Follow the News Bengaluru channel on WhatsApp

മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് സ്‌ട്രെസ് മാനേജ്‌മെന്റ് വെബിനാര്‍

ബെംഗളൂരു :  ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ബെംഗളൂരു.കോമും കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരുവും സംയുക്തമായി സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

സമ്മര്‍ദ്ദം എന്താണെന്നും അതിനെ അതിജീവിക്കേണ്ടത് എങ്ങനെയാണെന്നും വിശദമാക്കിയ വെബിനാറില്‍ സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും നിരവധി പേര്‍ പങ്കെടുത്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ നീത ഫ്രാന്‍സിസ് ആണ് വിഷയം അവതരിപ്പിച്ചത്. മാനസിക സമ്മര്‍ദ്ദം എന്താണെന്നും അതിനെ എങ്ങനെ കീഴ്‌പ്പെടുത്താമെന്നുമുളള നിര്‍ദേശങ്ങള്‍ നീത പങ്കുവെച്ചു. സമ്മര്‍ദ്ദങ്ങളുടെ ഉറവിടങ്ങള്‍, കാരണങ്ങള്‍ എന്നിവ സ്വയം തിരിച്ചറിയുന്നതിലൂടെയും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കപ്പെടുന്നതിലൂടെയും ചില ഘട്ടങ്ങളില്‍ ഇത്തരം സാഹചര്യങ്ങളോട് നാം പൊരുത്തപ്പെടുന്നതിലൂടെയും സമ്മര്‍ദ്ദത്തെ അതിജീവിക്കാമെന്ന് നീത അഭിപ്രായപ്പെട്ടു.

കാസറഗോഡ് ജില്ലയില്‍ ദേശീയ ആയുഷ് മിഷന് കീഴിലുള്ള ആയുഷ് ഗ്രാമം പദ്ധതിയിലെ പഠിതാക്കള്‍ അടക്കം വ്യത്യസ്ത മേഖലകളില്‍ പെട്ട നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ന്യൂസ് ബെംഗളൂരു. കോം എഡിറ്റര്‍ ഉമേഷ് രാമന്‍ സ്വാഗതം പറഞ്ഞു. കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അര്‍ജ്ജുന്‍ സുന്ദരേശന്‍ വിഷയാവതാരികയെ പരിചയപ്പെടുത്തി. ഡോ. ശൈലജന്‍ ശ്രീധരന്‍ നന്ദി പറഞ്ഞു.

അവിവ ഷ്‌നൈഡര്‍ ഇലക്ട്രിക് സീനിയര്‍ മാനേജറും കെഇഎ സാമൂഹിക പ്രതിബദ്ധതാ ടീം സെക്രട്ടറിയുമായ ഡോ. ടോം ജോര്‍ജ്, കെ ഇ എ പ്രസിഡണ്ട് തോമസ് വേങ്ങല്‍, കെഇഎ ടെക്‌നിക്കല്‍ വിഭാഗം സെക്രട്ടറി സുനില്‍ കുമാര്‍, ന്യൂസ് ബെംഗളൂരു മാര്‍ക്കറ്റിംഗ് ഹെഡ് സുധീഷ് കൃഷ്ണന്‍, ദേശീയ ആയുഷ്മിഷന് കിഴിലെ ആയുഷ് ഗ്രാം പ്രോജക്ട് യോഗാ ഡെമണ്‍സ്‌ട്രേറ്റര്‍ ശൈലജ കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ് ബെംഗളൂരു- കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാര്‍ സീരിസില്‍ രണ്ടാമത്തെ പരിപാടിയാണ് ഇത്. കോവിഡാനന്തര ലോകം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കോവിഡിന് ശേഷം ലോകത്തുണ്ടാവുന്ന സാധ്യതകളും പ്രതിസന്ധികളും വിശകലനം ചെയ്ത് കഴിഞ്ഞ മാസം വെബിനാര്‍ സംഘടിപ്പിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.