Follow the News Bengaluru channel on WhatsApp

സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ബെംഗളൂരു: ഇടതുപക്ഷ സഹയാത്രികനും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരു കൊളംബിയ ഏഷ്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ആലപ്പുഴ കുട്ടനാട് തലവടി സ്വദേശിയായ ഗോപാലകൃഷ്ണന്‍ 1962 ലാണ് ബെംഗളൂരുവില്‍ എത്തുന്നത്. ബെംഗളൂരിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ നിറഞ്ഞു നിന്ന തലവടി മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു. ബെമലില്‍ ഉദ്യോഗസ്ഥനായിരുന്നു.

ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദിയുടെ സ്ഥാപക പ്രസിഡണ്ട് ആണ്. എച്ച്എഎല്‍ കൈരളി കലാസമിതി, ബോധി സാംസ്‌കാരിക വേദി, വികാസ് എന്നീ സാംസ്‌കാരിക സംഘടനകളില്‍ സജീവമായിരുന്നു.

മൃതദേഹം ബിഇഎല്‍ തേഡ് ബ്ലോക്കിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ പത്തു മണി മുതല്‍ രണ്ടു മണി വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഹെബ്ബാള്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഭാര്യ ലീല, മക്കള്‍ : ദീപ്തി, രശ്മി സൂര്യ. മരുമക്കള്‍ : രവീഷ്, സന്തോഷ് കുമാര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.