Follow the News Bengaluru channel on WhatsApp

യശ്വന്തപുര- കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് അനുമതി ലഭിച്ചു; കന്യാകുമാരി ട്രെയിനിന് അനുമതിയായില്ല

ബെംഗളൂരു :  ദസറ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് അനുവദിച്ച 21 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകളില്‍  കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളില്‍  യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസിന് അനുമതി ലഭിച്ചു.

കേരളത്തിലേക്ക് യശ്വന്തപുര- കണ്ണൂര്‍, ബെംഗളൂരു- കന്യാകുമാരി എന്നിങ്ങനെ രണ്ടു ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് റെയില്‍വേ അംഗീകാരം നല്‍കിയതെങ്കിലും ബെംഗളൂരു- കന്യാകുമാരി ട്രെയിനിന് അനുമതി ലഭിച്ചിട്ടില്ല.

ഒക്ടോബര്‍ 20 ന് രാത്രി 8 മണിക്ക് യശ്വന്തപുരത്തു നിന്നും കണ്ണൂരേക്ക്‌ യാത്ര തിരിക്കുന്ന ആദ്യ ട്രെയിന്‍ ( 06537) പിറ്റേ ദിവസം രാവിലെ എട്ടു മണിക്ക് കണ്ണൂരില്‍ എത്തിചേരും. കണ്ണൂരില്‍ നിന്ന് വൈകുന്നേരം 6.05 ന് ബെംഗളൂരുവിലേക്ക് തിരിക്കുന്ന ട്രെയിന്‍ (06538) പിറ്റേ ദിവസം രാവിലെ  9.50 ന് യശ്വന്തപുരത്ത് എത്തും. കണ്ണൂരില്‍ നിന്നും യശ്വന്തപുരത്തേക്കുള്ള  സര്‍വീസ് അവസാനിക്കുന്നത് ഡിസംബര്‍ ഒന്നിന് വൈകുന്നേരം 6.05 നാണ്. യശ്വന്തപുരത്തു നിന്നും കണ്ണൂരേക്കുള്ള അവസാന സര്‍വീസ് നവംബര്‍ 30 ന് രാത്രി 8 മണിക്കാണ്.

ഒക്ടോബര്‍ 20 മുതല്‍ ഡിസംബര്‍ ഒന്നു വരെ 84 സര്‍വീസുകളാണ് ഇരുവശങ്ങളിലെക്കുമായി നടത്തുന്നത്. റെയില്‍വേ നേരത്തെ അംഗീകാരം നല്‍കിയ ബെംഗളൂരു- കന്യാകുമാരിക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി കൂടി ലഭിക്കുന്ന പക്ഷം ഉടന്‍ യാത്രാ ഷെഡ്യൂള്‍ പുറത്തിറക്കുമെന്നാണ് സൂ ചന. രാജ്യത്താകെ 196 ട്രെയിനുകളാണ് പൂജ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സര്‍വീസ് നടത്തുന്നത്.

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നില്ല. നിലവില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എത്താനും തിരിച്ച് ബെംഗളൂരുവിലേക്കെത്താനും സ്വകാര്യ ടാക്‌സികളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്. കേരള – കര്‍ണാടക ആര്‍ ടിസികളും പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത് മലയാളി യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ആയിട്ടാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതെങ്കിലും പിന്നീട് യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് ട്രെയിനുകള്‍ സ്ഥിരം സര്‍വീസ് നടത്തുമെന്നാണ് കരുതുന്നത്.

യശ്വന്തപുര- കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത് സന്തോഷകരമായ വാര്‍ത്തയെന്ന് കെകെടിഎഫ് ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധര്‍ പറഞ്ഞു. ബെംഗളൂരു- കന്യാകുമാരി സര്‍വ്വീസ് സംബന്ധിച്ച്  ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധര്‍ പറഞ്ഞു.  ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി കര്‍ണാടക കേരള ട്രാവലേര്‍സ് ഫോറം ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിനായി വേണ്ട നടപടികള്‍ കൈകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. മുരളീധര്‍ പറഞ്ഞു.

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.