സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ജയം 

ഡ്രീം 11 ഐപിഎല്‍ 2020 മാച്ച് 35, 36

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബിയിലും ദുബായിലുമായി ഇന്നലെ നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ജയം.

മാച്ച് 35

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
v/s
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സൂപ്പര്‍ ഓവര്‍ വരെ നീണ്ട ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കി. ലോക്കി ഫെര്‍ഗ്ഗുസന്റെ സൂപ്പര്‍ ബൗളിംഗ് ആണ് കൊല്‍ക്കത്തയുടെ വിജയത്തിന് പിന്നില്‍.

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി മുന്‍നിര ബാറ്‌സ്മാന്മാരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു, ആന്ദ്രേ റസ്സല്‍ മാത്രമേ 9(11) നിരാശപ്പെടുത്തിയുള്ളു. ഓപ്പണര്‍മാരായ ഷുബ്മാന്‍ ഗില്ലും 36(37) രാഹുല്‍ ത്രിപാട്ടിയും 23(16) കൊല്‍ക്കത്തയ്ക്ക് വളരെ മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6 ഓവറില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നെത്തിയ നിധീഷ് റാണ 20 പന്തില്‍ 29 റണ്‍സ് നേടി പുറത്തായി. ആന്ദ്രേ റസ്സലിന് ശേഷം ക്രീസിലെത്തിയ കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും വളരെ മികച്ച ഫോമിലായിരുന്നു. ദിനേശ് കാര്‍ത്തിക്ക് 14 പന്തില്‍ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സില്‍ രണ്ടു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടുന്നു. മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 23 പന്തില്‍ 34 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി നടരാജന്‍ രണ്ടും ബേസില്‍ തമ്പി, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച കെയിന്‍ വില്യംസണും ജോണി ബെയ്സ്റ്റോയും ചേര്‍ന്ന് വളരെ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ട് 6.1 ഓവറില്‍ 58 റണ്‍സാണ് നേടിയത്. മൂന്നാമനായി ഇറങ്ങിയ പ്രിയം ഗാര്‍ഗിനെ 4(7) ഫെര്‍ഗ്ഗുസന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു പുറത്താക്കി. പതിവിനു വിപരീതമായി നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ കുന്തമുന. 33 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 47 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെയ്ക്കും 6(7) വിജയ് ശങ്കറിനും 7(10) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹൈദരാബാദിനെ വിജയത്തിലെത്തിക്കാന്‍ അബ്ദുല്‍ സമദ് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയെങ്കിലും 19ആം ഓവറിലെ അവസാന പന്തില്‍ ശിവം മാവി പുറത്താക്കി. രണ്ട് ഫോറും ഒരു സിക്‌സറും പറത്തിയ അബ്ദുള്‍സമദ് 15 പന്തില്‍ 23 റണ്‍സ് നേടി. രണ്ടു പന്തില്‍ ഒരു റണ്‍സുമായി റാഷിദ് ഖാന്‍ പുറത്താകാതെനിന്നു. ഹൈദരാബാദ് ഇന്നിങ്സ് 20 ഓവറില്‍ 163 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ വാര്‍ണര്‍ ആയിരുന്നു സ്‌ട്രൈക്ക് എടുത്തത്. ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് ഫെര്‍ഗൂസണ്‍ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു പുറത്താക്കി. രണ്ടാം പന്തില്‍ അബ്ദുള്‍സമദ് രണ്ട് റണ്‍സ് നേടി. മൂന്നാം പന്തില്‍ അബ്ദുല്‍സമദിനേയും ഫെര്‍ഗൂസന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ഹൈദരാബാദ് ഇന്നിംഗ്‌സ് വെറും രണ്ട് റണ്‍സിന് അവസാനിച്ചു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തികും ആണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. രണ്ട് റണ്‍സ് പ്രതിരോധിക്കാന്‍ ഹൈദരാബാദിന് വേണ്ടി ബൗള്‍ ചെയ്തത് റാഷിദ് ഖാന്‍ ആയിരുന്നു. സ്‌ട്രൈക്ക് എടുത്തത് മോര്‍ഗന്‍ ആയിരുന്നു. ആദ്യത്തെ പന്ത് ഡോട്ട് ബോള്‍, രണ്ടാം പന്തില്‍ മോര്‍ഗന്‍ ഒരു സിംഗിള്‍ നേടി. മൂന്നാം പന്ത് നേരിട്ട കാര്‍ത്തിക്കിന് റണ്‍ ഒന്നും നേടാനായില്ല, നാലാം പന്തില്‍ ലെഗ് ബൈയിലൂടെ രണ്ട് റണ്‍ നേടി കൊല്‍ക്കത്ത വിജയത്തിലെത്തി.

ഈ വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തോടെ ഹൈദരാബാദിനെ വരിഞ്ഞു മുറുക്കിയ കൊല്‍ക്കത്തയുടെ ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
163/5 (20)

ബാറ്റിംഗ്

 • ശുഭ്മാന്‍ ഗില്‍ – 36(37) – 4×5, 6×0
  c ഗാര്‍ഗ് b റാഷിദ് ഖാന്‍
 • രാഹുല്‍ ത്രിപാട്ടി – 23(16) – 4×2, 6×1
  b നടരാജന്‍
 • നിധീഷ് റാണ – 29(20) – 4×3, 6×1
  c ഗാര്‍ഗ് b ശങ്കര്‍
 • ആന്ദ്രേ റസ്സല്‍ – 9(11) – 4×1, 6×0
  c ശങ്കര്‍ b നടരാജന്‍
 • ഓയിന്‍ മോര്‍ഗന്‍ – 34(23) – 4×3, 6×1
  c പാണ്ടെ b ബേസില്‍ തമ്പി
 • ദിനേശ് കാര്‍ത്തിക് – 29(14) – 4×2, 6×2
  നോട്ട് ഔട്ട്
 • പാറ്റ് കമ്മിന്‍സ്
 • ലോക്കി ഫെര്‍ഗ്ഗുസന്‍
 • കുല്‍ദീപ് യാദവ്
 • ശിവം മാവി
 • വരുണ്‍ ചക്രവര്‍ത്തി

എക്‌സ്ട്രാസ് – 3

ബൗളിംഗ്

 • സന്ദീപ് ശര്‍മ – 27/0 (4)
 • ബേസില്‍ തമ്പി – 46/1 (4)
 • ടി നടരാജന്‍ – 40/2 (4)
 • വിജയ് ശങ്കര്‍ – 20/1 (4)
 • റാഷിദ് ഖാന്‍ – 28/1 (4)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
163/6 (20)

ബാറ്റിംഗ്

 • ജോണി ബെയ്‌സ്റ്റോ – 36(28) – 4×7, 6×0
  c റസ്സല്‍ b വരുണ്‍
 • കെയിന്‍ വില്യംസണ്‍ – 29(19) – 4×4, 6×1
  c റാണ b ഫെര്‍ഗ്ഗുസന്‍
 • പ്രിയം ഗാര്‍ഗ് – 4(7) – 4×0, 6×0
  b ഫെര്‍ഗ്ഗുസന്‍
 • ഡേവിഡ് വാര്‍ണര്‍ – 47(33) – 4×5, 6×0
  നോട്ട് ഔട്ട്
 • മനീഷ് പാണ്ടെ – 6(7) – 4×0, 6×0
  b ഫെര്‍ഗ്ഗുസന്‍
 • വിജയ് ശങ്കര്‍ – 7(10) – 4×0, 6×0
  c ശുഭ്മാന്‍ ഗില്‍ b കമ്മിന്‍സ്
 • അബ്ദുള്‍ സമദ് – 23(15) – 4×2, 6×1
  c ശുഭ്മാന്‍ ഗില്‍ b ശിവം മാവി
 • റാഷിദ് ഖാന്‍ – 1(2)
  നോട്ട് ഔട്ട്
 • സന്ദീപ് ശര്‍മ
 • ടി നടരാജന്‍
 • ബേസില്‍ തമ്പി

എക്‌സ്ട്രാസ് – 10

ബൗളിംഗ്

 • പാറ്റ് കമ്മിന്‍സ് – 28/1 (4)
 • ശിവം മാവി – 34/1 (3)
 • വരുണ്‍ ചക്രവര്‍ത്തി – 32/1 (4)
 • ആന്ദ്രെ റസ്സല്‍ – 29/0 (2)
 • ലോക്കി ഫെര്‍ഗ്ഗുസന്‍ – 15/3 (4)
 • കുല്‍ദീപ് യാദവ് – 18/0 (3)

മാച്ച് 36

മുംബൈ ഇന്‍ഡ്യന്‍സ്
v/s
കിംഗ്‌സ് XI പഞ്ചാബ്

മുംബൈ പഞ്ചാബ് പോരാട്ടത്തില്‍ 2 സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു വിജയികളെ നിശ്ചയിക്കാന്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും അഞ്ചു റണ്‍സ് നേടി, അതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 11 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് നാല് പന്തില്‍ മറികടന്നു വിജയികളായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ അര്‍ദ്ധ  സെഞ്ച്വറിയുടെയും, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പൊള്ളാര്‍ഡിന്റെയും കോള്‍ട്ടര്‍ നൈലിന്റെയും മികവില്‍ 20 ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന പൊരുതാവുന്നസ്‌കോറിലെത്തി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കത്തിലെ 8 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. അര്‍ഷ്ദീപ് സിംഗാണ് ഹിറ്റ്മാന്റെ വിക്കറ്റ് നേടിയത്. മൂന്നാമനായി ഇറങ്ങിയ സൂര്യ കുമാര്‍ യാദവ് നാല് പന്തുകള്‍ നേരിട്ട് റണ്ണെന്നും എടുക്കാതെ മുഹമ്മദ് ഷമിക്ക് വിക്കറ്റു നല്‍കി മടങ്ങി. പിന്നീടിറങ്ങിയ ഇഷാന്‍ കിഷാനും 7 (7) നിലയുറപ്പിക്കും മുമ്പേ കൂടാരം കയറി. പിന്നീട് ഡി കോക്കുമായി ഒത്തു ചേര്‍ന്ന ക്രുണാല്‍ പാണ്ഡ്യ മുംബൈ സ്‌കോര്‍ ഉയര്‍ത്തി. 43 പന്ത് നേരിട്ട ഡി കോക്ക് മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സ് നേടി. ക്രുണാല്‍ പാണ്ട്യ 30 പന്തില്‍ 34 റണ്‍സ് നേടി, ഇതില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ എട്ട് റണ്‍സ് നേടി മുഹമ്മദ് ഷമിക്ക് വിക്കറ്റ് നല്‍കി മടങ്ങി. പാണ്ഡ്യാ സഹോദരന്മാര്‍ മടങ്ങിയശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡും കോള്‍ട്ടര്‍ നൈലും മുംബൈ സ്‌കോര്‍ വളരെ വേഗത്തില്‍ ഉയര്‍ത്തി. പൊള്ളാര്‍ഡായിരുന്നു കൂടുതല്‍ അപകടകാരി. 12 പന്തുകള്‍ മാത്രം നേരിട്ട് പൊള്ളാര്‍ഡ് ഒരു ഫോറും നാല് കൂറ്റന്‍ സിക്‌സറും സഹിതം 34 റണ്‍സ് നേടി. കോള്‍ട്ടര്‍ നെയിലും 24(12) പൊള്ളാര്‍ഡും പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിംഗും രണ്ടു വീതം വിക്കറ്റും ക്രിസ് ജോര്‍ദാന്‍, ദീപക് ഹുദാ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

177 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കം നല്‍കി. 10 പന്തില്‍ 11 റണ്‍സ് നേടി അഗര്‍വാള്‍ പുറത്തായെങ്കിലും മൂന്നാമനായി ഇറങ്ങിയ ക്രിസ് ഗെയില്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. പത്താം ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 75 നില്‍ക്കേ ക്രിസ് ഗെയിലിനെ രാഹുല്‍ ചഹാര്‍ പുറത്താക്കി. 21 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 24 റണ്‍സായിരുന്നു ഗെയിലിന്റെ സമ്പാദ്യം. പിന്നീടിറങ്ങിയ നിക്കോളാസ് പൂരന്‍ പതിവ് രീതിയില്‍ ബാറ്റ് ചെയ്ത രണ്ട് ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 12 പന്തില്‍ 24 റണ്‍സ് നേടി ക്രീസ് വിട്ടു. ഗ്ലെന്‍ മാക്‌സ്വെല്‍ 0(2) ബാറ്റിംഗില്‍ വീണ്ടും പരാജിതനായി മടങ്ങി. അവസാന നിമിഷത്തില്‍ ദീപക് ഹുദയും ക്രിസ് ജോര്‍ദാനും ചേര്‍ന്ന് പഞ്ചാബിന് സമനില സമ്മാനിച്ചു. എട്ടു പന്തില്‍ 13 റണ്‍സ് നേടിയ ജോര്‍ദാന്‍ അവസാന പന്തില്‍ റണ്ണൗട്ടായി. ദീപക് ഹുദ 16 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് നേടി. ഒരു വിക്കറ്റ് റണ്ണൗട്ടിലൂടെ ആയിരുന്നു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും നിക്കോളാസ് പൂരനുമായിരുന്നു. ആദ്യ പന്തില്‍ കെഎല്‍ രാഹുല്‍ ഒരു റണ്‍ നേടിയപ്പോള്‍ രണ്ടാമത്തെ പന്തില്‍ നിക്കോളാസ് പൂരനെ ബുംറ മടക്കി. മൂന്നാം പന്തില്‍ രാഹുലും നാലാം പന്തില്‍ ദീപക് ഹുദയും ഓരോ റണ്‍ നേടി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ ഓവറിലെ അവസാന പന്തില്‍ ബുംറയുടെ മുന്നില്‍ എല്‍ ബി ഡബ്ല്യുവില്‍ കുരുങ്ങി. പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ ഇന്നിങ്‌സ് അഞ്ചു റണ്‍സിന് അവസാനിച്ചു. മുംബൈയ്ക്ക് വേണ്ടി ബുംറ 2 വിക്കറ്റ് നേടി.
6 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഷമിയുടെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ പതറുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ രോഹിത് ശര്‍മയും ഡി കോക്കും മൂന്ന് റണ്‍സ് നേടി നാലാം പന്ത് ഡോട്ട് ബോള്‍ ആയിരുന്നു അഞ്ചാം പന്തില്‍ രോഹിത് ശര്‍മ വീണ്ടും ഒരു സിംഗിള്‍ നേടി അവസാന പന്തില്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. ഡി കോക്ക് പായിച്ച ഷോട്ടില്‍ രണ്ടാം റണ്ണിന് ഓടാന്‍ ശ്രമിച്ചപ്പോള്‍ കെഎല്‍ രാഹുല്‍ അതിമനോഹരമായ റണ്ണൗട്ടിലൂടെ ഡി കോക്കിനെ പുറത്താക്കി.

സൂപ്പര്‍ ഓവര്‍ സമനിലയില്‍ ആയപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു വിജയികളെ നിശ്ചയിക്കാന്‍.

രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത് ഹാര്‍ദിക് പാണ്ട്യയും കീറോണ്‍ പൊള്ളാര്‍ഡും ആയിരുന്നു. ഇരുവരും ചേര്‍ന്ന് ആറു പന്തില്‍ 11 റണ്‍സ് നേടി. നാലാം പന്തില്‍ ഹര്‍ദിക് പാണ്ഡ്യ റണ്ണൗട്ട് ആയിരുന്നു. ക്രിസ് ജോര്‍ദാന്‍ ആണ് പഞ്ചാബിന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്.
പന്ത്രണ്ട് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി ക്രിസ് ഗെയിലും മായങ്ക് അഗര്‍വാളുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ക്രിസ് ഗെയില്‍ മത്സരം പഞ്ചാബിന് അനുകൂലമാക്കി രണ്ടുപേരും ചേര്‍ന്ന് നാലാം പന്തില്‍ പഞ്ചാബിനെ വിജയത്തിലെത്തിച്ചു. മുംബൈയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് ട്രെന്‍ഡ് ബോള്‍ട്ട് ആയിരുന്നു.
പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

മുംബൈ ഇന്‍ഡ്യന്‍സ്
176/6 (20)

ബാറ്റിംഗ്

 • രോഹിത് ശര്‍മ്മ – 9(8) – 4×2, 6×0
  b അര്‍ഷ്ദീപ് സിംഗ്
 • ക്വിണ്ടന്‍ ഡി കോക്ക് – 53(43) – 4×3, 6×3
  c അഗര്‍വാള്‍ b ജോര്‍ദന്‍
 • സൂര്യകുമാര്‍ യാദവ് – 0(4)
  c അശ്വിന്‍ b മുഹമ്മദ് ഷമി
 • ഇഷാന്‍ കിഷന്‍ – 7(7) – 4×1, 6×0
  c അശ്വിന്‍ b അര്‍ഷ്ദീപ് സിംഗ്
 • ക്രുണാല്‍ പാണ്ട്യ – 34(30) – 4×4, 6×1
  c ഹുദ b രവി ബിഷ്ണോയ്
 • ഹര്‍ദിക് പാണ്ട്യ – 8(4) – 4×0, 6×1
  c പൂരന്‍ b മുഹമ്മദ് ഷമി
 • കിറോണ്‍ പൊള്ളാര്‍ഡ് – 34(12) – 4×1, 6×4
  നോട്ട് ഔട്ട്
 • നതാന്‍ കോള്‍ട്ടര്‍ നെയില്‍ – 24(12) – 4×4, 6×0
  നോട്ട് ഔട്ട്
 • രാഹുല്‍ ചഹാര്‍
 • ട്രെന്റ് ബോള്‍ട്ട്
 • ജസ്പ്രിത് ബുംറ

എക്‌സ്ട്രാസ് – 7

ബൗളിംഗ്

 • ഗ്ലെന്‍ മാക്‌സ് വെല്‍ – 24/0 (4)
 • മുഹമ്മദ് ഷമി – 30/2 (4)
 • അര്‍ഷ്ദീപ് സിംഗ് – 35/2 (3)
 • ക്രിസ് ജോര്‍ദന്‍ – 32/1 (3)
 • മുരുകന്‍ അശ്വിന്‍ – 28/0 (3)
 • ദീപക് ഹൂദ – 9/0 (1)
 • രവി ബിഷ്ണോയ് – 12/1 (2)

കിംഗ്‌സ് XI പഞ്ചാബ്
176/6 (20)

ബാറ്റിംഗ്

 • കെ എല്‍ രാഹുല്‍ – 77(51) – 4×7, 6×3
  b ബുംറ
 • മായങ്ക് അഗര്‍വാള്‍ – 11(10) – 4×1, 6×0
  b ബുംറ
 • ക്രിസ് ഗെയ്ല്‍ – 24(21) – 4×1, 6×2
  c ബോള്‍ട്ട് b ചഹാര്‍
 • നിക്കൊളാസ് പൂരന്‍ – 24(12) – 4×2, 6×2
  c കോള്‍ട്ടര്‍ നെയില്‍ b ബുംറ
 • ഗ്ലെന്‍ മാക്‌സ് വെല്‍ – 0(2)
  c ശര്‍മ b ചഹാര്‍
 • ദീപക് ഹൂദ – 23(16) – 4×1, 6×1
  നോട്ട് ഔട്ട്
 • ക്രിസ് ജോര്‍ദന്‍ – 13(8) – 4×2, 6×0
  റണ്‍ ഔട്ട് (പൊള്ളാര്‍ഡ് / ഡീ കോക്ക്)
 • മുരുകന്‍ അശ്വിന്‍
 • രവി ബിഷ്ണോയ്
 • മുഹമ്മദ് ഷമി
 • അര്‍ഷ്ദീപ് സിംഗ്

എക്‌സ്ട്രാസ് – 4

ബൗളിംഗ്

 • ട്രെന്റ് ബോള്‍ട്ട്- 48/0 (4)
 • ക്രുണാല്‍ പാണ്ട്യ – 12/0 (2)
 • ജസ്പ്രിത് ബുംറ – 24/3 (4)
 • നതാന്‍ കോള്‍ട്ടര്‍ നെയില്‍ – 33/0 (4)
 • കിറോണ്‍ പൊള്ളാര്‍ഡ് – 26/0 (2)
 • രാഹുല്‍ ചഹാര്‍ – 18/2(4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (19.10.2020)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
v/s
രാജസ്ഥാന്‍ റോയല്‍സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.