Follow the News Bengaluru channel on WhatsApp

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട

ബെംഗളൂരു: ബെംഗളൂരു കെംപ ഗൗഡ വിമാനത്താവളത്തില്‍ നിന്നും 13 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബങ്ങളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 13.2 കിലോ സ്യൂഡോ ഫൈഡ്രിന്‍ എന്ന ലഹരി മരുന്നാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ പരിശോധനക്കിടെ പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്നും ആസ്‌ത്രേലിയയിലേക്കുള്ള പാര്‍സലിലാണ് മരുന്ന് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഇതേ പാര്‍സല്‍ സിംഗപ്പൂരിലേക്ക് അയച്ചിരുന്നുവെങ്കിലും വിമാനത്താവളത്തില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള കൊറിയര്‍ കമ്പനിയില്‍ നിന്നാണ് ബെംഗളൂരു വഴി ആസ്‌ത്രേലിയയിലേക്ക് പാര്‍സല്‍ വീണ്ടും അയച്ചത്. ലഹരിമരുന്ന് കടത്താണ് എന്ന് അധികൃതര്‍ക്ക് വിവരം ലഭിക്കുമ്പോഴേക്കും പാര്‍സല്‍ സിംഗപ്പൂരിലെത്തിയിരുന്നു. തുടര്‍ന്ന് പാര്‍സല്‍ തിരികെ അയക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണെന്നും കിലോക്ക് ഒരു കോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നുകളെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.