ന്യൂസ് ബെംഗളൂരു.കോമും കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരുവും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ ഒക്ടോബര്‍ പതിനെട്ടിന്; സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ കൗണ്‍സിലിംഗ് സൈക്യാട്രിസ്റ്റ് നീത ഫ്രാന്‍സിസ് സംസാരിക്കും

ബെംഗളൂരു: ന്യൂസ് ബെംഗളൂരു.കോമും കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരുവും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ സീരീസിലെ രണ്ടാമത്തെ പരിപാടി ഒക്ടോബര്‍ പതിനെട്ടിന് വൈകുന്നേരം അഞ്ചു മണി മുതല്‍ ആറര വരെ  സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന് പേരിട്ടിരിക്കുന്ന വെബിനാറില്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് നീത ഫ്രാന്‍സിസ് സംസാരിക്കും.

കോവിഡ് കാലം ഏറ്റവും ആഘാതമേല്‍പ്പിക്കുന്നവയില്‍ ഒന്നാണ് വ്യക്തിയുടെ മാനസികാവസ്ഥ എന്നത്. വരുമാനം ഇടിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരും തനിക്കോ ഉറ്റവര്‍ക്കോ അസുഖം വരുമോ എന്ന ഭീതിയിലും ഒക്കെയായി സമൂഹത്തില്‍ അസ്വസ്തരായി കഴിയുന്നവര്‍ കോവിഡ് കാലത്ത് ഏറെയാണ്. തൊഴില്‍-സാമ്പത്തിക- വ്യാപാര – സാമൂഹിക മേഖലകളില്‍ കനത്ത പ്രത്യാഘാതങ്ങളാണ് കോവിഡ് കാലം ഉണ്ടാക്കുന്നത്. സാമൂഹ്യ ഇടപെടലുകളും കൂട്ടം കൂടലുകളും ഇല്ലാതായതോടെ ഓരോ വ്യക്തിയും സ്വയം തീര്‍ക്കുന്ന തടവറയിലേക്ക് അകപ്പെടുകയാണ്. മാനസിക ആരോഗ്യം നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രസക്തമായ കാലത്താണ് ഇത്തരമൊരു വെബിനാര്‍ സംഘടിപ്പിക്കുന്നത്.

കോവിഡ് കാലത്ത് കുട്ടികളായാലും മുതിര്‍ന്നവരായാലും അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് പ്രായോഗികതലത്തിലുള്ള പ്രതിവിധികളാണ് വെബിനാറില്‍ പ്രതിപാദിക്കുന്നത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവാക്കാള്‍, വയോജനങ്ങള്‍, അധ്യാപകര്‍, പ്രൊഫഷണല്‍സ്, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ആര്‍ക്കും പങ്കെടുക്കാം. മലയാളത്തിലാണ് ക്ലസ്സെടുക്കുന്നത്.
വെബിനാറില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് താഴെ കൊടുക്കുന്നു:

https://docs.google.com/forms/d/1dRudZloCsA_sHqq6un_uQaGoLP-IBkrG6nMg374p6Og/

കൂടുതല്‍ വിവരങ്ങള്‍ക്ക് 95907 19394, 8884 227444

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.