കോവിഡ് വ്യാപനം; മുതിര്‍ന്നവരും കുട്ടികളും പാര്‍ക്കുകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ബിബിഎംപി

ബെംഗളൂരു : ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്‍ പാര്‍ക്കുകളിലും മറ്റു ആരോഗ്യ പരിശീലന കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ കൂടുതലായി എത്തി തുടങ്ങിയതോടെ നിയന്ത്രണങ്ങളുമായി ബിബിഎംപി.  നഗരത്തിലടക്കം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ 12 വയസിന് താഴെയുള്ള കുട്ടികളും, 65 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരും പാര്‍ക്കുകളിലേക്ക് പോകരുതെന്നാണ് ബിബിഎംപിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ മടുപ്പ് ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ക്കുകളിലും മറ്റും എത്തി തുടങ്ങിയതോടെയാണ് ബിബിഎംപിയുടെ നടപടി. പാര്‍ക്കുകളില്‍ കുട്ടികളും മുതിര്‍ന്നവരും പ്രവേശിക്കരുതെന്ന് മാര്‍ഗനിര്‍ദേശമാണെന്നും അത് നിര്‍ബന്ധമായും പാലിക്കണമെന്നും ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. പലരും പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നത് കുട്ടികളൊടൊപ്പമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ അവരെ തടയാനാകില്ലെന്നും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് മുതിര്‍ന്നവരും കുട്ടികളും പാര്‍ക്കുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടത് ഉത്തരവാദിത്വമാണെന്നും കമ്മീഷണര്‍ പറഞ്ഞു. കോവിഡ് വ്യാപനം നിലവിലുള്ളതിനെക്കാള്‍ രൂക്ഷമായാല്‍ ഇതു സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കേണ്ടിവരുമെന്നും കുട്ടികളെ സ്വിമ്മിംഗ് പൂളുകളിലും, പാര്‍ക്കുകളിലും മറ്റും പ്രവേശിപ്പിക്കുന്നതിനായി പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ സാഹചര്യങ്കില്‍ അതു സാധ്യമല്ലെന്നും മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.