Follow the News Bengaluru channel on WhatsApp

ജോസ് ബട്‌ളറുടെ മികവില്‍ ചെന്നൈക്കെതിരെ രാജസ്ഥാന് 7 വിക്കറ്റിന്റെ ആധികാരിക ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 37 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് v/s രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍ 

അബുദാബി: മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവു പുലര്‍ത്തി രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റു നഷ്ടത്തില്‍ 125 റണ്‍സെടുത്തു. രാജസ്ഥാന്‍ വിജയലക്ഷ്യമായ 176 റണ്‍സ് 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. 9 പന്തില്‍ 10 റണ്‍സ് നേടിയ ഡു പ്ലെസിസിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ടീം സ്‌കോര്‍ 26 നില്‍ക്കെ വാട്‌സണും 8(3) വീണു. നേരിട്ട ആദ്യ രണ്ട് പന്തിലും ബൗണ്ടറി നേടിയ വാട്‌സണ്‍ നേരിട്ട കാര്‍ത്തിക് ത്യാഗിയുടെ മൂന്നാം പന്തില്‍ തെവാട്ടിയയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ അമ്പാട്ടി റായിഡുവും ഓപ്പണര്‍ സാം കറനും ചെന്നൈ സ്‌കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ ഒന്‍പതാം ഓവറില്‍ സാം കറനെ 22(25) ഗോപാലും പത്താം ഓവറില്‍ അമ്പാട്ടി റായുഡുവിനെ 13(19) തെവാട്ടിയയും മടക്കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ധോണി രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ 28 പന്തില്‍ 28 റണ്‍സും, ജഡേജ 30 പന്തില്‍ നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 35 റണ്‍സും നേടി. അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി – ജഡേജ സഖ്യമാണ് ചെന്നൈയുടെ സ്‌കോര്‍ 100 കടത്തിയത്. ധോണിയെ റണ്ണൗട്ട് ആക്കി ആര്‍ച്ചര്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏഴാമനായി ഇറങ്ങിയ കേദാര്‍ ജാദവ് ഏഴ് പന്തില്‍ നാല് റണ്‍സ് നേടി ജഡേജയ്‌ക്കൊപ്പം പുറത്താകാതെനിന്നു. രാജസ്ഥാന് വേണ്ടി ജൊഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

126 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ബെന്‍ സ്റ്റോക്‌സ് മികച്ച തുടക്കം നല്‍കിയെങ്കിലും റോബിന്‍ ഉത്തപ്പയും മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണും നിരാശപ്പെടുത്തി മടങ്ങി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടിയ ബെന്‍സ്റ്റോക്കിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്, ദീപക് ചഹാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ഒമ്പത് പന്തില്‍ നാല് റണ്‍സ് നേടിയ ഉത്തപ്പയെ ഹസില്‍വുഡ് ധോണിയുടെ കൈകളിലെത്തിച്ചു. മൂന്ന് പന്തുകള്‍ നേരിട്ട് സഞ്ചു സാംസണ്‍ റണ്‍ ഒന്നും എടുക്കാതെ ചഹാറിന്റെ പന്തില്‍ ധോണി ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍ത്തടിച്ച സഞ്ജുവിന് പിന്നീട് ഒരു മത്സരത്തിലും തിളങ്ങാനായില്ല. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് രാജസ്ഥാനെ ഒന്ന് പരുങ്ങലിലാക്കി എങ്കിലും പിന്നീട് ഒത്തുചേര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ജോസ് ബട്‌ലളറും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഒരുവശത്ത് സ്മിത്ത് രാജസ്ഥാന്‍ സ്‌കോര്‍ പതിയെ മുന്നോട്ടു നീക്കുകയായിരുന്നു, എന്നാല്‍ മറുവശത്ത് ജോസ് ബട്ളര്‍ ആക്രമിച്ചു കളിച്ച് കൊണ്ട് ചെന്നൈ ബൗളര്‍മാരെ ശിക്ഷിച്ചു. ക്യാപ്റ്റന്‍ സ്മിത്ത് 34 പന്തുകളില്‍ 2 ബൗണ്ടറികളോടെ 26 റണ്‍സും ബട്ളര്‍ ഏഴ് ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 48 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു. ചെന്നൈക്ക് വേണ്ടി ചഹാര്‍ രണ്ടും ഹസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാന്റെ ജോസ് ബട്ളര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

10 മത്സരങ്ങളില്‍ നാലെണ്ണം ജയിച്ച രാജസ്ഥാന്‍ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. എന്നാല്‍ പത്ത് മത്സരങ്ങളില്‍ ഏഴിലും തോല്‍വി അറിഞ്ഞ ചെന്നൈ പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനം ആണ് നില്‍ക്കുന്നത്.

സ്‌കോര്‍ ബോര്‍ഡ്:

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : 125/5 (20)

ബാറ്റിംഗ്

  • സാം കറണ്‍ – 22(25) – 4×1, 6×1
    c ബട്‌ളര്‍ b ഗോപാല്‍
  • ഫാഫ് ഡു പ്ലെസിസ് – 10(9) – 4×1, 6×0
    c ബട്‌ളര്‍ b ആര്‍ച്ചര്‍
  • ഷെയ്ന്‍ വാട്‌സണ്‍ – 8(3) – 4×2, 6×0
    c തെവാട്ടിയ b കാര്‍ത്തിക് ത്യാഗി
  • അംബാട്ടി റായിഡു – 13(19) – 4×2, 6×0
    c സാംസണ്‍ b തെവാട്ടിയ
  • എം എസ് ധോണി – 28(28) – 4×2, 6×0
    റണ്‍ ഔട്ട് (ആര്‍ച്ചര്‍ / സാംസണ്‍)
  • രവീന്ദ്ര ജഡേജ – 35(30) – 4×4, 6×0
    നോട്ട് ഔട്ട്
  • കേദാര്‍ ജാദവ് – 4(7) – 4×0, 6×0
    നോട്ട് ഔട്ട്
  • പീയുഷ് ചൗള
  • ദീപക് ചഹാര്‍
  • ശര്‍ദ്ദുല്‍ താക്കുര്‍
  • ജോഷ് ഹസില്‍വുഡ്

എക്‌സ്ട്രാസ് – 5

ബൗളിംഗ്

  • ജൊഫ്ര ആര്‍ച്ചര്‍ – 20/1 (4)
  • അങ്കിത് രജ്പൂത് – 8/0 (1)
  • കാര്‍ത്തിക് ത്യാഗി – 35/1 (4)
  • ബെന്‍ സ്റ്റോക്‌സ് – 27/0 (3)
  • ശ്രേയസ് ഗോപാല്‍ – 14/1 (4)
  • രാഹുല്‍ തെവാട്ടിയ – 18/1 (4)

രാജസ്ഥാന്‍ റോയല്‍സ്  : 126/3 (17.3)

ബാറ്റിംഗ്

  • ബെന്‍ സ്റ്റോക്‌സ് – 19(11) – 4×3, 6×0
    b ചഹാര്‍
  • റോബിന്‍ ഉത്തപ്പ – 4(9) – 4×0, 6×0
    c ധോണി b ഹസില്‍വുഡ്
  • സഞ്ചു സാംസണ്‍ – 0(3)
    c ധോണി b ചഹാര്‍
  • സ്റ്റീവന്‍ സ്മിത്ത് – 26(34) – 4×2, 6×0
    നോട്ട് ഔട്ട്
  • ജോസ് ബട്‌ളര്‍ – 70(48) – 4×7, 6×2
    നോട്ട് ഔട്ട്
  • രാഹുല്‍ തെവാട്ടിയ
  • റിയാന്‍ പരാഗ്
  • ജൊഫ്ര ആര്‍ച്ചര്‍
  • ശ്രേയസ് ഗോപാല്‍
  • അങ്കിത് രജ്പൂത്
  • കാര്‍ത്തിക് ത്യാഗി

എക്‌സ്ട്രാസ് – 7

ബൗളിംഗ്

  • ദീപക് ചഹാര്‍ – 18/2 (4)
  • ജോഷ് ഹസില്‍വുഡ് – 19/1 (4)
  • രവീന്ദ്ര ജഡേജ – 11/0 (1.3)
  • ശര്‍ദ്ദുല്‍ താക്കുര്‍ – 34/0 (4)
  • സാം കറന്‍ – 6/0 (1)
  • പീയുഷ് ചൗള -32/0 (3)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (20.10.2020)

കിംഗ്‌സ് XI പഞ്ചാബ്
v/s
ഡല്‍ഹി ക്യാപിറ്റല്‍സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.