Follow the News Bengaluru channel on WhatsApp

ചെന്നൈ-ബെംഗളൂരു പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍

ബെംഗളൂരു: ആറു മാസത്തെ ഇടവേളക്കുശേഷം ചെന്നൈ – ബെംഗളൂരു പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുന്നു. എട്ട് എ സി ചെയര്‍ കാറുകളോടെ ഡബിള്‍ ഡെക്കര്‍ സര്‍വ്വീസ് ആണ് നടത്തുക. മുന്‍കൂട്ടി ബുക്ക് ചെയ്താലെ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. നാളെ രാവിലെ 7.25 ന് ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 06075 സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉച്ചക്ക് 1.10 ന് കെ.എസ്.ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. തിരിച്ച് ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന 06076 ട്രെയിന്‍ രാത്രി 8.30 ന് ചെന്നൈയില്‍ എത്തിച്ചേരും.

ആര്‍ക്കോണം, കട്ട്പാടി ജങ്ഷന്‍, അമ്പൂര്‍, വാണിയമ്പാടി, ജോലാര്‍പേട്ടൈ, കുപ്പം, ബംഗാര്‍പ്പേട്ടെ, കൃഷ്ണ രാജപുരം, ബെംഗളൂരു കന്റോണ്‍മെന്റ് എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിക്കുന്ന ഈ ട്രെയിനിന് പെരമ്പൂരിലും സ്റ്റോപ് ഉണ്ടായിരിക്കുന്നതാണെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. ബുക്കിംഗ് ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.