Follow the News Bengaluru channel on WhatsApp

കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം: കങ്കണ റണാവത്തിനെതിരെ തുംകൂരില്‍ പോലിസ് കേസ് ഫയല്‍ ചെയ്തു

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റ ട്വിറ്റര്‍ പരാമര്‍ശത്തിനെതിരെ തുംക്കൂര്‍ ജില്ലയിലെ ഖ്യാതസാന്ദ്ര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. തുംകൂര്‍ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. കങ്കണയുടെ ട്വിറ്റര്‍ പരാമര്‍ശത്തിനെതിരെ തുംകൂര്‍ സ്വദേശി അഡ്വക്കറ്റ് എല്‍. രമേശ് നായ്ക് എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 21 നാണ് കങ്കണ കര്‍ഷകര്‍ക്കെതിര ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്. പൗരത്വ ബില്ലിനെതിരെ വ്യാജവാര്‍ത്തകള്‍ പടച്ച് വിട്ട് കലാപം നടത്തിയവര്‍ തന്നെയാണ് കാര്‍ഷിക ബില്ലിനെതിരെയും തിരിഞ്ഞിരിക്കുന്നതെന്നും, അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണയുടെ ട്വിറ്റര്‍ പരാമര്‍ശം.

IPC സെക്ഷന്‍ 44, 108, 153, 153(A), 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കങ്കണയുടെ പ്രസ്താവന പ്രകോപനപരവും, കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് അഡ്വക്കറ്റ് രമേഷ് നായ്ക് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.