Follow the News Bengaluru channel on WhatsApp

ബെംഗളൂരു- കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ 23 മുതല്‍

ബെംഗളൂരു : തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ബെംഗളൂരു- കന്യാകുമാരി ട്രെയിന്‍ ഈ മാസം 23 മുതല്‍ ഓടി തുടങ്ങും. നവംബര്‍ 30 വരെ എല്ലാ ദിവസവും ബെംഗളൂരുവില്‍ നിന്നും  കന്യാകുമാരിയിലേക്ക് സര്‍വീസ് ഉണ്ടായിരിക്കും. ഒക്ടോബര്‍ 25 ന് ആണ് കന്യാകുമാരിയില്‍ നിന്നുള്ള ആദ്യ സര്‍വീസ്. ഡിസംബര്‍ രണ്ട് വരെ കന്യാകുമാരിയില്‍ നിന്നും ബെംഗളൂരുവിലെക്കുള്ള സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ദസറ, ദീപാവലിയോടനുബന്ധിച്ചിട്ടുള്ള പ്രത്യേക സര്‍വീസായിട്ടാണ് ട്രെയിന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെ എസ് ആര്‍ ബെംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് (06525) രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം വൈകിട്ട് അഞ്ചിന് കന്യാകുമാരിയില്‍ എത്തും. കന്യാകുമാരിയില്‍ നിന്നും രാവിലെ 10 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.25 ന് ബെംഗളൂരുവിലെത്തും. നേരത്തെ ഉണ്ടായിരുന്ന കന്യാകുമാരി പ്രതിദിന എക്‌സ്പ്രസിന്റെ ( 16525) അതേ സ്റ്റോപ്പുകളാണ് ഈ സര്‍വീസിനും ഉള്ളത്. ഒരു ഫസ്റ്റ് എ സി കം എ സി, രണ്ട് ടയര്‍ കോച്ച്, രണ്ട് എ സി, 2 ടയര്‍ കോച്ചുകള്‍, മൂന്ന് എ സി, 3 ടയര്‍ കോച്ചുകള്‍, 11 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍, എന്നിവ പ്രത്യേക സര്‍വീസ് ട്രെയിനില്‍ ഉണ്ടായിരിക്കും. ട്രെയിന്‍ സര്‍വീസിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ദസറ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും ‌മറ്റു സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ച പ്രത്യേക ട്രെയിന്‍ സർവീസുകളിൽ കേരളത്തിലേക്ക് യശ്വന്തപുര- കണ്ണൂർ, ബെംഗളൂരു- കന്യാകുമാരി എന്നിങ്ങനെ രണ്ട് ട്രെയിനുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും കന്യാകുമാരി സർവീസിന് അനുമതി ലഭിച്ചിരുന്നില്ല. ഈ അനിശ്ചിതത്വത്തിനാണ് വിരാമമായത്.

യശ്വന്തപുരയില്‍ നിന്നും കണ്ണൂരിലേക്കുള്ള പ്രത്യേക സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ഓടിതുടങ്ങിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം ബെംഗളൂരുവിൽ നിന്നും തെക്കൻ കേരളത്തിലേക്ക് ട്രെയിൻ സർവീസുകൾ നടത്തിയിരുന്നില്ല. യശ്വന്തപുര- കണ്ണൂര്‍, കെ എസ് ആര്‍ ബെംഗളൂരു- കന്യാകുമാരി എന്നീ രണ്ടു ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് മലയാളി യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എത്താനും തിരിച്ച് ബെംഗളൂരുവിലേക്കെത്താനും സ്വകാര്യ ടാക്‌സികളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്. കേരള – കര്‍ണാടക ആര്‍ ടിസികളും പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ആയിട്ടാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതെങ്കിലും പിന്നീട് യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് ട്രെയിനുകള്‍ സ്ഥിരം സര്‍വീസ് നടത്തുമെന്നാണ് കരുതുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.