Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 5018; രോഗ മുക്തി നേടിയവര്‍ 8005

ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5018 പേര്‍ക്ക്. രോഗമുക്തി നേടിയവര്‍ 8005 സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 770604 ആണ്. 64 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 6.38 ശതമാനമാണ്. മരണ നിരക്ക് 1.27 ശതമാനവും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കഴിഞ്ഞ 14 ദിവസത്തിൽ പ്രാഥമിക സമ്പർക്കത്തിൽ 548811 പേരും ദ്വിതീയ സമ്പർക്കത്തിൽ 506424 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ബെംഗളൂരു അര്‍ബനില്‍ ഇന്ന് 2481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2363 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 310021 ആണ്. ചികിത്സയിലുള്ളവര്‍ 64536. ഇന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 17 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3542 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

 

ഇന്ന് 8005 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 653829 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 64 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 10542 ആയി. 106214 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ 932 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്. ഇന്ന് 78581 പരിശോധനകളാണ് നടത്തിയത്.

 

Main Topic : Covid updates Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.