വിദേശത്ത് നിരവധി നഴ്സിംഗ് തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്‌സ്

ബെംഗളൂരു: പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിദേശത്ത് തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്‌സ്. യുഎഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കും സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കും മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ ഡി കെ ആശുപത്രിയിലേക്കുമായി നിരവധി നഴ്സിംഗ് തസ്തികകളിലേക്കാണ് ഇത്തവണ നോര്‍ക്ക റൂട്‌സ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

യുഎഇ  കിങ്‌സ് കോളേജ് ആശുപത്രി

യു എഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്‌സ് കോളേജ് ആശുപത്രിയിലേക്ക് 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ദ്ധരായ വനിത നഴ്‌സുമാരെ ഉടന്‍ തിരഞ്ഞെടുക്കുന്നു. പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ള ആശുപത്രിയിലേക്ക് DHA യുള്ളവര്‍ക്ക് മുന്‍ഗണന, നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കാണ് അവസരം. നിലവില്‍ ഒഴിവുകളുള്ള 50 തസ്തികകളിലായി 3000 മുതല്‍ 13000 ദിര്‍ഹമാണ് ശമ്പളം, (ഏകദേശം 60,000 മുതല്‍ 2,60,000 രൂപ വരെ) ഉയര്‍ന്ന പ്രായപരിധി 40 വയസ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക .

സൗദി ആരോഗ്യമന്ത്രാലയം 

സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍ ), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 ഒക്ടോബര്‍ മാസം 19 , 20 , 21 , 22 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

മാലിദ്വീപിലെ  എ ഡി കെ ആശുപത്രി

മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ ഡി കെ ആശുപത്രിയിലേക്ക് 2 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്‌സുമാരെ ഉടന്‍ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളില്‍ സ്‌കോര്‍ നേടിയ നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാര്‍ക്കാണ് അവസരം. ശമ്പളം ഏകദേശം 53,000 നും 67,000 രൂപയ്ക്കും മദ്ധ്യേ ,ഉയര്‍ന്ന പ്രായ പരിധി 45 വയസ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . അവസാന തീയതി ഒക്ടോബര്‍ 31 . കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.