കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി, സുരാജ് മികച്ച നടൻ, നടി കനി കുസൃതി

തിരുവനന്തപുരം: ഈ വർഷത്തെ  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി  റഹ്‌മാൻ ബ്രദേഴ്‌സ്‌ സംവിധാനം ചെയ്‌ത വാസന്തിയും മികച്ച സംവിധായകനായി ലിജോ ജോസ്‌ പെല്ലിശ്ശേരിയേയും നടനായി സുരാജ്‌ വെഞ്ഞാറമൂടിനേയും നടിയായി കനി കുസൃതിയേയും തെരഞ്ഞെടുത്തു.

മനോജ്‌ കാന സംധിധാനം ചെയ്‌തി കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. ജെല്ലിക്കെട്ടിനാണ്‌ ലിജോ ജോസ്‌ പെല്ലിശ്ശേരിക്ക്‌ അവാർഡ്‌. ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകൾ  സുരാജ്‌ വെഞ്ഞാറമൂടിനും. ബിരിയാണിയിലെ അഭിനയം കനി കുസൃതിയേയും അവാർഡിനർഹരാക്കി.

മറ്റു പുരസ്ക്കാരങ്ങള്‍ 

 • സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
 • സ്വഭാവ നടി: സ്വാസിക
 • ബാലതാരം (ആണ്‍): ബാസുദേവ്
 • ബാലതാരം (പെണ്‍): കാതറിന്‍
 • മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍)
 • മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം.
 • ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌‌ക്).
 • ഗാനരചയിതതാവ്: സുജേഷ് ഹരി (ചിത്രം:സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, ഗാനം: പുലരിപ്പൂ പോലെ ചിരിച്ചും..)
 • ഗായകന്‍: നജിം അര്‍ഷാദ്.
 • ഗായിക: മധുശ്രീ.
 • മികച്ച തിരക്കഥാകൃത്ത്: – റഹ്മാന്‍ ബ്രദേഴ്‌സ്.
 • കുട്ടികളുടെ ചിത്രം: നാനി.
 • മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍).
 • പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം.
 • കലാമൂല്യമുള്ള ജനപ്രിയ ചിത്രം:കുമ്പളങ്ങി നൈറ്റ്‌സ്
 • മികച്ച ഛായാഗ്രാഹകൻ :പ്രതാപ് വി നായർ
 • മികച്ച നിർമ്മാതാക്കൾ: ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍
 • ഡബ്ബിംഗ് ആർട്ടിസ്റ്റ്:  നടന്‍ വിനീത് കൃഷ്ണന്‍
 • തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍)
 • കഥാകൃത്ത്: ഷാഹുല്‍ അലി (വരി)
 • ചിത്രസംയോജകന്‍,കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ് )
 • സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍
 • ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി   (ജല്ലിക്കെട്ട്)
 • ശബ്ദഡിസൈന്‍: വിഷ്ണു, ശ്രീശങ്കര്‍ (ഉണ്ട, ഇഷ്‌ക്)
 • മികച്ച ലാബ്/ കളറിസ്റ്റ്: ലിജു (ഇടം)
 • മേക്കപ്പ് : രഞ്ജിത് അമ്പാടി ( ഹെലന്‍)
 • വസ്ത്രാലങ്കാരം :അശോകന്‍ ആലപ്പുഴ ( കെഞ്ചിര)
 • ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) : ശ്രുതി രാമചന്ദ്രന്‍ (കമല) 

മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.