Follow the News Bengaluru channel on WhatsApp

പഞ്ചാബിന് തുടര്‍ തോല്‍വിയില്‍ നിന്ന് മോചനം, 8 വിക്കറ്റ് ജയമൊരുക്കി രാഹുലും ഗെയ്ലും.

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 31 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ v/s കിംഗ്‌സ് XI പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്ക് ; സുജിത്ത് രാമന്‍

ഷാര്‍ജ: അവസാനം വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി നിക്കൊളാസ് പൂരന്‍ കിംഗ്‌സ് XI പഞ്ചാബിന് 8 വിക്കറ്റ് ജയം നല്‍കി. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കു ശേഷമാണ് പഞ്ചാബിന്റെ ജയം. ക്യാപ്റ്റന്‍ രാഹുലിന്റെയും 61(49) മായങ്ക് അഗര്‍വാളിന്റെയും 45(25) യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെയും 53(45) വെടിക്കെട്ട് പ്രകടനങ്ങളുടെ കരുത്തിലാണ് പഞ്ചാബ് ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ആരണ്‍ ഫിഞ്ചും 20(18) ദേവ്ദത്ത് പടിക്കലും 18(12) നല്‍കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 48(39) അവസാന ഓവറുകളില്‍ അടിച്ചു തകര്‍ച്ച മോറിസുമാണ് 25(8) ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 13(14), ശിവം ദുബെ 23(19), എ ബി ഡിവില്ല്യേഴ്സ്സ് 2(5), ഇസുറു ഉദന 10(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന. കണിശതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാരാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും മുരുകന്‍ അശ്വിനും രണ്ട് വിക്കറ്റും അര്‍ഷദീപ് സിംഗും ക്രിസ് ജോര്‍ദാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി മികച്ച കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുലും 61(49) മായങ്ക് അഗര്‍വാളും 45(25) ചേര്‍ന്ന് നേടിയത്. ഇരുവരും ചേര്‍ന്ന് പവര്‍ പ്ലെയില്‍ 56 റണ്‍സ് അടിച്ചെടുത്തു. മായങ്ക് അഗര്‍വാളിനെ ചഹാല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി. ഈ സീസണില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ ക്രിസ് ഗെയ്ല്‍ 53(45) വളരെ മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്തു. പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ക്രിസ് ഗെയ്ല്‍ റണ്‍ ഔട്ടായി മടങ്ങി. ഇരുപതാം ഓവറില്‍ വെറും രണ്ടു റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ ചഹാല്‍ പഞ്ചാബിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി നിക്കൊളാസ് പൂരന്‍ 6(1) പഞ്ചാബിനെ വിജയത്തിലെത്തിച്ചു. പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
171/6 (20)

ബാറ്റിംഗ്

  • ആരണ്‍ ഫിഞ്ച് – 20(18) – 4×2, 6×1
    b അശ്വിന്‍
  • ദേവ്ദത്ത് പടിക്കല്‍ – 18(12) – 4×1, 6×1
    c പൂരന്‍ b അര്‍ഷ്ദീപ് സിംഗ്
  • വിരാട്ട് കോഹ്ലി – 48(39) – 4×3, 6×0
    c രാഹുല്‍ b മുഹമ്മദ് ഷമി
  • വാഷിങ്ങ്ടണ്‍ സുന്ദര്‍ – 13(14) – 4×1, 6×0
    c ജോര്‍ദന്‍ b അശ്വിന്‍
  • ശിവം ദുബെ – 23(19) – 4×0, 6×2
    c രാഹുല്‍ b ജോര്‍ദന്‍
  • എ ബി ഡിവില്ല്യേഴ്സ്സ് – 2(5)
    c ഹൂദ b മുഹമ്മദ് ഷമി
  • ക്രിസ് മോറിസ് – 25(8) – 4×1, 6×3
  • നോട്ട് ഔട്ട്
  • ഇസുറു ഉദന – 10(5) – 4×0, 6×1
  • നോട്ട് ഔട്ട്
  • നവ്ദീപ് സൈനി
  • യുസ്വേന്ദ്ര ചഹാല്‍
  • മുഹമദ് സിറാജ്

എക്‌സ്ട്രാസ് – 12

ബൗളിംഗ്

  • ഗ്ലെന്‍ മാക്‌സ് വെല്‍ – 28/0 (4)
  • മുഹമ്മദ് ഷമി – 45/2 (4)
  • അര്‍ഷ്ദീപ് സിംഗ് – 20/1 (2)
  • രവി ബിഷ്ണോയ് – 29/0 (3)
  • മുരുകന്‍ അശ്വിന്‍ – 23/2 (4)
  • ക്രിസ് ജോര്‍ദന്‍ – 20/1 (3)

കിംഗ്‌സ് XI പഞ്ചാബ്
177/2 (20)

ബാറ്റിംഗ്

  • കെ എല്‍ രാഹുല്‍ – 61(49) – 4×1, 6×5
    നോട്ട് ഔട്ട്
  • മായങ്ക് അഗര്‍വാള്‍ – 45(25) – 4×4, 6×3
    b ചഹാല്‍
  • ക്രിസ് ഗെയ്ല്‍ – 53(45) – 4×1, 6×5
    റണ്‍ ഔട്ട് (പടിക്കല്‍ / ഡിവില്ല്യേഴ്സ്സ്)
  • നിക്കൊളാസ് പൂരന്‍ – 6(1) – 4×0, 6×1
    നോട്ട് ഔട്ട്
  • ഗ്ലെന്‍ മാക്‌സ് വെല്‍
  • ദീപ്അക് ഹൂദ
  • ക്രിസ് ജോര്‍ദന്‍
  • മുരുകന്‍ അശ്വിന്‍
  • രവി ബിഷ്ണോയ്
  • മുഹമ്മദ് ഷമി
  • അര്‍ഷ്ദീപ് സിംഗ്

 

എക്‌സ്ട്രാസ് – 12

ബൗളിംഗ്

  • ക്രിസ് മോറിസ് – 22/0 (4)
  • നവ്ദീപ് സൈനി – 21/0 (4)
  • യുസ്വേന്ദ്ര ചഹാല്‍ – 35/1 (3)
  • ഇസുറു ഉദന – 14/0 (2)
  • മുഹമദ് സിറാജ് – 44/0 (3)
  • വാഷിങ്ങ്ടണ്‍ സുന്ദര്‍- 38/0 (4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (16.10.2020)

മുംബൈ ഇന്‍ഡ്യന്‍സ്
v/s
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.