Follow the News Bengaluru channel on WhatsApp

മന്ത്രി സഭാ പുനസംഘടന; മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകറിന് ആരോഗ്യ വകുപ്പ് നൽകി, ശ്രീരാമുലു ഇനി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി

ബെംഗളൂരു : യെദിയൂരപ്പ മന്ത്രിസഭയില്‍ അഴിച്ചു പണി. നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയായ ഡോ. കെ സുധാകറിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ചുമതല കൂടി നല്‍കി.
ശ്രീരാമുലുവിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതലയാണ് നല്‍കിയത്. നേരത്തെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്രോള്‍ പൊതുമരാമത്ത് മന്ത്രിയായി തുടരും.

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നേരത്തെ കര്‍ണാടകയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനെ ഏല്‍പ്പിച്ചിരുന്നു.

അതേ സമയം മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവന്നതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ട്വിറ്ററിലൂടെയാണ് വിമർശിച്ചത്. മന്ത്രിസഭാ പുനസംഘടന ചെയ്യേണ്ടിവന്നത് കോവിഡ് കൈകാര്യം ചെയ്തതിലുള്ള സർക്കാറിൻ്റെ ദാരുണ പരാജയത്തേയാണ് കാണിക്കുന്നതെന്ന് ഡി കെ ശിവകുമാർ ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.