Follow the News Bengaluru channel on WhatsApp

കർണാടക ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അഡ്വ. ബി എസ് പ്രമോദ് അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന പുനലൂര്‍ കരവാളൂര്‍ കാവേരിയില്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ അഡ്വ. ബി എസ് പ്രമോദ്(46) അന്തരിച്ചു. കര്‍ണാടക ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍, സമന്വയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷമായി കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു,

കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ നടുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ ആയിരുന്നു.

മാതാവ് ശാന്തമ്മ. ഭാര്യ മോനിഷ. മക്കള്‍: അശ്വിന്‍ കൃഷ്ണ, അര്‍ണവ് കൃഷ്ണ.
ബാലഗോകുലം പുനലൂര്‍ താലൂക് കാര്യദര്‍ശി പ്രദീപ്, വിനോദ് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരവാളൂര്‍ വീട്ടു വളപ്പില്‍.

പ്രമോദിന്റെ നിര്യാണത്തില്‍ സമന്വയ ബെംഗളൂരു അനുശോചിച്ചു. പ്രമോദിന്റെ വിയോഗത്തോടെ സമന്വയയുടെ ഉര്‍ജ്ജസ്വലനായ പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം കുടുംബത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നും സമന്വയ
പ്രസിഡന്റ് കെ നാണു പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.