Follow the News Bengaluru channel on WhatsApp

കനത്തമഴ; കര്‍ണാടകയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട തകർന്നു, ചെക്ക് ഡാം ഒലിച്ചുപോയി

ബെംഗളൂരു : ബെംഗളൂരുവിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. വടക്കന്‍ കര്‍ണാടകയിലാണ് മഴ കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. ബെലഗാവിയിലെ പലയിടങ്ങളിലും വെള്ളം കയറി. മണിക്കട്ടി, ഗള്‍ഹൊസൂര്‍, കഗ്ദല്‍, ഷിര്‍സംഗി എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. വീടുകളിലുണ്ടായിരുന്നവരെ ദുരിതാശ്വാസ ക്യാംമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹഗ്ഗെദൊള്ളയില്‍ മഴവെള്ളത്തില്‍ ചെക്ക് ഡാം ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്ന് ബെല്‍ഗാവി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദ്, ഹുബ്ലി വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. വടക്കന്‍ കര്‍ണാടകത്തിലെ മറ്റു ജില്ലകളായ ബാഗല്‍ കോട്ട്, കല്‍ബുര്‍ഗി, കൊപ്പല്‍ എന്നിവിടങ്ങളിലും മഴ നാശം വിതച്ചിട്ടുണ്ട്.
ബൈലഹൊംഗല്‍, ഹിരെബഗെവാഡി, സവദാട്ടി, രാമദുര്‍ഗ, അത്താണി മേഖലകളിലാണ് മഴ ശക്തമായി തുടരുന്നത്.

കനത്ത മഴയില്‍ ബെളഗാവിയിലെ പുരാതനമായ സാവദാട്ടി കോട്ട ഭാഗികമായി തകര്‍ന്നു. പ്രവേശന കവാട ഭിത്തിയും കോട്ടയ്ക്കകത്തെ ഭിത്തിയുമാണ് നിലം പതിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ പണിത കോട്ടക്ക് കാര്യമായ അറ്റകുറ്റപണികള്‍ നടത്തിയിരുന്നില്ല. 1743 നും 1751 നും ഇടയില്‍ നാരല്‍ഗുണ്ട് ദേശായിയാണ് സാവദാട്ടി കോട്ട നിര്‍മ്മിച്ചത്.

സാവദാട്ടി കോട്ട

ബാഗല്‍കോട്ട്, കല്‍ബുര്‍ഗി, ബെല്‍ഗാവി, റായിച്ചൂര്‍, യാദ്ഗിര്‍, ചിക്കമംഗളുരു, ഹാസന്‍, കുടക്, ശിവമോഗ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ ബെലന്തൂര്‍, സര്‍ജാപുര റോഡ്, ഗുരുപ്പന പാളയ, ഹൊങ്ങ സാന്ദ്ര, മംഗമ്മന പാളയ, തനി സാന്ദ്ര, ഈജിപുര, എച്ച് എസ് ആര്‍ ലേ ഔട്ട്, വൈറ്റ് ഫീല്‍ഡ്, സില്‍ക്ക് ബോര്‍ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ബെന്നാര്‍ ഘട്ട റോഡ്, ഡബിള്‍ റോഡ്, കണ്ണിംങാം റോഡ്, ട്രിനിറ്റി സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.