×2, 6×0
  റണ്‍ ഔട്ട് (യാദവ് / ചഹാര്‍)
 • അലക്‌സ് കാരി – 14(9) – 4×0, 6×0
  നോട്ട് ഔട്ട്
 • അക്‌സര്‍ പട്ടേല്‍
 • രവിചന്ദ്ര അശ്വിന്‍
 • ഹര്‍ഷല്‍ പട്ടേല്‍
 • കാഗിസോ റബാദ
 • ആന്റിച്ച് നോര്‍ട്ട്‌ജെ

എക്‌സ്ട്രാസ് – 5

ബൗളിംഗ്

 • ട്രെന്റ് ബോള്‍ട്ട്- 36/1 (4)
 • ജെയിംസ് പാറ്റിന്‍സണ്‍ – 37/0 (3)
 • ജസ്പ്രിത് ബുംറ – 26/0 (4)
 • ക്രുണാല്‍ പാണ്ട്യ – 26/2 (4)
 • കിറോണ്‍ പൊള്ളാര്‍ഡ് – 10/0 (1)
 • രാഹുല്‍ ചഹാര്‍ – 27/0 (4)

മുംബൈ ഇന്‍ഡ്യന്‍സ്
166/5 (19.4)

ബാറ്റിംഗ്

 • രോഹിത് ശര്‍മ്മ – 5(12) – 4×0, 6×0
  c റബാദ b അക്‌സര്‍ പട്ടേല്‍
 • ക്വിണ്ടന്‍ ഡി കോക്ക് – 53(36) – 4×4, 6×3
 • c ഷാ b അശ്വിന്‍
 • സൂര്യകുമാര്‍ യാദവ് – 53(32) – 4×6, 6×1
  c അയ്യര്‍ b റബാദ
 • ഇഷാന്‍ കിഷന്‍ – 28(15) – 4×2, 6×2
  c അക്‌സര്‍ പട്ടേല്‍ b റബാദ
 • ഹര്‍ദിക് പാണ്ട്യ – 0(2)
  c കാരി b സ്റ്റോയ്‌നിസ്
 • കിറോണ്‍ പൊള്ളാര്‍ഡ് – 11(14) – 4×1, 6×0
  നോട്ട് ഔട്ട്
 • ക്രുണാല്‍ പാണ്ട്യ – 12(7) – 4×2, 6×0
  നോട്ട് ഔട്ട്
 • ജെയിംസ് പാറ്റിന്‍സണ്‍
 • രാഹുല്‍ ചഹാര്‍
 • ട്രെന്റ് ബോള്‍ട്ട്
 • ജസ്പ്രിത് ബുംറ

എക്‌സ്ട്രാസ് – 4

ബൗളിംഗ്

 • കാഗിസൊ റബാദ – 28/2 (4)
 • ആന്റിച്ച് നോര്‍ട്‌ജെ – 28/0 (4)
 • അക്‌സര്‍ പട്ടേല്‍- 24/1 (3)
 • രവിചന്ദ്ര അശ്വിന്‍ – 35/1 (4)
 • ഹര്‍ഷല്‍ പട്ടേല്‍ – 20/0 (2)
 • മാര്‍ക്കസ് സ്റ്റോയ്‌നിസ് – 31/1 (2.4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (12.10.2020)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
v/s
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പോയിന്റ്‌ ടേബിള്‍

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.