Follow the News Bengaluru channel on WhatsApp

തീവണ്ടി തട്ടി മരണപ്പെട്ടത് മധ്യപ്രദേശില്‍, തല കണ്ടെത്തിയത് ബെംഗളൂരുവില്‍

ബെംഗളൂരു : മധ്യപ്രദേശില്‍ തീവണ്ടി തട്ടി മരിച്ച ആളുടെ തല രണ്ടാഴ്ച കഴിഞ്ഞ് കണ്ടെടുത്തത് 1300 ഓളം കിലോമീറ്റർ ദൂരെയുള്ള ബെംഗളൂരുവില്‍ നിന്ന്. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ബെംഗളൂരുവില്‍ ന്യൂഡല്‍ഹി- രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ ഒരാളുടെ തല കണ്ടെത്തുന്നത്. പിന്നീട് ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം തല മധ്യപ്രദേശിലെ ബെദുല്‍ സ്വദേശിയുടേതാണെന്ന്  തിരിച്ചറിഞ്ഞത്.

യാത്ര അവസാനിച്ച് ബെംഗളൂരുവിലെത്തിയ രാജധാനി ട്രെയിനിന്റെ എഞ്ചിന്‍ പരിശോധനയിലാണ് ഒരാളുടെ അറ്റുപോയ തല എഞ്ചിനില്‍ കുടുങ്ങിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ആളെ തിരിച്ചറിയാനായി മരിച്ച ആളുടെ തലയുടെ ചിത്രം റെയില്‍വേ പോലീസ് പരസ്യപ്പെടുത്തി. രാജധാനി എക്‌സ്പ്രസ് കടന്നു വരുന്ന എല്ലാ സംസ്ഥാനങ്ങളിലെ റെയില്‍വേ പോലീസിനും ചിത്രം അയച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒക്ടോബര്‍ മൂന്നിന് മധ്യപ്രദേശിലെ ബേതുലില്‍ നിന്നും തീവണ്ടി തട്ടി മരിച്ച രവി മർക്കം (28) എന്ന യുവാവിന്‍റെ  തലയാണിതെന്ന് സ്ഥിരീകരിച്ചത്.

ബെംഗളൂരുവില്‍ വന്ന് മൃതദേഹ ഭാഗം ഏറ്റുവാങ്ങാന്‍ യുവാവിന്‍റെ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലെന്ന് ബേതുല്‍ പോലീസ് അറിയിച്ചതിനാല്‍ തല ബെംഗളൂരുവില്‍ തന്നെ സംസ്‌കരിച്ചു. മറ്റു ശരീര ഭാഗങ്ങള്‍ ബേതുലിനടുത്തുള്ള മച്ചിനപാലത്തില്‍ നിന്ന് ബേതുല്‍ റെയില്‍വേ പോലീസിന് ലഭിച്ചിരുന്നു. ബേതുല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഈ ശരീര ഭാഗങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ബെംഗളൂരു പോലീസ് ബേതുൽ പോലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മരണ കാരണം ആത്മഹത്യയാണെന്നോ അപകടമരണമാണെന്നോ ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.